...

3 views

നിന്റെ കൂടെ.... 💕💕💕 (അധ്യായം 42)
"ഇപ്പൊ നല്ല ചൂടുള്ള കാലാവസ്ഥ അല്ലേ അതാണ്.... ", "അതൊന്നും അല്ല വേറെ എന്തോ ഒന്ന് ഇയാളെ മനസ്സിൽ ഉണ്ട്....., എന്താ അത്?, എന്നോട് പറ,...... ", "എടോ...., എനിക്ക് പ്രശ്നം ഒന്നും ഇല്ല...., ഈ ബഹളവും ചൂടും ഒക്കെ കൊണ്ടാണ്.... , ഞാൻ കൈ കഴുകിയിട്ടു വരാം..., താൻ കഴിക്ക്.... ", ജോണിന്റെ സംസാരത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളത് പോലെ മീരയ്ക്ക് തോന്നി, അവൾ ചിന്തിക്കാൻ തോന്നി, "അന്ന് ആക്‌സിഡന്റ് ആയി കിടന്നപ്പോ കണ്ടതാണ് ടെൻഷൻ, അന്ന് ചെറിയൊരു കാര്യത്തിന് ജെറിയോട് ദേഷ്യപ്പെട്ടു, ഇപ്പൊ ഇവിടേയും കണ്ടു...., എന്താ അത്......, അന്ന് ഗിറ്റാറിന്റെ പേരിൽ....., ഇപ്പോഴോ....?, ഓ മൈ ഗോഡ്....., ഞാൻ കുറച്ചു നേരത്തേ പറഞ്ഞതാണല്ലോ ഗിറ്റാർ വായിക്കുന്നത് കൊള്ളാമെന്ന്, അത് കണ്ടതിനു ശേഷം ആയിരിക്കുമോ ടെൻഷൻ വന്നത്....., പക്ഷേ ഒരു കാര്യം വ്യക്തം മാഷിന്റെ മനസ്സിൽ എന്തോ രഹസ്യം ഉണ്ട് അത് ഉറപ്പാ...... ".

© ANJU