...

5 views

മെഴുകുതിരി
#WritcoStoryChallenge
ക്രമീകരണം തികഞ്ഞതായിരുന്നു. മെഴുകുതിരി വെളിച്ചവും മിനുക്കിയ കട്ട്ലറിയും ഓരോ മേശയിലും അതിലോലമായ പാത്രത്തിൽ ഒരു റോസാപ്പൂവും.
'എന്റെ ദൈവമേ എന്തുകൊണ്ടാണ് എന്റെ ജന്മം മാത്രമേ ഇങ്ങനെ? സ്വന്തം പിറന്നാള് പോലും വളരെ നന്നായി ആഘോഷിക്കാൻ സാധിക്കുന്നില്ലല്ലോ'
ഇതുകേട്ടതും വിധവയായ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീരുകൾ വന്നു..
'മോളെ എന്നോട് ക്ഷമിക്കൂ.. അമ്മ നിനക്ക് നല്ല കേക്ക് ഒക്കെ വാങ്ങിച്ചു തരണമെന്ന് വിചാരിച്ചതാ.. എന്തു ചെയ്യാനാ ഈ പ്രാവശ്യം മരുന്നിന് തന്നെ പൈസ തികഞ്ഞില്ല അടുത്ത പ്രാവശ്യം അമ്മ നല്ല സർപ്രൈസ് ഒരുക്കാം ട്ടോ'
'ഉം '
ആ മറുപടിയിൽ നിന്നുതന്നെ മകളുടെ സങ്കടം അമ്മ തിരിച്ചറിഞ്ഞു. പെട്ടെന്ന് ദേഷ്യം വന്ന അവൾ ആ കേക്ക് വച്ച പാത്രം എടുത്ത് അത് ചവർ കൂമ്പാരത്തിൽ ഇട്ടു അമ്മയുടെ അടുത്തുനിന്ന് പോയി..
ഇതൊക്കെ കണ്ടിട്ടും നിസ്സഹായതയോടെ ആ അമ്മ അവിടെ നിന്നു..
" ദൈവങ്ങളെ … എന്റെ ഭാഗത്തു തന്നെയാണ് തെറ്റ്, അവളുടെ ബർത്ത് ഡേ നല്ലതുതന്നെ വാങ്ങിക്കൊടുക്കണമായിരുന്നു. എന്നാൽ അമ്മയ്ക്ക് ഈ പ്രാവശ്യം മരുന്നു വാങ്ങാൻ പറ്റിയിട്ടില്ലല്ലോ എന്തു ചെയ്യും! എന്റെ മുൻപിൽ ഒരു വഴിയുമില്ല "
അപ്പോഴാണ് അമ്മ...