...

0 views

അച്ഛന്റെ അനുഭവം ഭാഗം -2
മാസങ്ങൾക്ക് ശേഷം ഞാൻ അവന്റെ കടയിലോട്ടു പോയി കുഴപ്പമില്ലാത്ത തിരക്കും നല്ലൊരു അഭിപ്രായം ആയിരുന്നു അടുത്തൊക്കെ അന്വേഷിച്ചപ്പോൾ. പിന്നെ എന്നെ ഞെട്ടിച്ചതു ദൈവത്തിന്റെ ഫോട്ടോ ഇടയ്ക്കു എന്റെ ഫോട്ടോ വെച്ചതാണ്, എനിട്ട്‌

ഞാൻ പറഞ്ഞു " ഞാൻ നിനക്ക് ഒരു കൈത്താങ്ങു മാത്രം ആണ് നിന്റെ ഉയർച്ചക്ക് കാരണം നീ മാത്രം ആണ് ദൈവകൾക്കു രൂപമില്ല നിരമില്ല നന്മുടെ മനസ്സാണ് ദൈവം എന്ന് ഞാൻ അവനോടു പറഞ്ഞു"

പിന്നെ അവന്റെ കല്യാണം കഴിഞ്ഞു കുട്ടികളായി ജീവിതം സന്തോഷത്തിൽ പൊയ്ക്കോനിരുന്നു അതിന്റെ ഇടയ്ക്കു ഞാൻ റിട്ടയേർഡ് ആയി നാട്ടിലോട്ടു വന്നു പിന്നെ കുറെ കാലം കാണാൻ പറ്റിയില്ല ഓരോ തിരക്ക് കാരണം

എനിട്ട്‌ മകൻ ചോദിച്ചു " ആരാനായാൽ ഇപ്പൊ എന്താ ചെയ്യുന്നേ?

(നമ്മൾ രാവിലെ ഉദ്ഘടനത്തിന് പോയത് അവന്റെ ഹോട്ടൽ ആയിരുന്നു ഞാൻ തന്നെ തുറക്കണം എന്നായിരുന്നു അവന്റെ നിർബന്ധം
ഞാൻ അവനെ ആദ്യം കണ്ട സ്ഥലം,അവൻ എന്നോട് ജീവിതം മടുത്തു എന്ന് പറഞ്ഞ സ്ഥലത്താണ് അവൻ ഇപ്പൊ ഹോട്ടൽ തുടങ്ങിട്ടുള്ളത് ജീവിതം ഒന്നേ ഉള്ളു അത് നേർവഴിലൂടെ ജീവിച്ചാൽ തീർച്ചയായും ഉയർച്ച ഇണ്ടാവും, അന്ന് അവന്നു സ്വന്തം പറയാൻ ആരും ഇല്ല ഇന്ന് മറിച്ചു കുടുംബങ്ങൾ സുഹൃത്തുക്കൾ എന്ന് കുറെ ആളുകൾ ഇണ്ട്
എല്ലാരേയും പോലെ അന്ന് ഞാനും കടന്നു പോയിട്ടുണ്ടെകിൽ ഇപ്പഴും ഒരു അഡ്രെസ്സ് പോലുമില്ലാതെ അലയുകയായിരിക്കും എന്റെ ഒരു സഹായം കാരണം ഇവന് അടുത്ത തലമുറ ഇണ്ടായിരിക്കുവാണ് അവൻ പോലും വിചാരിച്ചു കാണില്ല)

എല്ലാരും ഇതുപോലെ ഓരോരുത്തർക്കും കൈത്താങ്ങയാൽ ഈ ലോകത്തു അനാഥാലയളങ്ങളും വഴിയോരങ്ങളിലും ആളുകൾ നിറയില്ല ഞാൻ കാരണം ഒരാളുടെ മുഖം പുഞ്ചിരിച്ചാൽ അതിൽ കിട്ടുന്ന സന്തോഷം വേറെതന്നെ ആണ്

വന്നവഴി മറക്കുന്നവർ മനുഷ്യനെല്ല അവന്റെ ഹോട്ടലിൽ ജോലിചെയ്യുന്ന കുറച്ചു ആളുകളെകിലും വീടിലെത്തവരും മാസവരുമാനത്തിന്റെ കുറച്ചു തുക അവൻ അനാഥാലയാളത്തിന് നൽകുന്നുമുണ്ട്

ഇതൊക്കെ നിന്നോട് പറയാനുള്ള കാരണം എന്റെ ജീവിതം ഞാൻ ജീവിച്ചു കഴിഞു നീ ജീവിതത്തിൽ ഒലരുപാട് മനുഷ്യരെ കാണാൻ പോവുകയാണ് അവരുടെ ഇടയിലും ഇതുപോലത്തെ മുഖങ്ങളും നാം ഓർക്കണം അവരും ഈ ലോക്കത്തിൽ ജീവികാണാൻ കൊതിക്കുന്ന മനുഷ്യരാണ് എല്ലാരേപോലയും

അങ്ങനെ അവർ രണ്ടുപേരും നടന്നു കഴിഞ്ഞു തീർക്കെ വീട്ടിൽ എത്തി രാത്രി കിടക്കുന്നതിനു മുൻമ്പ് ഞാൻ എല്ലാ കാര്യങ്ങളും ഒരിക്കൽക്കൂടി ഓർത്തെടുത്തു , വഴിയിൽ പോവുന്ന അരയാത്തവർ ആരെകിലും ചിരിച്ചാൽ
പ്രതികരിചിട്ടില്ല ഇതുവരെ എന്ന് ഞാൻ ഓർത്തു

അദേഹത്തിന്റെ ഹോട്ടലിൽ എഴുതിട്ടുള്ള മുദ്രാവാക്യം ഞാൻ ഓർക്കുന്നു ഇവിടെ-

""ഇല്ലാത്തവരായി ആരുമില്ലിവിടെ
വീഴ്ചയിൽ നിന്ന് ഉയർച്ചകൾ കാണാൻ
ദൈവത്തിൻ കൈകൾ താങ്ങായി
തുനൈവരും ഞാൻ എണീറ്റത്തിൽ
ഓരോകൈകൾ ഓരോരുത്തരെ
തുണയ്തേടി വരും കണ്തുറന്നു
മനം തുറന്നു ദൈവത്തിൻ കൈകൾ
നിന്നരികിൽ കാണുംഒരുനാൾ""


അടുത്തദിവസം ഞാൻ കോളേജ് കഴ്ഞ്ഞു തിരിച്ചു വരുന്ന സമയത്ത് റോഡിന്റെ അരികത്തു ഒരു കുട്ടി എന്നെ നോക്കി ചിരിക്കുന്നത് കണ്ടു
അതുവെറുമൊരു ചിരിഎല്ലെന്നു മനസ്സിലായി തുടങ്ങിയനാൾ

ശുഭം..
© Nissar M Creation