...

58 views

ആത്മാവ് ഉറങ്ങുന്ന വീട്.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് കൂട്ടിൽകിടക്കുന്ന നായ കുരക്കാൻ തുടങ്ങി.., !അരോ...ജനാലയിലൂടെ എന്നെ നോക്കുണ്ടായിരുന്നു.. !സിറ്റൗട്ടിൽ ആരെയൊകാ ത്തു "അലക്ഷ്യമായി കിടക്കുന്ന രണ്ടു കസേരകൾ "...!ചുമരിലെ കോളിംഗ്ബെല്ലിൽ വിരലമർത്തി... കതക്‌തുറന്നത് ഒട്ടും പരിചിത മല്ലാത്ത മുഖം... !
ഒരല്പം പഞ്ചിരിയോടെ,, "ആരാ..?,"
"ടീച്ചറില്ലേ..?"
"ഉവ്വ്... എവിടുന്നാ..?"
" കുറച്ച് ദൂരെന്നാ....
ഒന്ന്‌ കാണണം... !"
"മ്മ്... കേറി ഇരുന്നോളൂ... !"
കസേരയിൽ ഇരുന്നപ്പോൾ ഓർത്തു..- അന്ന്.. പലതവണഫീസടക്കാൻ പണമില്ലാതെ ക്ലാസ്സിൽ നിന്നും പുറത്തു നിർത്തിയപ്പോൾ... ടീച്ചർ വീട്ടിൽ ഉമ്മയെ കാണാനായി വന്നതും.. വിറകുവെട്ടുകാരനായിരുന്ന ഉപ്പയുടെ അസുഖത്തെ കുറിച്ച് പറഞ്ഞതും... ഉമ്മയുടെ അവസ്ഥയറിഞ്ഞ് സമാധാനിപ്പിച്ചുകൊണ്ടു ടീച്ചർ മടങ്ങിയതും... !"എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ...., പിന്നീട് ടീച്ചർഞ്ഞങ്ങളൂടെ സന്തത സഹചാരിയായി മാറുകയായിരുന്നു.. !എന്ത് വിഷമം വന്നാലും പറയാൻ മടിക്കരുതേ... എന്നെ ഒരുസഹോദരിയെ പോലെ കണ്ടാൽമതി...
ആ വാക്കുകൾ ഉമ്മക്ക് ആശ്വാസം നൽകി... !ചെറു പ്രായ മായിരുന്നങ്കിലും... അന്നേ ഉമ്മ പറയുമായിരുന്നു.. "ന്റെ മോൻ വലുതായിട്ട് ഈ കടങ്ങളൊക്കെ ടീച്ചർ ക് തിരിച്ചു കൊടുക്കണ ട്ടോ.. ! വൈകുന്നേരങ്ങളിൽ..സുഭാഷിനോടൊപ്പം കളികഴിഞ്ഞു വരുമ്പോൾ.. പൊരിച്ച വടയും ചായയും തരുമായിരുന്നു. സ്വന്തം മകനെ പോലെയായിരുന്നു ടീച്ചർക്ക് ഞാനും..
ദിവസങ്ങൾ കഴിയും തോറും ഇരു കുടുമ്പങ്ങളും തമ്മിൽ അകലാനാകാത്ത വിധം അടുത്തുപോയി... ടീച്ചറുടെ മകൻ സുഭാഷും.. ഞാനും കളിക്കൂട്ടു കരായിമാറി... ഉപ്പയുടെ മരണത്തോടെ... വീട് വാടകപോലും കൊടുക്കാൻകഴിയാതെ,, ഉടമസ്ഥൻ വീടൊഴിയണമെന്നു പറഞ്ഞപ്പോൾ, അതറിഞ്ഞടീച്ചർ..പണവുമായി ഉമ്മയുടെ കൈ പിടിച്ച് അലവിഹാജിയുടെ വീട്ടിലേക്കുപോയത് ഇന്നും ഓർമയിലുണ്ട്........ !
"വന്നോളൂ.. ടീച്ചറെ കാണണ്ടേ...?"
ശബ്ദം കേട്ട് ഓർമയിൽ നിന്നും ഞെട്ടി ഉണർന്നു... പതുക്കെ അകത്തേക്കു നടന്നു.. മുറിയിലേക്കു കട ക്കുന്നതിനിടയിൽ... കസേര എടുക്കാനായി ആ സ്ത്രീ സിറ്റ് ഔട്ടിലേക്കു പോയി.. കട്ടിലിൽ കിടക്കുന്ന ടീച്ചറെ കണ്ട് കണ്ണു നിറഞ്ഞുപോയി... മെലിഞ്ഞൊട്ടിയ ശരീരം.. ശുഷ്ക്കിച്ച വിരലുകൾ... കണ്ണിനുതാഴെ കറുത്ത പാടുകൾ... ടീച്ചറാണെന്നു വിശ്വസിക്കാനായില്ല.. ശൂന്യതയിലൂടെ വിരലുകൾ കൊണ്ട്എന്തൊക്കയോ വരകുന്നതുപോലെ.. കൂട്ടിനു നിൽക്കുന്ന സ്ത്രീ
കസേരയുമായി വന്നു...! ഇരുന്നോളൂ.... ! സുഭാഷിനെ കുറിച്ച് ചോദിച്ചപ്പോഴേക്കും,
പേരുകേട്ടപാടേ.... "മകനാണെന്ന് പറഞ്ഞിട്ടെന്താ... ഒരിത്തിരി സ്നേഹം സ്വന്തം അമ്മയോടുണ്ടാ യിരുന്നങ്കിൽ ഇങ്ങിനെ ഇട്ടേച്ചുപോവോ...അമ്മഎതിർത്തിട്ടും..
ഇഷ്ടത്തിലായപെണ്ണിനെ യും കെട്ടി അവളുടെ കുടുംബങ്ങളുടെ കൂടെ അങ്ങ് "ജമ്മുവിലാ.. " "..മാസത്തിൽ ഒരുതവണ വിളിക്കും.. അമ്മയുടെ സുഖവിവരം അന്വഷിക്കാൻ... ഉള്ളഭൂമി മുഴുവനും അവിടെ ബിസ്സിനസ്സിനാണെന്നു പറഞ്ഞുവിറ്റു ഒടുവിൽ ഈ വീടും വില്പനക്ക് വെച്ചപ്പോ.. ടീച്ചറമ്മ എതിർത്തു.. ഇല്ല ഇതുഞാൻ വിട്ടു തരില്ല.. നിന്റെ അച്ഛനുറങ്ങുന്ന മണ്ണാ.. ഇതെനിക്ക് വേണം..അവിടെ "അന്തിത്തിരി" കൊളുത്താണെങ്കിലും... എന്റെ കാലം കഴിയും വരെ... !അതുകേട്ടു പോയതാ --പിന്നെ ഈ പടികയറിയിട്ടില്ല... ! ടീച്ചറെ കാലം കഴിയുന്നതോടെ ഇതും...... "
വാക്കുകൾ മുഴുമിപ്പിക്കാനാകാതെ... !അവർ അകത്തേക്കുപോയി... !ടീച്ചറിന്റെ കൈ എന്റെ മുഖത്തേക്കുയർന്നു... ഞാൻ അല്പംകൂടി അടുത്തേക്കിരുന്നതോടെ.എന്റെ മുടിയിൽ തലോടി കൊണ്ട് അൽപനേരം എന്നെ സൂക്ഷിച്ചു നോക്കി..ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... .ഒരുപക്ഷെ സുഭാഷാണെന്നു തോന്നിക്കാണും..! അബോധ മനസ്സോടെ യായിരുന്നങ്കിലും... മക്കളെത്രതന്നെ വെറുത്താലും... പത്ത് മാസം നൊന്ത് പ്രസവിച്ച ഒരമ്മക്കും അതിന് കഴിയില്ലെന്നു മനസിലാക്കിയ നിമിഷങ്ങൾ.... ഇങ്ങിനെ ഒരവസ്ഥ ഒട്ടും പ്രതീക്ഷിച്ചതല്ല... ഒറ്റപ്പെട്ടു പോയി എന്നതോന്നലായിരിക്യാം ഇതിനു കാരണം... ഗൾഫിലായിരുന്നപ്പഴും ഉമ്മയോട് വിവരങ്ങൾ അന്വഷിക്കുമ്പോൾ ഇതൊന്നും പറഞ്ഞില്ലല്ലോ.. ഒരുപക്ഷെ ഉമ്മയും അറിഞ്ഞുകാണില്ല.. കാപ്പിയുമായിവന്നവളോട്..
" മരുന്നൊക്കെ..?" "വൈദ്യരെകാണിച്ച് കഷായം കൊടുക്കുന്നു ണ്ട്... ചിലപ്പോഴൊക്കെ തുപ്പും.. ! മുമ്പൊക്കെ ഇടക്കിടെ ചോദിക്കും..! ന്റെ മോൻ വന്നോ..? ഇല്ലെന്നുകേട്ടാൽ... ആദ്യം സങ്കടപ്പെടും.. പിന്നെ എന്നോട് കുറേസമയം മിണ്ടാതെ നിൽകും.. പിന്നെപ്പിന്നെ അതേകുറിച്ചൊന്നും ചോദിക്കാതെയായി... !എങ്ങനെ നോക്കിയതാ മക്കളെ...?"ഞാൻ ഓർത്തുപോയി..
എത്രയോ കുട്ടികൾക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ടീച്ചർ...!ഒടുവിൽ ആ നാവു കൊണ്ട് ദിവ്യ മന്ദ്രങ്ങൾപോലും ഉരുവിടാൻ കഴിയാതെ ... മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു... സ്വന്തം മകന്റെ വരവും കാത്തിരിക്കുന്ന അമ്മ...
"ഈ പെറ്റവയറിന്റെ തീരാകടം എങ്ങനെ തീർക്കുംസുഭാഷേ.. നീ.......! ഒന്ന്‌ പറയാമായിരുന്നില്ലേ എന്നോട്.. ഞാൻ പൊന്നുപോലെ നോക്കുമായിരുന്നല്ലോ അമ്മയെ...?ടീച്ചർക്ക് വേണ്ടി വാങ്ങിയ ആ പൊതി തലയിണക്കരികിൽ വെച്ച്.. യാത്ര പറഞ്ഞു മടങ്ങുമ്പോൾ...മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.. കൊണ്ടുപോകണം... എന്റെ വീട്ടിലേക്ക്.. ഒരുമകന്റെ എല്ലാസ്നേഹവും നൽകി..! നോക്കണം .. ! സുഭാഷിനോട് വിവരങ്ങൾവിളിച്ചു പറയണം.. !...
===================