...

7 views

ഭാഗീരഥി (അധ്യായം - 3 )
ശ്രീകല അതായിരുന്നു അവളുടെ പേര്.ജനിച്ചപ്പോൾ തന്നെ ആരൊക്കെയോ അനാഥാലയത്തിൽ എത്തിച്ച കുട്ടി.അനാഥാലയത്തിലെ കുട്ടികൾ ഏറ്റവും ബുദ്ധിയും സാമർഥ്യവും അവൾക്കായിരുന്നു. അതിനാൽ സ്വന്തം കഴിവുകൾ അവൾ മറ്റു കുട്ടികൾക്ക് പകർന്നു കൊടുത്തു.വൃദ്ധരായ രണ്ടു സ്ത്രീകളും അവരുടെ മക്കളും നടത്തുന്ന അനാഥാലയം സിറ്റിയോട് ചേർന്നാണ് കിടക്കുന്നത്.കുട്ടികളുടെ അറിവും കഴിവും പരിപോഷിപ്പിക്കാനും തിരിച്ചറിയാനും അവിടെ വേദികളുണ്ടായിരുന്നു. കൂടാതെ നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും വായനശാലകളിലും അവർ കുട്ടികളെ കൊണ്ടുപോയി.
ഒരിക്കൽ അവർ കുട്ടികൾക്കായി തിരഞ്ഞെടുത്ത് നഗരത്തിൽ ആരും ശ്രദ്ധിക്കാതെ പോയ ആർട്ട് ഗാലറിയാണ്.ശ്രീകലയ്ക്ക് അവിടം വളരെ ഇഷ്ടപ്പെട്ടു.അവിടുത്തെ മെഴുകുപ്രതിമകൾ, കളിമൺ ശില്പങ്ങൾ,മരത്തിൽ കൊത്തിവെച്ച രൂപങ്ങൾ അവൾക്ക് വല്ലാത്ത താൽപര്യം തോന്നി.അതൊക്കെ നിർമ്മിക്കുന്ന വ്യക്തിയെ പരിചയപ്പടാൻ ശ്രീകലയ്ക്ക് തിടുക്കമായി.ദാമോദർ എന്ന അധ്യാപകനായിരുന്നു ആർട്ട് ഗാലറി ഉടമ.അദ്ദേഹത്തിന് കുട്ടികളെ വലിയ ഇഷ്ടമാണ്.ശ്രീകല വളരെ താൽപര്യത്തോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.പിന്നീട് പല ദിവസങ്ങളിൽ ശ്രീകല അവിടെയെത്തി.കളിമൺ പ്രതിമകളോടാണ് അവൾക്ക് പ്രിയം.ദാമോദർ അവളെ അത് പഠിപ്പിക്കാമെന്ന് വാക്കു കൊടുത്തു.മറ്റു കുട്ടികളും അവളെ പ്രോത്സാഹിപ്പിച്ചു.

അന്ന് ആർട്ട് ഗാലറി അടഞ്ഞു കിടന്നു.ദാമോദർ മാഷിന് തീരെ വയ്യ.ശ്രീകല തിരിച്ചു പോന്നു. അനാഥാലയത്തിലേക്ക് പോകാതെ സിറ്റിയിലൂടെ വെറുതെ നടന്നു.നിറയെ പഴയ കെട്ടിടങ്ങൾ നിറഞ്ഞ ഒരു തെരുവ് ,' ദേവി സ്ട്രീറ്റ്', എന്ന ബോർഡ് വച്ചിട്ടുണ്ട്.ശ്രീകല അവിടെ കുറെ നേരം നിന്നു.ചിലർ പെൺകുട്ടികളെ കൂട്ടി തെരുവിലൂടെ നടക്കുന്നു.ചില സ്ത്രീകൾ മദ്യവും മയക്കുമരുന്നും പങ്കുവെക്കുന്നു.അവിടേക്ക് പോകുന്ന പുരുഷന്മാരെ അവർ കടന്നുപിടിക്കുന്നു.ശ്രീകലയ്ക്ക് വല്ലാതായി.പെട്ടെന്ന് ഒരു ജീപ്പ് നിറയെ ആളുകളുമായെത്തി. ഇനിയെന്തു സംഭവിക്കുമെന്ന് അറിയാതെ അവിടെ ഉള്ളവർ പരിഭ്രാന്തരായി.