...

7 views

ആത്മാവിലൂടെ ഒരു യാത്ര
വയസ്സ് 28 അത്യാവശ്യം സൗന്ദര്യമുള്ള ഒരു ചുരുൾ മുടിക്കാരൻ. ഈയടുത്താണ് അലെക്സിന് ഒരു ഓഫീസ് ജോലി കിട്ടിയത്. അധികം കൂട്ടുകാരൊന്നുമില്ലാത്ത ആരോടും അധികം സംസാരിക്കാത്ത ചെറുപ്പകാരൻ. ഓഫീസിൽ വൈകി എത്തുന്നത് കൊണ്ടും പ്രശ്നമൊന്നും ഇല്ലാത്ത ആളായത്കൊണ്ടും അലെക്സിന്റെ ബോസ്സായ ജോർജ് തന്റെ വീടിനടുത്തുള്ള അദ്ദേഹത്തിന്റെ പൂട്ടികിടക്കുന്ന ചെറിയ കുറച്ച് പഴക്കമുള്ള വീട് തന്നെ അലെക്സിന് താമസിക്കാൻ കൊടുത്തു. 2019 മാർച്ച്‌ 20 എന്നത്തേയും പോലെ അലക്സ്‌ ഓഫീസിൽ പോകാൻ ഇറങ്ങുന്ന സമയമാണ് തന്റെ ഫയൽസ് ഒക്കെ എലി മുറിച്ച രീതിയിൽ കാണുന്നത്. തന്റെ വായിൽ വന്ന തെറിയൊക്കെ വിളിച് ഇന്ന് നിന്നെ എടുത്തോളമെന്നും പറഞ്ഞ് അലക്സ്‌ ഓഫീസിലേക് പോയി. അവിടെ എത്തിയപ്പോൾ ബോസ്സിന്റെ കയ്യിൽ നിന്നും ആവിശ്യത്തിന് വഴക്കും കളിയാക്കലുകളും അവനു കിട്ടി. എന്നും ഇവനെ മറ്റുള്ളവർക് മുന്നിൽ വെച്ച് അയാൾ കളിയാക്കുമായിരുന്നു. തിരിച് വൈകിട്ട് വീട്ടിൽ പോയ അവൻ തന്റെ വീട് മുഴുവൻ അരിച്ചു പെറക്കി പക്ഷെ അവനു ഒരു പാറ്റയെ പോലും അവിടന്ന് കിട്ടിയില്ല. അവസാനമായി ഒരു മുറി കൂടി തുറക്കാൻ ബാക്കിയുണ്ട്. പക്ഷെ അത് പൂട്ടിയിട്ടിരിക്കുകയാണ്. ഇതുവരെ അവൻ ആ മുറി തുറന്ന് കണ്ടിട്ടില്ല. പക്ഷെ ഇന്നത് തുറക്കാൻ തന്നെ അവൻ തീരുമാനിച്ചു. അവന്റെ മുറിയിൽ പോയി തുരുമ്പ് പിടിച്ച ചാവിയുമായി അവൻ മുറിയുടെ മുമ്പിൽ എത്തി. അവന്റെ മനസ്സിൽ ചെറിയൊരു ഭയം ഇല്ലാതില്ല. വീട് കൊടുക്കുമ്പോൾ മുറി തുറക്കരുതെന്ന് പ്രതേകിച്ചു ആരും പറഞ്ഞിട്ടൊന്നുമില്ല. അത്കൊണ്ട് തന്നെ അവൻ തുറക്കാൻ തീരുമാനിച്ചു. തന്റെ കയ്യിലുള്ള ചാവി ധ്വരത്തിലേക് ഇട്ട് അവൻ തുറക്കാൻ കുറെ ശ്രമിച്ചു അവസാനം അത് തുറന്നു. ആകെ മാറാല പിടിച്ച ഇരുണ്ട ഒരു മുറി. തന്റെ കയ്യിലുള്ള ഫോണിന്റെ ലൈറ്റ് ഓണാക്കി അവൻ അകത്തേക്കു കടന്നു. പക്ഷെ അവന് അവിടെ നിന്ന് ഒരു എലിയെയും കിട്ടിയില്ല. പക്ഷെ വല്ലാത്തൊരു സുഗന്ധം ആയിരുന്നു ആ മുറികകത്. ഒരു കർപ്പൂരത്തിന്റെ സുഗന്ധം.
അവൻ നേരിയ ഭയത്തോടെ പുറത്തിറങ്ങുമ്പോൾ അവന് അവിടെ നിന്ന് ഒരു മാല കിട്ടി. കറുത്ത ചരടിൽ വെള്ളിയുടെ താലികൊണ്ടുള്ള ഒരു മാല. അവൻ അതും എടുത്ത് പുറത്തേക്കിറങ്ങി. പക്ഷെ ഇന്ന് ഓഫീസിൽ നടന്ന സംഭവം അവനെ വല്ലാതെ അസ്വസ്ഥാനകിയിരുന്നു. അവൻ ഷെൽഫിൽ നിന്നും തന്റെ ഗുളികയുടെ കവർ എടുത്ത് നോക്കി എന്നാൽ ഗുളിക തീർന്നിരുന്നു. ചില മാനസിക ബുദ്ധിമുട്ടുകൾ...