നിന്റെ കൂടെ...... 💕💕💕 (അധ്യായം 25)
"പോളിന്റെ മോൻ ആണെന്ന് അറിഞ്ഞപ്പോ ഞങ്ങൾക്ക് ഒരുപാട് സന്തോഷായി......, ", പെണ്ണിന്റെ അപ്പന്റെ സംസാരം കേട്ടപ്പോൾ ജെറി ജോണിനോട് പതുക്കെ പറഞ്ഞു, "അപ്പനെ മാത്രമേ അറിയൂ....., മോനെ അറിയില്ല, കയ്യിൽ ഇരിപ്പ് മഹാ പെശകാ....... ", അത് കണ്ട് പെണ്ണിന്റെ അപ്പൻ ചോദിച്ചു, "എന്താ ഏട്ടനും അനിയനും പറയുന്നേ.......? ", അത് കേട്ട് സാറ പറഞ്ഞു, "പെണ്ണ് എന്താ വരാത്തെ എന്നാ പറഞ്ഞേ....... ", ഇത് കേട്ട് ജോൺ അമ്മച്ചിയെ ഒന്ന് രൂക്ഷ ഭാവത്തോടെ നോക്കി, "ഞങ്ങൾ മോളെ വിളിക്കാം, എടീ...., നീ മോളെ വിളിച്ചോണ്ട് വാ..... ", "മത്തായിച്ചൻ ബിസിനസ് ഒക്കെ വിട്ടോ...? ", "ഞാൻ അതൊക്കെ വിട്ടിട്ട് അഞ്ചാറ് കൊല്ലം ആയി...., ഇപ്പൊ അതൊക്കെ നോക്കുന്നത് എന്റെ മോനാ..., അവൻ ഇപ്പൊ ഇവിടെ ഇല്ല, ബിസിനസിന്റെ ഒരു കാര്യത്തിന് മംഗലാപുരം വരെ പോയിരിക്കുകയാണ്...., ജോൺ ആർ. ജെ അല്ലെ, നിങ്ങടെ ഇളയ മോൻ എന്ത് ചെയ്യുന്നു പോൾ.....? ", "അവൻ ബിടെക് പഠിക്കുന്നു, ഇവിടെ അല്ല ബാംഗ്ലൂരിൽ, കുറച്ച് നാൾ കോളേജ് ലീവ് ആണ്, അതാ ഇപ്പൊ നാട്ടിലേക്ക്...