...

0 views

കുഞ്ചൻ നമ്പ്യാർ
കുഞ്ചന്‍ നമ്പ്യാര്‍


കല്യാണ സൌഗന്ധികം തുള്ളലിലേ ചിലവരികളാണ് പറയാന്‍ പോകുന്നത്. ഉത്തരം പറയുന്നവര്‍ക്ക് ഓണത്തിന് ഒരു പപ്പടം അധികം തരുന്നതായിരിക്കും.

ഒരു പപ്പടമോ--ഓഓഹ്--ആതിരയ്ക്ക് പുച്ഛം സഹിക്കുന്നില്ല.

എന്നാല്‍ പോട്ടെ രണ്ട്--അതില്‍ കൂടുതല്‍ ഇല്ല. കേട്ടോ-കുഞ്ചന്‍ നമ്പ്യാരുടെയാണ്.
താമരസാക്ഷന്റെ മെത്തേടെ താഴത്ത്
താങ്ങിക്കിടക്കുന്നതിനേ ചുമക്കുന്ന
വമ്പന്റെ കൊമ്പന്റെ
കൊമ്പൊന്നൊ
ടിച്ചോന്റെ
ചേട്ടനേ പേടിച്ച് നാട്ടീന്നു പോയോന്റെ
ചാട്ടിന്റെ കൂട്ടിന്റെ കോട്ടം തിമിര്‍പ്പവ-
ന്നുണ്ണിക്കഴു
ത്തറുത്തോരു പുരുഷനെ-
ന്നുള്ളത്തില്‍ വന്നു വിളങ്ങേണമെപ്പൊഴും----

ആരാണാ പുരുഷന്‍? ആര്‍ക്കും അറിയാന്‍ വയ്യ.

ശരി സുല്ലിട്ടോ--സുല്ലും സുല്ലും കൂട്ടി ഏറ്റോ--സുല്ലില്‍പാതി എനിക്കു തരാമോ. ങാ. എന്നാല്‍ കേട്ടോ.

താമരസക്ഷന്‍ --മഹാവിഷ്ണു--
മെത്ത--അനന്തന്‍ -അതിന്റെ താഴത്തു താങ്ങിക്കിടക്കുന്നത്-- വെള്ളം--
അതിനേ ചുമക്കുന്നവമ്പന്‍ --ശിവന്‍ (ഗംഗ ശിവന്റെ തലയിലാണല്ലോ)-കൊമ്പന്‍ --ഗണപതി--കൊമ്പൊന്നൊടിച്ചോന്‍ --സുബ്രഹ്മണ്യന്‍ - സുബ്രഹ്മണ്യന്റെ ചേട്ടന്‍ --വീണ്ടും ഗണപതി-പേടിച്ചു നാട്ടീന്നു പോയത്--കുബേരന്‍ --ചാട്ട്--പുഷ്പകവിമാനം--കൂട്ടിന്റെ കൊട്ടംതിമിര്‍പ്പവന്‍ ‍--രാവണന്‍ (പുഷ്പകവിമാനം കേടായപ്പോള്‍ നന്നാക്കിയത്) ഉണ്ണിക്കഴുത്തറുത്തോരു പുരുഷന്‍ ‍--രാവണന്റെ ഉണ്ണി-കൊച്ചുമകന്‍ -അക്ഷകുമാരന്‍ -അവനേകൊന്നത്---ഹനുമാന്‍ ‍-ഇതാണ് ഉത്തരം. തെരിഞ്ചിതാ?

സുബ്രഹ്മണ്യന്‍ ഗണപതിയുടെ കൊമ്പ്...