...

13 views

ADJUST...
"Irony is, everybody wants to see a dead daughter than divorced". ഡിവോർസ് ആയ മകളെയല്ല അവർക്ക് കാണേണ്ടത്, മരിച്ച മകളെയാണ്. കാരണം? നാട്ടുനടപ്പും കോപ്പും! ADJUST...

എന്തിന് സ്ത്രീധനത്തെ മാറ്റം കുറ്റം പറയുന്നു? അത് കൊടുക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ പറയുന്ന വാക്കാണ് 'അഡ്ജസ്റ്റ്'. പരസ്യമായും രഹസ്യമായും പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക് വീട്ടുകാർ നാട്ടുകാർ ഉൾപ്പെടെ ഉപദേശിച്ച് കൊടുത്തതിൽ ഈ വാക്ക് ആയിരിക്കുമല്ലോ ആദ്യം വന്നിട്ടുണ്ടാവുക! "കല്യാണം എന്ന് പറഞ്ഞാലേ അഡ്ജസ്റ്റ്മെൻ്റ് ചെയ്ത് ജീവിച്ചാലെ മുന്നോട്ട് പോകൂ എന്ന പരിപാടി ആണ്", "ഇനി അത് നിൻ്റെ വീടാണ്. എന്ത് വന്നാലും അങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോക്കോണം!" (സ്വന്തം വീട് പോലെ കരുതേണ്ട ഇടത്ത് അഡ്ജസ്റ്റ്മെൻ്റോ? 🙄), എന്നിങ്ങനെ പോകും നീണ്ട ഉപദേശങ്ങൾ. അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം പാകപ്പെടുത്തി, അവളുടെ ആവശ്യങ്ങൾക്ക് കാശ് ചിലവാക്കാതെ കല്യാണത്തിന് മാറ്റിവച്ച്, മറ്റൊരു വീട്ടിലോട്ടു പറിച്ചുനട്ട ശേഷം ഇനി അവരുടെ ഇഷ്ടത്തിന് നിന്ന് കൊടുത്തോളണം എന്ന നാണം കെട്ട ഏർപ്പാടാണ് പലയിടത്തും കല്യാണമെന്ന് പറഞ്ഞാൽ. **ജീവിതകാലം മുഴുവൻ പോകുന്ന പവിത്ര ബന്ധമെന്ന ബാക്ക്ഗ്രൗണ്ട്മ്യൂസിക് ഇടൂ പ്ലീസ്**

ചിലർ രോഷം കൊള്ളുന്നത് കണ്ടൂ. "സംസാരിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ?". "എന്ത് ഉണ്ടെങ്കിലും വീട്ടുകാരോട് പറയണം. അവർ സഹായിക്കും". തുടക്കത്തിലേ നടക്കുന്ന വഴക്കുകൾ അവരവരുടെ ഇടയിൽ വച്ച് തീർക്കാനാകും മിക്ക ജോഡികളും ശ്രമിക്കുക. ആ സമയം പലതിൽ നിന്നും വിട്ടു നിൽക്കേണ്ടിയും വരും. അപ്പൊൾ ഈ പറഞ്ഞവരെല്ലാം വിചാരിക്കുന്നത്, "കെട്ടൊക്കെ കഴിഞ്ഞപ്പോൾ നമ്മളെ വേണ്ട". എൻ്റെ കൂട്ടരോട് ഇതേ കാര്യം പണ്ട് പറഞ്ഞ് കളിയാക്കി അതെപേരിൽ അവരോട് അകൽച്ച ഇട്ട എനിക്ക് ഇപ്പൊൾ അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് മനസ്സിലാവുന്നുണ്ട് 🙏 കാര്യങ്ങൾ കയ്യിൽ നിൽക്കില്ലെന്ന് തോന്നുമ്പോൾ ആകും പുറത്തൂന്ന് സഹായം തേടുന്നത് പോലും. എന്ത് തേങ്ങ അപ്പൊൾ സംഭവിക്കും എന്നാണ് നിങ്ങളൊക്കെ പുലമ്പുന്നത്?! എന്താണ് പരിഹാരം എന്നതിനേക്കാൾ കുടുംബ മഹിമ, നാട്ടുകാരെന്ത് പറയും, അങ്ങനെ ചെയ്താൽ എന്താ? ഇങ്ങനെ ചെയ്താൽ എന്താ? എന്ന് തുടങ്ങി നൂറോളം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിക്കൊടുക്കണം എന്ന ബാധ്യത കൂടി അവൾക്കുമേൽ വരും. അതേ, കല്യാണം കഴിഞ്ഞ എത്ര പെണ്ണുങ്ങൾക്ക് അവരുടെ വീട്ടുകാരോടോ കൂട്ടുകാരോടോ ഈ വക കാര്യങ്ങൾ കേൾക്കില്ലെന്ന ഉറപ്പോടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനാകും?! അവസാനത്തെ കച്ചിത്തുരുമ്പെന്ന് കരുതിയാവും ആരോടെങ്കിലും സംസാരിക്കുന്നത് തന്നെ. അപ്പോഴും കല്യാണത്തിൻ്റെ പവിത്രത വിളമ്പിക്കൊടുത്താൽ മനക്കട്ടി തീരെ നഷ്ടപ്പെട്ടവർ അവരുടെ വിധി അവർ എഴുതും. ഇവിടെയാണ് ട്വിസ്റ്റ്!

ജീവനൊടുക്കി കഴിഞ്ഞെന്ന വാർത്ത പുറത്തുവന്നാൽ ഇതിനി ഏറ്റെടുക്കാൻ നാട്ടിൽ ആരും ബാക്കി കാണില്ല! മകളെ മരണത്തിന് വിട്ട് കൊടുത്ത അവളുടെ മാതാപിതാക്കൾ ഉൾപ്പെടെ കണ്ണീരൊഴുക്കുന്നത് കാണാം. "അത്രയ്ക്കും പറ്റില്ലെങ്കിൽ എന്തുകൊണ്ട് ആരോടും പറഞ്ഞില്ല?" എന്ന മണ്ടൻ ചോദ്യങ്ങളുമായി അവരുൾപ്പെടെ വെളിച്ചത്ത് വരും. ഏറ്റവും ഭയാനകമെന്തെന്നാൽ, മിക്കവർക്കും കാര്യം നേരത്തെ അറിയാമായിരുന്നു എന്നൊരു വസ്തുത ആണ്. പക്ഷേ "അഡ്ജസ്റ്റ്" ചെയ്യണമെന്ന് പറഞ്ഞ് തിരികെ വിട്ടു അത്രേ... പിന്നീടങ്ങോട്ട് ചെറുക്കനെ തിരഞ്ഞെടുത്തത് തൊട്ട് കല്യാണം കഴിയുമ്പോൾ വരെ നടക്കുന്ന ചടങ്ങുകളെ കുറ്റം പറച്ചിലായി, നടത്തിയ രീതിയെ പറച്ചിലായി, ഹാഷ് ടാഗുകൾ ആയി, അവർ തെക്കാണോ വടക്കാണോ എന്ന് അന്വേഷിക്കുന്ന നാണം കെട്ട ഏർപ്പാടായി തൂഫ്!!!! അതിനു ചെറിയ ആയുസ്സെ കാണുള്ളു എന്നത് മറ്റൊരു ദുരവസ്ഥ. നഷ്ട്ടപ്പെത് വിരലിൽ എണ്ണാവുന്നവർക്കു മാത്രമാണല്ലോ.... ഇനി അവൾ മറിച്ചൊരു തീരുമാനം എടുത്തിരുന്നെങ്കിലോ? ഞാൻ പറയാതെ അറിയാമല്ലോ വരുന്ന ഉപദേശങ്ങളുടെ കണക്ക്? ആരോട് എന്ത് സമാധാനം പറയുമെന്ന് ആയിരിക്കും ആവലാതി. മനസ്സിന് ഇപ്പൊൾ സന്തോഷം ഉണ്ടോ എന്ന് വളരെ ചുരുക്കം ചിലർ മാത്രം അന്വേഷിക്കുള്ളു. അവൾ ജീവനോടെയുണ്ട്, നല്ല നിലയിലാണ്, "പക്ഷേ" ഡിവോഴ്‌സി ആണ്. ആ പക്ഷേ ആയുസ്സ് തീരാതെ തുടരും. പക്ഷേ ഇക്കാര്യം അവളെ കൊല്ലില്ല. അതുറപ്പ്.

നിങ്ങളുടെ ആൺമക്കളെ നേരെ ചൊവ്വേ വളർത്തു എന്ന് പറയുന്നത് കൊണ്ട് മാത്രം കാര്യമില്ല. അതിനി ഏതു കാലത്ത് നടക്കും എന്ന് ഒരുറപ്പും ഇല്ലായെന്ന സ്ഥിതിക്ക്;

തുറന്നു സംസാരിക്കാൻ ഒരാളെ കാത്തു നിൽക്കേണ്ട അവസ്ഥയിലേക്ക് അവളെ വിടാതെ, കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ, ജോലിക്ക് പോകാമല്ലോ എന്ന ഏർപ്പാട് നിർത്തി അവളെ സ്വന്തം കാലിൽ ഉറപ്പിച്ചിട്ട്, എന്തുണ്ടായാലും കൂടെയുണ്ടാകും എന്നൊരു വിശ്വാസം ഊട്ടിയുറപ്പിച്ചിട്ട്, അവൾക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം പോരെ ഈ "പവിത്ര ബന്ധം"? സ്വന്തമായി തീരുമാനിക്കുന്ന പെണ്ണുങ്ങളോട് ❤️ :- കല്യാണം അല്ല ഇഷ്ട്ടപെട്ട ആളെയോ ജീവിതത്തെയോ സ്വന്തമാക്കുന്ന ഏക/അവസാന വഴി. അങ്ങനൊരു തീരുമാനം എടുക്കുന്നതിന് മുൻപ് ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നാലും ജീവിക്കാൻ ഒക്കുമോ എന്ന് നോക്കണം. അതിനുള്ള വക നിങ്ങൾ കരുതി വെക്കണം. Financial independence, driving എന്നിവ മിനിമം കൈവശം ആക്കിയിട്ടു വേണം ഇറങ്ങിത്തിരിച്ചാൽ എത്താനുദ്ദേശിക്കുന്ന വഴിയിൽ നിന്ന് മാറേണ്ടി വന്നാലും ഒരു പരിധി വരെ തകർന്നു പോകില്ല...
© the_woman

@Writco #writco #WritcoQuote #mywriteups #malayalam #instawriters #women #hardship #story #shortstory