...

7 views

അച്ചുന്റെ ഏട്ടൻ

എന്റെ ഏട്ടൻ ആ എന്റെ മാത്രമാ അതിന് അച്ചുനോട് ആരാ പറഞ്ഞെ നിന്റെ ഏട്ടൻ അല്ലെന്ന്, അങ്ങനെ ഒന്നും പറഞ്ഞില്ലാ പക്ഷെ അനു ഏട്ടനോടെ മിണ്ടുനത് എനിക്ക് ഇഷ്ടം അല്ലാ ഒന്നും പോയെ പെണ്ണെ പ്രായം പത്തു പതിനാർ ആയി ഇപ്പോഴും കുശുമ്പിന് ഒരുകുറവും ഇല്ല. അനു ഏട്ടനോടെ മിണ്ടുന്നതിന്റെ ദേഷ്യവും അമ്മയുടെ ശക്കാരവും കുടി ആയപ്പോൾ അച്ചു മുഖം വീർപ്പിച്ചു റൂമിലേക്കു പോയി ആ ചായ കുടിച്ചിട്ട് പോ അച്ചു പുറകിൽ നിന്ന് അമ്മ പറഞ്ഞതൊന്നും അവൾ കാര്യം ആക്കിയില്ല. ഈ പെണ്ണിന്റ ഒരു കാര്യം, അച്ചു എവിടെ അമ്മേ. ആ റൂമിൽ ഒണ്ട് നീ അനുനോട് സംസാരിച്ചു എന്ന് പറഞ്ഞു ചായപോലും കുടിക്കാതെ മുഖം വീർപ്പിച്ച് ഇരുപോണ്ട് പുറത്തു പോയി തിരിച്ചു വന്ന കണ്ണനോടായി അമ്മ പറഞ്ഞു. അമ്മ ചായ എടുത്തുവയ്ക്ക് ഞാൻ അച്ചുനെ വിളിച്ചുവരാം. അച്ചൂട്ടി മോളെ ഏട്ടന്റെ കുശുമ്പിപ്പാറു പിണങ്ങി ഇരിക്കുവാ ബാ ചായ കുടികാം എനിക് വേണ്ടാ ഏട്ടൻ ഒന്നും പോയെ എന്നാ ശരി ഞാൻ പോകുവാ നിന്റെ ചിപ്സ് കുടി ഞാൻ കഴിച്ചോളാം. അയ്യടാ അത്രക്ക് സഹായിക്കണ്ട ഞാൻ കഴിച്ചോളാം എന്നുപറഞ് അച്ചു അടുക്കളയിലേക് ഓടി വീട്ടിലെ കിലുകാം പെട്ടി ആണ് അച്ചു അവളുടെ കൊലുസിന്റെ കിലുകത്തോടൊപ്പം അവളുടെ പൊട്ടിച്ചിരിയും ആ വിട്ടിൽ മുഴങ്ങി കേട്ടു. അച്ചുനെ ആരെന്തു പറഞ്ഞാലും ഒരു കുസലും ഇല്ലാതെ അവള്ക്കേട്ടു നില്കും പക്ഷെ കണ്ണനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതവൾക് സഹിക്കില്ല കഴിഞ്ഞ ദിവസം അവന്റ ഏതോ ഒരു കൂട്ടുകാരൻ അവനെ തമാശക്ക് ഒന്ന് അടിച്ചു അതിനു ആ ചെക്കന്റെ തലയ്ക്കു കല്ല് എടുത്ത് എറിഞ്ഞു അവൾക് ഏട്ടൻ എന്ന് വച്ചാൽ ജീവൻ ആ അതുകൊണ്ട് തന്നെ അവളെക്കാൾ കൂടുതൽ അവനോട് ആരും മിണ്ടുന്നത് പോലും അവൾക്ക് സഹിക്കില്ലാ അവൻ അവളെക്കാൾ കൂടുതൽ മറ്റാരെയെങ്കിലും സ്നേഹിക്കുമോ എന്നപേടിയാ പെണ്ണിനെ. അങ്ങനെ ഒരുപേടി തൽകാലം എനിക് ഇല്ല എന്റെ ഏട്ടന് ഞാൻ കഴിഞ് മറ്റാരും ഒള്ളു അമ്മ പോലും അല്ലെ ഏട്ടാ അച്ചുവിന്റെ പിണക്കത്തെ കുറിച്ച് അമ്മുമ്മയോട് സംസാരിക്കുകയായിരുന്ന അമ്മ തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടന്റെ തോളിൽ ചാരി നിന്ന് വെമ്പു പറയുന്നാ അച്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് അമ്മ ചായ കോടുത്തു എന്നാ ഏട്ടനും അനിയത്തിയും പോയി ചായകുടിയ്ക്ക് എനിക് വേറെ പണ്ണിഒണ്ട്. അച്ചു എന്താ അനുനോട് ദേഷ്യം അത് ഏട്ടനോടെ മിണ്ടുനകൊണ്ട് അവൾ കുറുമ്പോടെ പറഞ്ഞു മോളുട്ടിക് അറിയാമോ അനുനെ ഒരനിയനും അനിയത്തിയും മാത്രമേ ഒള്ളു അച്ഛനും അമ്മയും ഇല്ലാത്ത അവർക്ക് ആകെ കൂട്ടിന് ഒരു മുത്തശ്ശിയും അവളെ ട്യൂഷൻ എടുത്തും അടുത്തവിടുകളിൽ സഹയതിനു പോയിട്ടും അ പഠിക്കുന്നതും ഇളയ കുട്ടികളെ പഠിപ്പിക്കുന്നതും. അനു തന്റെ കൂടെയാണ് പഠിക്കുന്നതെങ്കിലും അച്ചുവിനെ ഇത്ഒന്നും അറിയില്ലായിരുന്നു അത് അവളിൽ ചെറിയ ഒരു വേദന സൃഷ്ടിച്ചു. മോളുടെ പ്രായത്തിൽ സ്വന്തം കാലിൽ നില്കാൻ അവൾ എത്രമാത്രം കഷ്‌ടപ്പെടുന്നുണ്ടെന്ന് അറിയാമോ അങ്ങനെ ഉള്ള അവളെ ബഹുമാനിക്കുവല്ലെ വേണ്ടത് കണ്ണന്റെ ചോദ്യം ആണ് അച്ചുവിനെ ചിന്തയിൽ നിന്ന് ഉണർത്തിയത് ഇല്ല ഏട്ടാ ഇനി ഞാൻ അനുന്റെ അടുത്ത് വഴക്കിന് ഒന്നും പോകില്ലാ കണ്ണ് നിറച്ചു പറഞ്ഞു കൊണ്ട് അച്ചു അമ്മയുടെ അടുക്കലേക് ഓടി.

© Bincy C. Sunny