കനവ്
പതിവുപോലെ അന്നും ആ സ്വപ്നം അവളുടെ ഉറക്കു കെടുത്തി. ഞെട്ടിയുണർന്നു ചാടി എഴുന്നേറ്റു. കുറച്ചകലെയുള്ള സ്ട്രീറ്റ് ലൈറ്റിൻ്റെ അരണ്ട വെളിച്ചത്തിൽ അവൾ തൻ്റെ കുഞ്ഞുങ്ങളെ പരതി നോക്കി .. മാതാവിൻ്റെ ചൂടേറ്റ് സുഖമായുറങ്ങുന്ന കുഞ്ഞുങ്ങളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവിടെത്തന്നെ കിടന്നു. കണ്ണടക്കാൻ ഭയമാണ്. . ഇനി തനിക്ക് ഉറങ്ങാൻ കഴിയില്ല. ആ മുഖം മൂടിക്കാരൻ തൻ്റെ കുഞ്ഞുങ്ങളെ എങ്ങാൻ എടുത്ത് കടന്നു കളയുമോ. ദൈവമേ കാത്തോളണേ.....
തൻ്റെ രണ്ടു മക്കളുടെയും കൈകൾ തൻ്റെ ഷാളിൻ്റെ ഓരോ അറ്റം കൊണ്ട് കൂട്ടിക്കെട്ടി അതിൻ്റെ നടുവിൽ പിടുത്തം മുറുക്കി കൊണ്ടവൾ കിടന്നു..
ഏതു നിമിഷവും എന്തെങ്കിലും പ്രതീക്ഷിക്കാം. പ്രതിരോധിക്കാൻ കഴിഞ്ഞ ദിവസം ആക്രി പെറുക്കിയ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കത്തിയും നല്ല നിലയിൽ അണച്ചു തലക്കടിയിലെ ചാക്കുകെട്ടിനിടയിൽ സൂക്ഷിച്ചിട്ടുണ്ട്. 'ആ ധൈര്യത്തിൽ അവളങ്ങനെ കിടന്നു.. കിഴക്ക്. വെള്ളകീറി തുടങ്ങിയിട്ടുണ്ട്. ജോലിക്കാരൊക്കെ അങ്ങുമിങ്ങും പോവുന്നുണ്ട്. ഹാവൂ ഇനി സമാധാനിക്കാം ഇനിയാരും വരില്ല തങ്ങളെ ഉപദ്രവിക്കാൻ.അൽപം ആശ്വാസം മനസ്സിൽ കടന്നു വന്നപ്പോഴേക്കും. ഒര രാത്രി മുഴുവൻ ഉറക്കിളച്ചു കിടന്ന അവളുടെ മിഴികൾ താനെ അടഞ്ഞു പോയി. ആരും ഉണർത്താത്തതുകൊണ്ടാണോ എന്തോ ആ കിടത്തം എത്ര നേരം കിടന്നെന്നറിയില്ല. സമയം ഉച്ചയായി. ഏതോ വലിയ വാഹനത്തിൻ്റെ ഇരമ്പൽ കേട്ടാണ് അവൾ ഉണർന്നത്. ചാടി എഴുന്നേറ്റവൾ ചുറ്റും...