...

3 views

കൂട്ടുകാരുടെ നന്മ
എന്റെ തൂലിക മിനിക്കഥ ഫെസ്റ്റ് 2020

കൂട്ടുകാരുടെ നന്‌മ

അവരിൽ മൂന്നുനാലു പേർ വിനോദ യാത്രയ്ക്കു പോകേണ്ടതിനാൽ അന്ന് ക്ലാസിൽ വന്നിരുന്നില്ല. അതോർത്ത് അന്ന് അന്ന് ക്ലാസിൽ വന്നവർക്ക് ഏറെ ദുഃഖം തോന്നി.
സഞ്ചനയും സ്വാതിയും ഹൃദ്യയും ദേവികയും അനുനന്ദയും വരാതിരുന്നപ്പോൾ രണ്ട് ദിവസത്തേക്ക് കാണാതിരിക്കുന്നതിലുള്ള ദുഃഖം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിലാണ് മാഷ് ക്ലാസിൽ ചെന്നത്.
പലരുടെയും തേങ്ങൽ ശ്രവിക്കാൻ മാഷിനു കഴിഞ്ഞു.
എന്നും പുഞ്ചിരിക്കുന്ന മുഖം മാത്രമുള്ള ചന്ദന ഒരിക്കൽ പോലും കരഞ്ഞിട്ടില്ല ദു:ഖിച്ചിട്ടില്ല.
ഗായത്രിയും ഹിതയും സുമയ്യയും തീർഥയും അവരുടെ നൊമ്പരങ്ങളിൽ ചിന്തിച്ചതും ഈ വേർപാടു തന്നെ.
"താങ്ങാൻ കഴിയാത്ത വേദനയിൽ
പൊങ്ങി പരക്കുന്നു ഈ സൗഹൃദം"_ എന്ന വരി ചന്ദനയുടെ മുഖത്തിൽ നിന്നും ഉയർന്നപ്പോൾ തേങ്ങലിന്റെ നൊമ്പരം കടിച്ചിറക്കുകയായിരുന്നു മറ്റുള്ളവർ.
ആകെ രണ്ടു ദിവസമേ ഈ വേർപാടുള്ളൂ ,
എന്നാൽ രണ്ടു വർഷത്തിന്റെ വേർപാട് ഉള്ളിൽ ഓരോരുത്തർക്കും തോന്നി.
ദേഷ്യം വന്നാൽ ഏറ്റവും സുന്ദര മുഖമുള്ള തേജ്നയുടെ കണ്ണീർ ഹിത തൂവാല കൊണ്ട് ഒപ്പിയെടുക്കുമ്പോൾ മാഷിന്റെ കണ്ണും ഈറനണിഞ്ഞു.
ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുമ്പോൾ മധ്യസ്ഥത വഹിക്കുന്ന സുമയ്യ പോലും ഗ്ലൂമിയായി കണ്ടപ്പോൾ മാഷ് പുറം തിരിഞ്ഞ് കരയുകയായിരുന്നു. , കാരണം ഇവരില്ലാതെ വിനോദ യാത്രയ്ക്കു മാഷ് പോകുന്നതിലുള്ള വിഷമം കൊണ്ടായിരുന്നു.
" ഒറ്റ മനസ്സായി , തങ്ക മനസ്സായി രണ്ടാം വീട്ടിലെ അംഗങ്ങളെ പോലെയായിരിക്കണം" - എന്നതായിരുന്നു മാഷിന്റെ കാഴ്ചപ്പാട്.
' അപ്പോൾ സ്കൂൾ മുറ്റത്തുള്ള ഡിവിഡിവി മരങ്ങളിൽ പടർന്നു കയറി ആലിംഗനം ചെയ്തിരുന്ന കോളാമ്പിച്ചെടിയിലെ ഒരു പൂവ് കൊഴിഞ്ഞു വീണിരുന്നു.
മാനത്ത് വന്ധ്യമേഘങ്ങൾ നോക്കിച്ചിരിക്കുന്നുണ്ടായിരുന്നു.

സുരേഷ് കുമാർ പുന്നാട്