...

24 views

വീട്.


ഇന്ന് ഈ കോൺഗ്രീറ്റ് കെട്ടിടത്തിനുള്ളിൽ ഇരിക്കുമ്പോഴും... വീട്ടിലെ തട്ടിൻ പുറത്ത് "പ്ലാസ്റ്റിക് പോലുള്ള കറുത്ത കടലാസ്.." കുട്ടിക്കാലം മുതല്കേ കണ്ടു തുടങ്ങിയിരുന്നു.. "എല്ലാവർഷവും ഉമ്മ വീട്ടിൽ പോയി വരുമ്പോൾ "പായ പോലെ" കെട്ടി ചുരുട്ടി കൊണ്ട് വരുമായി
രുന്നു.... "അതിന്റെ ഉപയോഗം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞി രുന്നില്ല.. !ഒരിക്കൽ മാനത്ത് മഴക്കാറ് കണ്ട് ഉമ്മ ഇത്താത്ത മാരെ വിളിച്ച് താമസിക്കുന്നകുടിലിന് മുകളിൽ വിരിക്കുന്നത് കണ്ടപ്പോഴാണ് മനസ്സിലാക്കിയത് , പുറം പോലെആ യിരുന്നില്ല അകം എന്ന്...
കാലം എത്ര കഴിഞ്ഞാലും എ. സി. മുറിയിലിരുന്നാലും മറക്കാനാകില്ല അത്തരം യാഥാർഥ്യങ്ങളെ.. !മക്കൾക്ക് വേണ്ടി ആയുസ്സ് മുഴുവനും ഉരുകി ത്തീർന്ന.. സുഖത്തിന്റെ ലാഞ്ചന പോലും കിട്ടാതെ പൊലിഞ്ഞു പോയ രക്ഷിതാക്കളെ കുറിച്ചോർക്കാൻ
ഇതിൽ കൂടുതൽ എന്തുവേണം..?