...

4 views

മെർലിൻ സാന്റ the recall

The recall

നിശബ്ദത അത്രയേറെ ഭയനകമാണെന്ന് ലെനക്ക് അത് വരെ തോന്നിയിരുന്നല്ല...

ട്രെയിനിന്റെ ശബ്ദം അവളുടെ കാതിൽ ഭൂകമ്പത്തിന്റെ പ്രതീതി നൽകി...!

അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു!

അപ്ക നാം ക്യാ ഹെ???
Are you mute???

അയാൾ തന്റെ ക്യാപ് ഊരി മുടി ഇടത് വശത്തേക്ക് കൊതിയോതുക്കിയ ശേഷം ചോര പുരണ്ട വലത് കൈ കോട്ടിനകത്ത് തിരുകി ചോര തുടച്ചു .

അയാളിൽ നിന്നും ഒരു ദീർഘശ്വാസം ഉയർന്നു...

തന്റെ ബുക്ക് കൈലെടുത്ത ശേഷം അയാൾ അവളെ നോക്കി
ചോര വരണ്ട ലെനയുടെ മുഖം വിളറി വെളുത്തിരുന്നു..

അയാളുടെ മുഖം നിർവികാരത നിറഞ്ഞതായിരുന്നു.. ചുണ്ടുകൾ തെല്ലും വിറക്കാതെ തന്നെ അയാൾ ലെനയുടെ ചോദ്യത്തെ നേരിട്ടു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ നിങ്ങൾ ചോദിക്കേണ്ടത് ദൈവത്തോടാണ്..
അത്രയും പറഞ്ഞു നിർത്തിയ ശേഷം അയാൾ ചിതറി കിടക്കുന്ന ചലനമറ്റ ശരീരങ്ങളിലേക്ക് പാളി നോക്കികൊണ്ട് തുടർന്നു ..
Iam well sure im not god!!!

Your'e a keralaite....?
രൂപത്തിലും ഭാവത്തിലും ലെന അയാളിലെവിടെയും ഒരു മലയാളിയെ കണ്ടിരുന്നില്ല...!

മന്ദാഹാസത്തോടെ അയാൾ ലെനയുടെ കവിളിൽ തെല്ലു ശക്തിയിൽ തട്ടി...

Welcome back to reality....!!

ലെനയുടെ തലച്ചോറിൽ ചോദ്യങ്ങൾ കുമിഞ്ഞു കൂടാൻ തുടങ്ങി അനവധി ചോദ്യങ്ങൾ...!
ആരാണയാൾ???
എങ്ങനെ അയാൾ ഒറ്റക്ക് 3പേരെ കീഴ്പ്പെടുത്തി?
അയാൾ എന്തൊക്കെയാണ് മറക്കാൻ ശ്രമിക്കുന്നത്??
താൻ ചിന്തകളിൽ മുഴുകിയ സെക്കെന്റുകൾ അയാളിൽ നിന്നും തന്റെ ശ്രദ്ധ പാറി..
ലെന തലയുയർത്തുമ്പോൾ അയാൾ തന്റെ സീറ്റിൽ നിന്നും എണിറ്റു നടന്നു നീങ്ങുവാൻ തുടങ്ങിയിരുന്നു..
ലെന ദൃതിയിൽ കമ്പാർട്മെന്റിനു വെളിയിലേക്ക് അയാളെ പിന്തുടർന്നു..

അവൾ പിറകിൽ നിന്നും അയാളെ വിളിച്ചു.
Hlw...
അയാൾ ബോധപൂർവം തന്റെ വിളി കേൾക്കാതെ മറയുകയാണ്...
നവിമുംബൈ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്നും അയാൾ ഒരു മന്ത്രികന്റെ വൈഭത്തോടെ തിരക്കിൽ അലിഞ്ഞില്ലതായി..
ലെന ആ തിരക്കിൽ അയാളുടെ മുഖം തിരഞ്ഞ് ആളുകളെ പണിപ്പെട്ടു തട്ടി നീക്കി.. വിഫലമായ ശ്രമം. അവൾ വളരെ പെട്ടന്ന് തളർന്നു സ്റ്റേഷനിലെ വിശ്രമ സീറ്റിൽ ഒന്നിലേക്ക് ലെന അമർന്നിരുന്ന ശേഷം പോക്കറ്റിൽ നിന്നും സെൽ എടുത്തു എബിന്റെ നമ്പർ ഡയൽ ചെയ്തു....

ബ്രയിനിലേക്കുള്ള ചോരയുടെ പ്രഷർ കൂടുന്നു..

Come on man pick up! അവൾ സ്വയം പിറുപിറുക്കാൻ തുടങ്ങി...

ഹലോ മറുതലക്കൽ എബിന്റെ ശബ്ദം...
നീ റൂം എത്തിയോ?

ഇല്ല പക്ഷെ "i met somone" may b kind of one we were searching for...!
ലെനയുടെ ശബ്ദത്തിൽ എവിടെയോ ഒരു വലിയ സന്തോഷം നിറയുണ്ടായിരുന്നു...!

ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു..
Im. Not sure ebin but im gonna shake the tree let see what falls!

എബിൻ മൗനം വെടിയാതെ നിന്നു ലെനയുടെ കാൾ കട്ട്‌ ആയി....

അവൾ ആ വിശ്രമ സീറ്റിൽ അമർന്നിരുന്നു കൊണ്ട് മന്ത്രിച്ചു

You need darkness to hide mr...
But im d one who molded by it let play the game....

********************

ഇരുൾ പടർന്നിറങ്ങിയ നവി മുബൈയുടെ മാറിൽ ബാലാജി അപ്പാർട്ട്മെന്റ് ആർക്കും എളുപ്പം എത്തിച്ചേരാവുന്ന ഒരിടമാണ്.. എന്നാൽ റൂം നമ്പർ 327....
അവിടം ആരും അധികം കടന്നു ചെല്ലാറില്ല...
വലിച്ചു വാരിയിട്ട ആ മുറിയുടെ മൂലക്ക് കൂട്ടി ഇട്ടിരിക്കുന്ന മദ്യ കുപ്പികൾക്കും തലങ്ങും വിലങ്ങും വീണു കിടക്കുന്ന സിഗരറ്റ് കുറ്റികൾക്കും അലസമായി വലിച്ചെറിയപ്പെട്ട ഏതാനും ബുക്കുകൾക്കും ഉടമസ്ഥനായി ഉള്ളത് ചുറ്റുമുള്ളവർക്ക് ചിര പരിചിതമായ അപരിചിത മുഖമാണ്... അവരുടെ ഭാഷയിൽ പറഞ്ഞാൽ the very known stranger... " പീറ്റർ ചാൾസ് "

ആ വാതിലുകൾ തുറന്നു അയാൾ അകത്തേക്ക് കടന്നു... കൈലിരുന്ന ബുക്ക് വലിച്ചെറിഞ്ഞയാൾ സോഫയിൽ ഇരുന്നു പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു ലൈറ്റ് ചെയ്തു ചുണ്ടോട് അടുപ്പിച്ചു....

മുടിയിഴകൾക്കിടയിലൂടെ സിഗരറ്റിന്റെ പുക പുറത്തേക്കുള്ള വഴി തീരഞ്ഞു നീങ്ങി.
അയാൾ കൈ നീട്ടി മേശ മേൽ തലേന്ന് ബാക്കിയാക്കിയ വിസ്കി ബോട്ടിൽ എടുത്ത് അങ്ങനെയേ വായിലേക്ക് കമഴ്ത്തി..
നെഞ്ച് പുകച്ചിറങ്ങിയ മദ്യത്തിന് പക്ഷെ പീറ്ററിന്റെ ഇന്നലകളുടെ ഓർമകളുടെ വീര്യം കെടുത്താൻ കഴിയുമായിരുന്നില്ല... അയാൾ എഴുന്നേറ്റ് നിന്നു തന്റെ കോട്ട് ഊരി ബാക്കി വിസ്കി അതിലേക്ക് ഒഴിച്ച ശേഷം അയാൾ തന്റെ കയ്യിലെ സിഗരറ്റ് അതിലേക്ക് വലിച്ചെറിഞ്ഞു... കൂരിരുട്ടിൽ ആ പരുക്കൻ ദേഹം വെളിച്ചത്തിലേക്ക് അനയിക്കപ്പെട്ടു..

കഴുത്തിൽ തൂങ്ങിയാടിയ കൊന്ത ആ മാറിലെ മുറിപ്പാടുകളെ മുത്തി ചുംബിച്ചു.. ആ മുറിപ്പാടുകൾ ശരീരമാസകലം പടർന്നു കിടന്നു..
വേട്ടയിൽ മുറിവേറ്റ മൃഗത്തെപ്പോൾ അയാൾ തന്റെ മുറിവുകളിൽ വിരലോടിച്ചു....
വീണ്ടും ഇരുട്ടിലേക്ക് നടന്നു നീങ്ങിയ ആയാളെ തിരക്കിയാണ്.. തന്റെ രക്ഷകൻ പോലും വെറുക്കുന്ന ഇന്നലെകൾ തിരക്കിയാണ് താൻ ഇറങ്ങി തിരിക്കാൻ പോകുന്നത് എന്ന് ലെന അറിഞ്ഞില്ല