...

16 views

ആരതി പദ്മ
എന്തൊരു ഇരുട്ട്, നട്ടുച്ച നേരമായിട്ടും എല്ലാം ഇരുട്ടായി തന്നെ തോന്നുന്നു.ഉള്ളിലെ ഇരുട്ട് പുറത്തേക്ക് പ്രതിഫലിച്ചതാകാം.അവൾ തന്റെ ഉള്ളിൽ പരതി.അവൾ അങ്ങനെയാണ്, ആരതിപദ്മ ഏകാന്തത അവൾക്കിഷ്ടമായിരുന്നു. അവൾ എന്തിനെയൊക്കെയോ
ഭയപ്പെട്ട് കൊണ്ടിരുന്നു, വെറുത്തു കൊണ്ടിരുന്നു. തുടങ്ങി കഴിഞ്ഞാൽ നിർത്താൻ കഴിയാത്ത സ്വന്തം ചിരിയെ, ഒരുങ്ങി കഴിഞ്ഞാൽ കുറ്റം മാത്രം കണ്ടെത്തുന്ന കണ്ണാടിയെ, ഒഴുകി തുടങ്ങിയാൽ നിലയ്ക്കാതെ പെയ്യുന്ന കണ്ണീരിനെ, പറഞ്ഞു തുടങ്ങിയാൽ മഴ പോലെ കിനിയുന്ന വിശേഷങ്ങളെ. അവൾ എന്തിനെയൊക്കെയോ ആഗ്രഹിച്ചു കൊണ്ടിരുന്നു. എങ്ങോട്ടെന്നറിയാത്ത യാത്രയെ, പേരിട്ടു നശിപ്പിക്കാത്ത ബന്ധങ്ങളെ, ഇരുട്ട് നിറച്ച മൗനത്തിനെ, ഒറ്റക്കട്ടിലുള്ള കിടപ്പ് മുറിയെ, പകലറിയാത്ത ഇടനാഴികളെ, തുലാവർഷത്തിന്റെ കടും പച്ചയെ, ക്ലാവു പിടിച്ച കഞ്ഞി കിണ്ണത്തിനെ, വില്ലൊടിഞ്ഞ കാലൻ കുടയെ, നാക്കിലയിൽ പുഴുങ്ങി വെച്ച നാലഞ്ചു കപ്പ കഷണങ്ങളെ.കളങ്കമില്ലാത്ത ഒരു മനസ്സ്, എല്ലാവരെയും സ്നേഹിക്കാനും മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരാനുമുള്ള ആഗ്രഹം അവൾക്കുണ്ടായിരുന്നു.പക്ഷെ.............
© ഗൗരി കല്യാണി