...

2 views

ബദർ യുദ്ധം-2
☀ബദർ യുദ്ധം☀
തുടർച്ച.....

നബി ( സഅ ) തന്റെ കൂടെയുള്ള സൈന്യത്തിലെ തലവൻമാരെ വിളിച്ചു കൂട്ടി അവരോടു കച്ചവട സംഘമോ , പട്ടാള സംഘമോ രണ്ടിലൊന്നു എനിക്കു നൽകാമെന്നു അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു അറിയിക്കുകയും , അവരുടെ അഭിപ്രായം ആരായുകയും ചെയ്തു . ..[അള്ളാഹു വാഗ്ദാനം ചെയ്തതിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ 3ആലുഇംറാൻ/125-ൽ പറയുന്നുണ്ട്.]
        അബൂബക്കർ , ഉമർ ( റ ) മുതലായവർ തൃപ്തികരമായ മറുപടി നൽകി . എങ്കിലും പലരുടെയും മറുപടി തൃപ്തികരമായിരുന്നില്ല.ശക്തി കുറവായ കച്ചവടസംഘത്തെ നേരിടാം , അതു നമ്മുടെ ശക്തി വർദ്ധിപ്പിക്കുവാൻ ഉപയോഗപ്പെടും , പട്ടാള സംഘത്തെ നേരിടുവാനുള്ള ഒരുക്കമോ കഴിവോ നമുക്കില്ല , നേരത്തെത്തന്നെ വിവരമറിഞ്ഞിരുന്നുവെങ്കിൽ നമുക്കതിനു ഒരുക്കം ചെയ്തു വരാമായിരുന്നു ....[അനുയായികൾക്ക് അന്നേരം ഉണ്ടായ ഭയാശങ്കകൾ വിശുദ്ധഖുർആനിൽ ശക്തമായി എടുത്തു കാണിച്ചിട്ടുണ്ട്.. 📘8അന്‍ഫാല്‍ /:6
ന്യായമായകാര്യ ത്തില്‍ - അതു വ്യക്തമായിത്തീര്‍ന്ന ശേഷം - അവര്‍ നിന്നോട് തര്‍ക്കം നടത്തിയിരുന്നു; അവരെ മരണത്തിലേക്കു, അവര്‍ അതു നോക്കി ക്കണ്ടു കൊണ്ടിരിക്കെ, തെളിക്കപ്പെടുന്നുവെന്നതുപോലെ!📘]
      
       ഇത് നബി {സ}യെ വല്ലാതെ വേദനിപ്പിച്ചു.... ഈ അവസരത്തിൽ "മിക്സ്വാദുബ്നുൽ അസ് വദ്" ( റ ) എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു : " അങ്ങയോടു അല്ലാഹു എന്തു കൽപിച്ചുവോ അതിലേക്ക് അങ്ങുന്ന് പോയിക്കൊള്ളുക . ഇസ്രാഈല്യർ മൂസാ നബി ( അ ) യോട് : ( താനും തന്റെ റബ്ബും പോയി യുദ്ധം ചെയ്തു കൊള്ളുക , ഞങ്ങളിവിടെ ഇരിക്കുകയാണ് ) എന്ന് പറഞ്ഞതുപോലെ ഞങ്ങൾ ഒരിക്കലും പറയുകയില്ല . ബറക്കുൽ ഗിമാദിലേക്കു  തന്നെ ഞങ്ങളെ വിളിച്ചാലും ഞങ്ങൾ അങ്ങയുടെ ഒന്നിച്ചു വരുവാൻ തയ്യാറാകുന്നു . ” എന്നാൽ , അൻസ്വാരികളുടെ നിലപാട് എന്താണെന്ന് വ്യക്തമാകാതിരുന്നത് കൊണ്ടും , ' ബൈഅത്തുൽ അക്വബഃയിലെ നിശ്ചയപ്രകാരം മദീനയിൽനിന്ന് പുറത്തുവെച്ച് ശത്രുക്കൾക്കെതിരെ നബി ( സഅ ) യെ സഹായിക്കുവാനുള്ള ബാദ്ധ്യത അവർക്കില്ലാത്തതുകൊണ്ടും അവരുടെ അഭിപ്രായം കൂടി അറിയണമെന്ന് നബി (സഅ  ) ആഗ്രഹിച്ചു . അൻസ്വാരികളുടെ നേതാവായ സഅ്ദുബ്നു മുആദ് ( റ) എഴുന്നേറ്റു ഇങ്ങിനെ പറഞ്ഞു : " ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും , അങ്ങുന്നുകൊണ്ടുവന്നതിനെയെല്ലാം ശരിവെക്കുകയും , അങ്ങേക്ക് പ്രതിജ്ഞ നൽകുകയും ചെയ്തവരാണ് . അങ്ങയോട് അല്ലാഹു കൽപിച്ച പ്രകാരം ചെയ്തുകൊള്ളുക . ഈ സമുദ്രം വിലങ്ങിൽ കടന്നുപോകുവാൻ അങ്ങുന്ന് കൽപിച്ച പ്രകാരം ചെയ്തുകൊള്ളുക . ഈ സമുദ്രം വിലങ്ങിൽ കടന്നുപോകുവാൻ അങ്ങുന്ന് കൽപിച്ചാലും ഞങ്ങൾ സമുദ്രത്തിൽ ഇറങ്ങുവാൻ തയ്യാറാണ് . .." ....

തുടരും
Bismillah