...

29 views

പ്രാണകം.


തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ എനിക്ക് കാണാ മായിരുന്നു... "റോഡരികിൽ ചാരി നിൽക്കുന്ന ജാനകിയേ . .. "ഏതോ ഒരു നിമിഷത്തിൽ അവളിൽ വന്നു പോയ കയ്യബദ്ധം.. "ലഹരി ഉപയോഗം പതിവാക്കിയ ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ "കയ്യിൽ കിട്ടിയ ചിരവയെടുത്ത് വീശി... തലക്ക് ക്ഷതമേറ്റ അയാൾ "കുഴഞ്ഞു വീണു...ചികിത്സക്കു വേണ്ടി ഉള്ളതൊക്കെ വിറ്റു , സഹായങ്ങളൊക്കെ നിലച്ചതോടെ .., ഒടുവിൽ ഇനി വിൽക്കാനു ള്ളത് സ്വന്തം ശരീരമാണെന്ന് പലരുടെയും നാവിൽ നിന്നും കേട്ടുതുടങ്ങി.. എല്ലാം സഹിച്ചു് പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും... ഒടുവിൽ അതും അവൾക്ക് അനുസരിക്കേണ്ടി വന്നു ... നീറുന്ന മനസ്സുമായി രാവിന്റെ പാതിയിലും ഇന്നും അവൾ ഒരുങ്ങി നില്കുകയാണ്.. ആരെങ്കിലും വരും എന്ന പ്രദീക്ഷ യോടെ... അവൾ പ്രാണന് തുല്ല്യംസ്നേഹിക്കുന്ന ഭർത്താവിന്റെ പരിചരണത്തിനായ്... കട്ടിലിൽ ചലന മറ്റ് കിടക്കുന്ന അയാളുടെ പ്രാണൻ നില നിർത്താൻ വേണ്ടി,.... !
© musthafachelavoor