...

9 views

മുത്തശ്ശിയുടെ ആകാശ യാത്ര
മുത്തശ്ശിയുടെ ആകാശയാത്ര 👵
****************
മൊ_യ്_തു... മൊ-യ്-തു....... മൊയ്തു   നീ എവ്ടാ കുട്ടീ....
അലമേലു മുത്തശ്ശി  വിറയാർന്ന ഇടറിയ ശബ്ദത്തിൽ  നീട്ടി വിളിച്ചു ......

ഞാനിവിടെയുണ്ട്  മുത്തശ്ശീ .... എന്താ മുത്തശ്ശി.... മുത്തശ്ശിക്കെന്താ  വേണ്ടേ....... തുന്നൽക്കാരൻ മൊയ്തു ചോദിച്ചു.....


നിക്ക് പെട്ടന്നന്നെ വേണാട്ടോ......

എന്താ മുത്തശ്ശി വേണ്ടേ... അതിനു കുപ്പായം ഒന്നും തുന്നാൻ തന്നിട്ടില്ലല്ലോ ഇവ്ടെ?.....

മുത്തശ്ശിയ്ക്ക് ഈയിടെയായി ഓർമ്മക്കുറവ്  കുറച്ചു കൂടുതലാണ്.....ക്രമമില്ലാതെ സംസാരിക്കും..... ഇപ്പൊ പറയുന്നതായിരിക്കില്ല കുറച്ചു കഴിഞ്ഞു പറയുന്നത്.....


നിക്കൊരു ചിറകു തുന്നിതരണം...ന്റെ ചിറകുകൾ അപ്പാടെ പോയി.....

ചിറകൊ?......
മുത്തശ്ശിക്കെന്തിനാ...