...

9 views

കാലം മായ്ക്കാത്ത ഓർമ്മകൾ
കാലം മായ്ക്കാത്ത ഓർമ്മകൾ

രചന :അജ്മൽ തിരുന്നാവായ
feedback : ajmaltheauthor@gmail
___________________________

(ചെറിയ ഇടവേളയ്ക്കു ശേഷം ഞാൻ മറ്റൊരു തുടക്കത്തിനു വേണ്ടി തുടങ്ങുന്നു )



പൂവിന്റെയിതൾ പോലെ പൊഴിയും നിൻ പുഞ്ചിരി കാണാൻ ഞാനിന്നും കാത്തിരിക്കാറുണ്ട്.......

വേനലും മഴയും ശൈത്യവുമെല്ലാം കടന്നു പോകവേ നിനക്കായ്‌ ഞാൻ കാത്തിരിക്കുബോൾ ഗോപിയേട്ടന്റെ കടയിലെ നാണിത്തള്ള പോലും പറഞ്ഞിരുന്നു...


" ഓന് സൂക്കേടാണ്...ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ..."

നാട്ടുകാരുടെ സംസാരം കേട്ടു ആയിഷുമ്മയുടെ കണ്ണ് തോരാൻ നേരമില്ലായിരുന്നു....
വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ കിട്ടിയ മകനാണ്...
അത് കൊണ്ട് അവർ ഏത് നേരവും പടച്ചവനോട് കണ്ണ് നിറച്ച് പ്രാർത്ഥനയിലാണ്....

അണഞ്ഞു പോയ തിരിനാളം പോലെ നീയെന്റെ മുന്നിൽ ഇരുട്ടിന്റെ പുകമറകൾ സൃഷ്ടിച്ചപ്പോൾ നിന്റെ പുഞ്ചിരിയായിരുന്നു എന്നിൽ വെളിച്ചമെകിയത്..

അന്നൊരിക്കൽ നീയെന്നോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഇടനെഞ്ചിൽ തീക്കനൽ പോലെ എരിഞ്ഞുകൊണ്ടിരിക്കുന്നു ..


" ഇക്കാ ഞാനും കൂടെ വരട്ടെ അങ്ങാടിയിലേക്ക് എനിക്ക് ഇക്കാടെ കൂടെ ബൈക്കിൽ... "

വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ

" നിനക്കെന്താ പെണ്ണെ വട്ടാണോ വല്ലോരും കണ്ടാൽ എന്താ പറയാ "


" അതൊന്നുമെനിക്കറിയണ്ട ഇക്ക തിരിച്ചു പോകുന്നതിനു മുൻപ് അവസാനമായി എനിക്കൊന്ന് ഇക്കാടെ കൂടെ ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്നു യാത്ര പോകാൻ ആഗ്രഹം "


" മതി മതി... നിർത്ത്... പിന്നെ നീ മരിക്കാനല്ലേ പോകുന്നത് അവസാനമായി യാത്ര...