...

3 views

മാന്ത്രിക രത്‌നം
*മാന്ത്രിക രത്‌നം*
****************
Part 2
******

"ധനുമാസത്തിലെ ആയില്ല്യ നക്ഷത്രം" രാമവർമ മന്ത്രിച്ചു. അത്യധികം സന്തോഷത്തോടെ രാമവർമ കുഞ്ഞിനെ മഹാഭദ്രകാളിക്ക് മുന്നിൽ സമർപ്പിക്കാമെന്ന തീരുമാനമെടുത്തു. തറവാട്ടിലേക്ക് പൊയ്ക്കോളാനും കുഞ്ഞിനെ പെട്ടന്ന് തന്നെ കുടുംബക്ഷേത്രത്തിലേക്ക് എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാനും രാമവർമ ഈശ്വരവർമക്ക് നിർദേശം കൊടുത്തു.
***** ****** ***
ഇതേസമയം തറവാട്ടിൽ, അനുസൂയാ ദേവി തന്റെ കുഞ്ഞിനെ കണ്ണിമക്കാതെനോക്കിക്കാണുകയായിരുന്നു. എന്തു ഭംഗിയാണ് ! ഈ സ്വർണനിറം... ഭംഗിയുള്ള ചെമ്പൻ കണ്ണുകൾ... തന്റെ മറ്റു രണ്ട് മക്കളിലും ഇത്തരത്തിൽ ഒരു ഭംഗി കണ്ടിട്ടില്ല. പെട്ടെന്നാണ് വാതിൽക്കൽ ഒരു നിഴൽ കണ്ടത്. വാതിൽ തുറന്ന് വന്ന ആളെ കണ്ട് അനുസൂയാ ദേവി അതിശയിച്ചു പോയി. " ഓ നിനക്ക് ഇപ്പോളെങ്കിലും എന്നെ കാണാൻ വരാൻ തോന്നിയല്ലോ ". മറുപടിയായി പുറത്ത് നിക്കുന്ന സ്ത്രീ പൊട്ടിചിരിച്ചുകൊണ്ട് മുറിക്കുള്ളിലേക്ക് കടന്നു.
***** *** *** *****
ഇത് ജാനകി. അനുസൂയാ ദേവിയുടെ അമ്മാവന്റെ മകൾ. ചെറുപ്പം തൊട്ടേ രണ്ടുപേരും ഒരുമിച്ചാണ് വളർന്നത്. ഉറ്റകൂട്ടുകാർ.വന്നപാടെ ജാനകി കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി.ജാനകിയും ഭർത്താവ് കൃഷ്ണനും മകനും ഇന്ന് ഇവിടം വിട്ട് പോവുകയാണ്. കൃഷ്ണൻ സത്യസന്ധനായ ഒരു പോലീസുദ്യോഗസ്ഥനാണ്.എന്നിരുന്നാലും കാളിയത് തറവാട്ടുകാരുടെ കൊള്ളരുതായമക്കെതി രെ ഒന്നും ചെയ്യാൻ പറ്റാതെ അയാൾക്ക് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്നു.അതുകൊണ്ട് തന്നെ ഈ സ്ഥലംമാറ്റം അയാൾ ചോദിച്ചു വാങ്ങിയതാണ്. അനുസൂയാ ദേവി വളരെ സന്തോഷത്തോടെ തന്നെ കൂട്ടുകാരിയെ യാത്രയാക്കി.
**** ****** ******
ജാനകി - കൃഷ്ണൻ ദമ്പതികളുടെ മകൻ ദേവനും കാളിയത്ത് അർജുനും അടുത്ത കൂട്ടുകാരാണ്. കുടുംബക്ഷേത്രത്തിൽ ഭദ്രകാളിപൂജ കണ്ടുകൊണ്ടിരിക്കുന്ന അർജുന്റെ അടുത്തേക്ക് പോയതായിരുന്നു ദേവൻ. അപ്രതീക്ഷിതമായിട്ടാണെങ്കിലും അവർ രണ്ടുപേരും രാമവർമയുടെയും ഈശ്വരവർമയുടെയും സംഭാഷണങ്ങൾ കേൾക്കാനിടയായി.അവരുടെ തീരുമാനങ്ങൾ ഇവർക്കു സഹിക്കുന്നതിലും അപ്പുറമായിരുന്നു. എങ്ങനെയെങ്കിലും ആ കുഞ്ഞിനെ രക്ഷിക്കണമെന്ന് അവർ തീരുമാനിച്ചു.
***** **** ****
ഈശ്വരവർമ തറവാട്ടിലേക്ക് ഇറങ്ങുന്നതിനു മുന്നെ തന്നെ അവർ ഇരുവരും തറവാട്ടിലേക്ക് തിരിച്ചു. രണ്ടുപേരും തറവാട്ടിലെത്തിയപ്പോൾ അനുസൂയാ ദേവി കുളിക്കാൻ പോയതായിരുന്നു. കുഞ്ഞിനെ താലോലിച്ചുകൊണ്ടിരുന്ന അശ്വിന്റെ കയ്യിൽ നിന്നും അർജുൻ അവളെ തട്ടി പറിച്ചെടുത്ത് ദേവന്റെ കയ്യിൽ കൊടുത്തു. "ദേവാ... ഇത് അർജുന്റെയും അശ്വിന്റെയും അനിയത്തിയാണ്.. ഇനി മുതൽ നിന്റെയും. മുത്തശ്ശന്റെ കയ്യിൽ നിന്നും ഇവളെ രക്ഷിക്കാൻ എന്റെ മുന്നിൽ മറ്റു വഴിയില്ല. എത്രയും പെട്ടെന്ന് തന്നെ നീ ഇവളെ കൊണ്ടുപോകണം".
**** **** ****
എല്ലാം കണ്ട് പേടിച്ചു നിൽക്കുന്ന അശ്വിനെ ചേർത്ത് പിടിച്ച് അർജുൻ പറഞ്ഞു.. "നമ്മുടെ അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ എന്റെ മുന്നിൽ വേറെ വഴിയില്ല.നീ എന്റെ കൂടെ നിൽക്കണം". സമ്മതം പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ അശ്വിന്. കൂട്ടത്തിൽ ഈ കാര്യം ഇവിടെ മറ്റൊരാളോടും പറയില്ലെന്നും അവർ തീരുമാനിച്ചു. അവസാനമായി അവർ രണ്ടുപേരും കുഞ്ഞിന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തു. മറുപടിയെന്നോണം ആ കുഞ്ഞ് അധരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു.
**** ***** ****
ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞതോടെ ജാനകി ആ കുഞ്ഞിനെ സ്വന്തം മകളായി ഏറ്റെടുത്തു. സ്റ്റേഷൻ വരെ അർജുൻ അവരെ അനുഗമിച്ചു. വണ്ടി എടുക്കുംമുന്നെ ജാനകിയോട് അർജുന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. " ഇത് കാളിയത്ത് അർജുൻ രാമശേഖരന്റെ അനിയത്തിയാണ്. ഒരു പുൽക്കൊടിത്തുമ്പുപോലും ഇവളുടെ മേൽ വീഴാൻ പാടില്ല. എത്ര ദൂരെയാണെങ്കിലും എന്റെ അനിയത്തിക്ക് വേണ്ടി ഞാൻ വരും. അന്നെനിക്ക് ഇവളെ തിരിച്ചുതരണം".മറുപടിയായി അർജുന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ജാനകിയും ദേവനും കൃഷ്ണനും അവരുടെ യാത്ര തുടങ്ങി... കൂടെ അവരുടെ കുഞ്ഞു രാജകുമാരിയും.
- തുടരും -

കഥ സ്വീകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി 😘😘😊... വായിക്കുന്ന എല്ലാരും എനിക്കായി രണ്ട് വാക്ക് കുറിക്കണം 😊😊 പിന്നെ കഴിഞ്ഞ പാർട്ടിനേക്കാൾ കുറചൂടെ ഞാൻ ഈ പാർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ബാക്കി നമുക്ക് അടുത്ത പാർട്ടിൽ ആക്കാം 😇😇

Related Stories