...

6 views

കൊറോണ തന്ന നിധി
പ്രിയപ്പെട്ട കൊറോണയ്ക്ക്,

എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിന്നോട്, എനിക്കെന്താ വട്ടായോ എന്ന് നീ വിചാരിക്കുന്നുണ്ടാവും. പക്ഷെ സത്യമാണ്. എന്റെ പ്രണയത്തെ, ജീവിതത്തെ തിരികെ നല്‍കിയത് നീയാണ്.
എന്നും രാവിലെ എഴുന്നേറ്റ് റെഡിയായി ഓഫീസിലേയ്ക്ക്... ഡ്യൂട്ടി കഴിഞ്ഞാല്‍ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക്. അവരോടൊപ്പം സ്‌പെന്റ് ചെയ്താല്‍ സമയം പോവുന്നതേ അറിയില്ല. പതുക്കെ രാത്രി 11 മണിയോടെ ഞാന്‍ വീട്ടിലെത്തും. ചിലപ്പോള്‍ മദ്യപിച്ചിട്ടുണ്ടാകും. ഒരു പരിഭവവും പറയാതെ അമ്മേയും അച്ഛനേയും ഉണര്‍ത്താതെ വീടിന്റെ വാതില്‍ തുറന്ന് തരുന്നത് അവളായിരുന്നു. ഈ പതിവുകള്‍ തെറ്റാതെ തുടര്‍ന്നുകൊണ്ടേയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് നീ എത്തുന്നത്. സുഹൃത്തുക്കളെ കാണാതെ, അവരോടൊന്നും മിണ്ടാതെ എങ്ങനെ വീട്ടിലിരിക്കാനാ... 'ഈ കൊറോണ കാരണം മനുഷ്യന്റെ സന്തോഷമെല്ലാം പോയി... ഹൊ... ഇതിനു വരാന്‍ കണ്ടനേരം' എന്നു പറഞ്ഞ് എത്ര...