...

1 views

കൂട്ടുകുടുംബം
വർഷങ്ങൾക്ക് മുമ്പൊക്കെ കൂട്ടുകുടുംബം ആയിട്ടാണ് ആളുകൽ ജീവിച്ചിരുന്നത്, ഓരോവീട്ടിലും അത്രക്കും മക്കളുണ്ടാവും. തറവാടായിരിക്കും, മുറികളും കൂടുതൽ
ഉണ്ടാവും ഇങ്ങനെ ജീവിച്ച കാൽമുണ്ടായിരുന്നു, ശെരിക്കും പറഞ്ഞാൽ എന്റെ തലമുറയായിരുന്നു അവസാനമായിട്ട് അത് അനുഭവിച്ചിട്ടുണ്ടാവുക, ആളുകൾ കൂടിയിരുന്നു സംസാരിക്കുന്ന കാലം ഇന്നത്തെ കാലം പോലെ ടെക്നോളജി ഇല്ലാത്തതു കൊണ്ട് എല്ലാരോടും മനസുതുറന്നു സംസാരികുമ്മായിരുന്നു, സന്തോഷങ്ങൾ നിറഞ്ഞിരുന്ന കാലമായിരുന്നു. പ്രശ്നങ്ങൾ വന്നാലും എല്ലാരും കൂടി ഇരുന്നു സംസാരിച്ചു തീർക്കുമായിരുന്നു, ഒരിക്കലും വീടിന്റെ പുറത്തുള്ള ആളുകൾ അറിയില്ല, ഉത്സവം ആയാലും ആഘോഷങ്ങൾ ആയാലും വീട് മുഴുവന്നും സന്തോഷമായിരുന്നു, പാചകം ചെയ്യലും എല്ലാരും ഒരുമിച്ചായിരുന്നു, മിണ്ടിയും പറഞ്ഞു ഓരോന് ചെയ്യുന്നത് കൊണ്ട് പണിച്ചെയ്യുന്നത് പോലെ തോന്നില്ലായിരുന്നു , പണി നടക്കുകയും ചെയ്യും, അതുപോലെ തന്നെ എല്ലാരും തുല്യമായിട്ടാണ് പണിയൊക്കെ ചെയ്യുന്നത്.


പിന്നെ കുറച്ചു കാലം കഴിഞ്ഞു മക്കളുടെ കല്യാണം ഒകെ കഴിഞ്ഞപ്പോ ഒന്നും കൂടെ വലുതായി കുടുംബം, പിന്നെ മാരിതാമസിക്കാൻ തുടങ്ങി ഓരോരുത്തരായി, പലർക്കും പല അഭിപ്രായം ആണെല്ലോ? ഒന്ന് രണ്ട് മക്കള് മാത്രം കൂടെ ഉണ്ടാവുള്ളു ബാക്കിയൊക്കെ വേറെ വീടെടുത്തു മാറി പോവാൻ തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് വെക്കേഷൻ ആവണം എല്ലാരും ഒരുമിച്ചുകാണണമെക്കിൽ , വെക്കേഷൻ വരാൻ വേണ്ടി കാത്തുനിന്ന കാലങ്ങളുണ്ട് ആ കുറച്ചു ദിവസം മാത്രമേ എല്ലാരും ഒരുമിച്ചു കാണാൻ പറ്റുള്ളൂ, മുന്നേ ഒകെ ഒരുമിച്ചു കണ്ടിരുന്ന ആളുകളായിരുന്നു ഇപ്പൊ ഒരു അകൽച്ച തോന്നാൻ തുടങ്ങി, അതുപോലെ തന്നെ ടെക്നോളജി വന്നു എല്ലാരും അതിന്റെ പുറക്കിൽ ആയി തുടങ്ങി, നല്ലതും ചീത്തയും ആവാനുള്ള എല്ലാം കാര്യങ്ങളും നമ്മുടെ കൈത്തുബ്ബിൽ കിട്ടുമായിരുന്നു, ആരെ വേണെകിലും സംസാരിക്കാം ഈ ലോകത്ത്, അറയുന്ന ആളുകളെയും അറയാത്ത ആളുകളെയും പരിചയപ്പെടാം അതുപോലെ കുറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും അതുകാരണം എല്ലാരും ഇതിൽ അഡിക്ട് ആയിരുന്നു. ഇപ്പോൾ ഉള്ളവർക്കു കുടുംബക്കാർ കൂടിയാലും മിണ്ടാനും ആർക്കും സമയം ഉണ്ടാവില്ല എല്ലാരും മൊബൈൽ ആയിരിക്കും നോകുനുണ്ടാവുക , അത്രക്കും നമ്മുൾ അതിൽ വീണുപോയിരിക്കുന്നു. അതുപോലെ എന്തേലും കുടുംബത്തിൽ പരിപാടി ഉണ്ടായാലും ഒരുമിച്ചു ഇരുന്നു ഭക്ഷണം ഉണ്ടാകുന്നത് കുറവാണ് അതും നമ്മൾ കാറ്ററിംഗ് ഏല്പിക്കും, അതുകൊണ്ടൊക്കെ നമ്മുക്ക്
ബന്ധങ്ങൾ അകൽന്നു പോവുന്നുണ്ടോ തോന്നി തുടങ്ങും, ചില ആളുകളൊക്കെ ഫാമിലി പരിപാടിയൊക്കെ ഒഴിവാക്കി തുടങ്ങി , പേരകുട്ടികളൊക്കെ വരാതെ ഇരിക്കാരോക്കെ ഉണ്ട് ഓരോ കാര്യങ്ങൾ പറഞ്ഞിട്ട്? ഇതൊക്കെ ബന്ധങ്ങൾ ഇല്ലാതാകും കുറെ കഴിയുബോൾ

പിന്നെ പ്രായം ആയിക്കഴിയുമ്പോ അമ്മയെ ഓരോരുത്തർ മാറി മാറി നോക്കണം ചിലരൊക്കെ നോക്കും ചിലർക്ക് അതും പറ്റില്ല ഭാരം ആയി തോന്നാറുണ്ട് അതും കിടപ്പിലുള്ള അമ്മമാറും സ്വയബോധം ഇല്ലാത്തതും ആയാൽ പിന്നെ പറയണ്ട കാര്യമില്ല, ചിലരൊക്കെ ആശ്രമത്തിൽ കൊണ്ടാകും നോക്കാൻ പറ്റാത്തത് കൊണ്ട് അതൊകെ ഏറെ വിഷമമുള്ള കാര്യങ്ങളായിറിക്കും

ഇപ്പഴത്തെ ജീവിതം ആണെകിൽ രണ്ട് പെരുമാത്രമേ ഉണ്ടാവുള്ളു കല്യാണം കഴിഞ്ഞ അവർ രണ്ടുര് മാത്രം, അവരെ പറഞ്ഞിട്ടും കാര്യമില്ല.രണ്ടുപേർക്കും ജോലി ദൂരെയാവും അതൊക്കെ ഫ്ലാറ്റ് എടുത്തു താസ്സി ക്കുന്നുണ്ടാവും, മിക്ക ആളുകളും ഇതുപോലെ ആവും കാരണം എല്ലാർക്കും ഇപ്പൊ ജോലിക്കു പോപോവാറുണ്ട് ഒരാളുടെ ശമ്പളം മാത്രം വെച്ച് ജീവിക്കാൻ ഭുധിമുട്ടയാണ്, എപ്പഴേലും അവരുടെ മാതാപിതാക്കൾ പോയി കുറച്ചു ദിവസം ഇരിക്കും പിന്നെ മടങ്ങും... എല്ലാരും അവരവരുടെ ജീവിതത്തിൽ തിരക്കിലാവും, ഫാമിലി ആണെകിലും ബന്ധുക്കൾ ആണെകിലും, അന്വേഷണവും സുഗവിവരവും ഫോൺനിലൂടെ മാത്രം ആയി ചുരുങ്ങിയിരുന്നു ബന്ധങ്ങൾ കുറച്ചുകുറച്ചായി അകലാൻ തുടങ്ങി...

ആദ്യം കൂട്ടുകുടുംബം
പിന്നെ അണുകുടുംബം
ഇപ്പൊ രണ്ടുപേരുമാത്രം
നാളെ????????????????

ഓരോ കാലഘട്ടത്തിലും വന്ന മാറ്റങ്ങൾ ചെറുതല്ല വലിയ വ്യത്യസമാണ് ബന്ധങ്ങനേക്കാളും കൂടുതൽ സോഷ്യൽ മീഡിയ ഉള്ള ആളുകളെ ആവും കൂടുതൽ അറയുന്നത്. എല്ലാരും അതിലെ ആളുകളെ അറയാനാവും കൂടുതൽ ശ്രമിക്കുക അതല്ലാതെ കൂടെ ഉള്ള കുടുംബങ്ങളെ അറയാൻ അത്രതാല്പര്യം ഇല്ല.
ഒന്നില്ലെകിൽ വീട്ടുകാർ പറഞ്ഞുകൊടുക്കണം ഇല്ലെകിൽ അറിയില്ല, എത്ര വർഷങ്ങൾ പിറന്നാലും ഇമോഷൻസ് മാറില്ല ഒരിക്കലും.
അതോണ്ടല്ലേ എത്ര അകലെ ആയാലും നമ്മൾ ബന്ധങ്ങൾക് വേണ്ടി അരികിൽ എത്തുന്നേ അത് കുടുംബം ആയാലും അറയുന്നവരായാലും.
പഴയ കാലങ്ങൾ എന്തായാലും തിരികെ കിട്ടില്ല, നമ്മുടെ മക്കളെ നമ്മളാണ് പഠിപ്പിക്കണ്ടത് കുടുംബവും ബന്ധവും എന്തൊക്കെ ആണെന്, അത് പഠിപ്പിക്കണം എങ്കിൽ വീട്ടിൽ മുതിർന്നവർ ഉണ്ടാവണം, ഇപ്പഴത്തെ കുട്ടികൾക്ക് വീട്ടുകാരുടെ ചെറുപത്തെ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കണം അവർ വന്നവഴികളും, ബന്ധങ്ങളും

🎼🎼🎼🎼🎼🎼🎼🎼

"ഒരുമിച്ചിരുന്നകാലം
ഓർമ്മയിലുള്ളകാലം
ഓർത്തിരിക്കും ഓരോന്നാലും
വേദനിക്കും ഓരോന്നേരം

തിരക്കുള്ള വീടുകളും
കുടുംബത്തിൻ കൂട്ടവും
അതീരില്ല സ്നേഹവും
തളരാതെ മനുഷ്യരും

ആഘോഷം ഒരുമിച്ചു
സന്തോഷം ഉടനീളം
തീർത്തൊരു കാലം
പഴയ കൂട്ടുകുടുംബം

ഇനിയില്ല ഈ ഒരുകാലം
ഓർമയായി മാറിയകാലം
ഓർത്തെന്നും സങ്കടം
ഉള്ളിൽ ദിനം പൂത്തുലയുന്നു"
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്ന ഒരു കാര്യവും നമ്മൾക്ക് കിട്ടില്ല അതുകൊണ്ടാണ് നമ്മൾ അതിനെ "മെമ്മറീസ്" എന്ന് പറയുന്നത്. ഇടയ്ക്കൊക്കെ ഓർത്തോണ്ടിരിക്കാം എന്നും ഈകാലം ഉണ്ടാവും ഓരോരുത്തർക്കും..

ശുഭം.

© Nissar M Creation