...

7 views

thaalikett
മഞ്ഞു തുള്ളികൾ മലനിരകൾക്കിടയിൽ നിന്നുഇറ്റ് വീണുകൊണ്ടേയിരിക്കുന്നു. പ്രകൃതി രമണീയമായ മുന്നാറിന്റെ വിശ്വസൗന്ദര്യത്തിന് മുന്നിൽ ഏത് പെണ്ണും തോറ്റു പോകും. പുലർച്ചെ 6മണി ആയിട്ടും എന്തൊരു തണുപ്പാണ് ഇത്. പുതപ്പ് മൂടി ചുരുണ്ടു കൂടി കിടക്കുകയാണ് സതീശൻ. പെങ്ങളുടെ കുട്ടി കിടന്നു കരയുന്നുണ്ട്. ആ ശബ്ദം അവന് നല്ലോണം അസഹനീയം ആയി തോന്നുന്നുണ്ട്. "എന്തൊരു നാശം ആണ് ഇത്."ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല ല്ലോ "അവൻ ഉറകിനിടയിൽ പിറുപിറുത്തു കൊണ്ട് പുതപ്പ് ഒന്നുകൂടി വലിച്ചു പുതച്ചു. അപ്പോയതാ അമ്മ വിളിക്കുന്നു."എടാ സതീശാ ഇന്നല്ലേ നിനക്ക് ഒരു പെണ്ണിനെ കാണാൻ പോവാനുണ്ടെന്ന് പറഞ്ഞത്. നേരം കുറെ വൈകി "."ഓ തുടങ്ങി അടുത്തത് ഉറങ്ങാനും സമ്മതികുല ". സതീശൻ മനസ്സില്ലാ മനസ്സോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു. കയ്യിൽ ഒരു സിഗററ്റും എടുത്കൊണ്ട് പുറത്തേക് നടന്നു. ഒന്ന് പല്ല് തെക്കെടാ "അമ്മ അവനെ നോക്കി പറഞ്ഞു. ഓ അവൻ തിരുച്ചു അമ്മയോട് മൂളി."നീ വേഗം റെഡി ആയി പോവാൻ നോക്ക്. ഇതെങ്കിലും ശരിയായ മതിയായിരുന്നു.ഇത് എത്രയായി തുടങ്ങിയിട്ട്.വയസ്സ് 32ആയില്ലേ. അമ്മ ആവലാതിയോട് കൂടി പറഞ്ഞു."ഓ ഒന്ന് മതിയാക്ക് അമ്മേ രാവിലെ തന്നെ തുടങ്ങി ". ഞാൻ എന്ത് ചെയ്യാനാ ഒന്നെങ്കിൽ ജാതകം ചേരൂല അല്ലെങ്കിൽ പെണ്ണിനെ ഇഷ്ടപ്പെടുല അല്ലെങ്കിൽ അവർക്ക് എന്നെയും ഇഷ്ടപ്പെടുല "എന്തായാലും ഇതും കൂടി ഇനി ഇല്ല ". അവൻ ഇത്രയും പറഞ്ഞു കൊണ്ട് ബാത്‌റൂമിലേക് പോയി. കുളിച്ചു റെഡി ആയി വരുമ്പോഴേക്കും അവന്റെ ഉറ്റ ചങ്ങാതി സുനിൽ എത്തി.അവനും പെണ്ണൊന്നും ആയിട്ടില്ല. ചക്കിക്കൊത്ത ചങ്കരൻ എന്ന് തന്നെ പറയാം."നീ എന്തെങ്കിലും കഴിച്ചോ "സതീശൻ സുനിയോട് ചോദിച്ചു. ഇല്ലടാ. പോകുന്ന വഴിക്ക് കഴിക്കാം."നീ വേഗം ഇറങ്ങ് ഇത് കയിഞ്ഞ് വേണം ഒന്ന് പെങ്ങളെ വീട്ടിൽ പോവാൻ."സുനിൽ മറുപടി കൊടുത്തു.ഇത് കേട്ട് സതീശന്റെ അമ്മ ഓടിവന്നു."നിന്റെ പെങ്ങൾക്ക് വിശേഷം വല്ലോം ആയോടാ കൊച്ചേ കുറെ ആയല്ലോ കല്യാണം കഴിഞ്ഞിട്ട് "സുനിയോട് ചോദിച്ചു."ഇല്ല അമ്മേ എന്നും പറഞ്ഞും കൊണ്ട് അവൻ മുറ്റത്തേക്കിറങ്ങി. പിന്നാലെ സതീഷനും ഇറങ്ങി ബൈക്കിൽ കയറി. സുനിലിന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് സതീശന് മനസ്സിലായി. "നിന്റെ അമ്മയ്ക്ക് ഞാൻ എപ്പോ വീട്ടിൽ വന്നാലും ഇതേ ചോദിക്കാനു ള്ളൂ "സുനിൽ ദേഷ്യത്തോട് ചോദിച്ചു. "വിട്ടുകളയടാ "സതീശൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അവർ പെണ്ണിന്റെ വീട്ടിൽ എത്താൻ നേരം ബൈക്ക് പഞ്ചറായി."ഒഹ്ഹ്ഹ് ബെസ്റ്റ് ". നല്ല സമയം. സതീശൻ സുനിലിന്റെ മുഖത്തേക്ക് നോക്കി. നേരെ അവർ ബൈക്കും ഉരുട്ടി അടുത്തുള്ള പഞ്ചർ ഷോപ്പിൽ എത്തി. സുനിൽ അവിടെയുള്ള ചെറുകനോട് കുശലം ചോദിച്ചു കൊണ്ടിരിക്കുന്നു. സതീശൻ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് അവന്റെ ഷർട്ടിലേക് ചായ കഴുകിയ വെള്ളം ആരോ ഒഴിക്കുന്നത്."അവൻ ഒന്ന് ഞെട്ടിപ്പോയി . ഇതാരാടാ ഇത് ചെയ്തത് ". അവൻ ചുറ്റും നോക്കി. അടുത്തുള്ള ചെറിയ ചായപ്പീടികയിൽ നിന്നും ഒരു പെണ്ണ് പുറത്തേക് നോക്കി."മ്മ് എന്താ, ആരാ ". അവൾ അവനോട് ചോദിച്ചു. "ഒഹ്ഹ്ഹ് ഇത്രയൊക്കെ ചെയ്തിട്ടും എന്താ എന്നാണോ ചോയിക്കുന്നത്. നീ എന്താ പൊട്ടിയാണോ."സതീശന് നല്ലോണം ദേഷ്യം വന്നിരുന്നു."ഇയാളോട് ആരാ പറഞ്ഞെ എന്റെ പീടികയുടെ മുമ്പിൽ വന്നു നില്കാൻ."അവളും തിരിച്ചു പറഞ്ഞു."ഓഹ് ഇതു നിന്റെ തറവാട് സ്വത്താണോ "ഞാൻ അറിഞ്ഞില്ല "സതീഷനും വിട്ടുകൊടുത്തില്ല. രണ്ടുപേരും കട്ടയ്ക്ക് വഴക്ക് കൂടാൻ തുടങ്ങി. ഇതും കേട്ട് അങ്ങോട്ടേക് സുനിലും കുറച്ചു പേരും ഓടിയെത്തി. "ഒഹ്ഹ്ഹ് ഇവൾക്ക് ഇത് തന്നെയാണോ പണി ". ഇത് സ്ഥിരം ഇവിടുള്ളതാ."വന്നവരൊക്കെ തിരിച്ചുപോയി. അതിനോട് സംസാരിച്ചിട്ട് കാര്യമില്ല സാറേ മിണ്ടിയാൽ നമ്മൾ നാറും ". പഞ്ചർ ഷോപ്പിലെ ആ ചെറുപ്കാരൻ അവരോട് പറഞ്ഞു. അങ്ങനെ ആ പെണ്ണ് കാണലും മുടങ്ങി. തിരിച് അവർ വീട്ടിലേക് മടങ്ങി. അന്നും രണ്ടെണ്ണം കുടിച് പെണ്ണ് കാണൽ മുടങ്ങിയ വിഷമത്തിൽ സതീശൻ കിടന്നു. പിറ്റേ ദിവസം അവൻ ജോലിക്കായി തന്റെ പലചരക്കു കടയിലേക്ക് പോയി. അപ്പോഴാണ് അവന്റെ കടയിലേക്ക് ഒരു വൃദ്ധൻ വരുന്നത്. അദ്ദേഹത്തിന് തീരെ വയ്യ. ആരെയോ അന്വേഷിച് വന്നതാണ് അയാൾ."മോനെ നിനക്ക് ഇവിടുള്ള സുജിത് എന്ന പയ്യനെ അറിയുമോ "ആ വൃദ്ധൻ സതീശനോട് ചോദിച്ചു."ഏത് സുജിത് "സതീഷനും തിരിച്ചു ചോദിച്ചു. "ഒരു ചിട്ടി കമ്പിനി നടത്തുന്ന സുജിത് ".അയാൾ പറഞ്ഞു."ഓ അവന്റെ വീട് ആ കാണുന്ന വളവ് കയിഞ്ഞ് രണ്ടാമത്തെ വീട് ". സതീശൻ വഴി പറഞ്ഞു കൊടുത്തു. അയാൾ ശരി എന്നും പറഞ്ഞു റോഡ് മുറിച് കടക്കുമ്പോയായിരുന്നു കുറുകെ വന്ന ബൈക്ക് അയാളെ ഇടിക്കുന്നത്. ഉടനെ തന്നെ സതീഷനും രണ്ടാളുകളും അയാളെ ഒരു വണ്ടിയിലിട് ആശുപത്രിയിൽ കൊണ്ടുപോയി. മറ്റു രണ്ടുപേരും ആശുപത്രിയിൽ എത്തിയപ്പോൾ സതീശനെയും അവിടെ ആക്കി മുങ്ങി. സതീശൻ ഉടനെ സുനിലിനെ ഫോൺ വിളിച്ചു. അപ്പോയെക്കും അവിടെ പോലീസ് എത്തി കാര്യങ്ങളൊക്കെ അന്വേഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അങ്ങോട്ടേക് അയാളുടെ മകളും വേറൊരു ചെറിയ പയ്യനും കരഞ്ഞുകൊണ്ട് വന്നു. അവളെ കണ്ട സതീശൻ ഒന്ന് ഞെട്ടി. ഇന്നലെ വഴക്ക് കൂടിയാവളല്ലേ ഇവൾ."ഓഹോ ഇത് ഇവളുടെ അച്ഛനായിരുന്നോ ". അവൻ മെല്ലെ പറഞ്ഞു. അവൾ അച്ഛന്റെ അവസ്ഥ കണ്ട് ഒരുപാട് കരഞ്ഞു. അങ്ങോട്ടേക് സുനിലും എത്തി. അവർ കുറച്ചു സമയം അവിടെ നിന്നതിനു ശേഷം തിരിച്ചു വീട്ടിൽ പോകാൻ വേണ്ടി നില്കുകയാണ്. "ഇതു ഇവളുടെ അച്ഛനായിരുന്നോ ". സുനിൽ സതീശനോട് ചോദിച്ചു."ആണെന്ന തോന്നുന്നേ ". സതീഷനും പറഞ്ഞു. അവർ അവളുടെ അടുത്ത് പോയി നമ്മൾ വീട്ടിലേക് പോവുകയാണെന് പറഞ്ഞു. അവൾ അവരുടെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് അവൾ അവരെ ശ്രദ്ധിച്ചത്."ഓഹ് നിങ്ങളോ നിങ്ങളെന്താ ഇവിടെ ". അവൾ അവരോട് ചോദിച്ചു. "നിന്റെ അച്ഛനെ ഇങ്ങോട്ട് കൊണ്ടുവന്നത് ഞാനാ ". സതീശൻ മറുപടികൊടുത്തു. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു. അവനും ആദ്യമായി ഒരു നാണം തോന്നി. തിരിച്ചു വീട്ടിലേക് പോയ അവന് അന്ന് കിടന്നിട്ട് ഉറക്കം വന്നില്ല. അവളുടെ ആ ചിരി അവന്റെ മനസ്സിലെ കാമുകനെ വിളിച്ചുണർത്തി. കണ്ണടച്ചാലും കണ്ണ് തുറന്നാലും അവൾ മാത്രം. അവളെ അങ്ങ് കെട്ടിയാലോ. കാണാൻ അത്യാവശ്യം സൗന്ദര്യം ഒക്കെ ഉണ്ട് അവൾ. പക്ഷെ അവൾക് എന്നെ ഇഷ്ടപ്പെടുമോ. നാളെ ഒന്ന് ആശുപത്രിയിൽ പോയിനോക്കാം ". അവന് അന്ന് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. രാവിലെ അമ്മ വിളിക്കാതെ അവൻ എണീച്ചു. സിഗരറ്റ് വലിക്കാതെ ബ്രുഷുമായി ബാത്‌റൂമിൽ പോയി കുളിച് സുന്ദരനായി ചായകുടികാനിരുന്നു. ചായ കുടിക്കുമ്പോൾ പോലും അവൻ അറിയാതെ ചിരിച്ചു കൊണ്ടിരുന്നു. ഇത് കണ്ട് അമ്മയും പെങ്ങമ്മാരും അവനെ തന്നെ നോക്കി നിന്നു. അവൻ സുനിലിനെയും വിളിച് നേരെ ആശുപത്രിയിലേക് വിട്ടു. പുറത്ത് നിന്നുതന്നെ സുനിലിനോട് അവളെ പ്രപ്പോസ് ചെയ്യേണ്ടതെങ്ങനെയെന്ന് പരിശീലിച്ചു കൊണ്ടേയിരുന്നു. ബക്കറിയിൽ നിന്ന് കുറച്ച് ലഡ്ഡുവും ജിലേബിയും വാങ്ങി. അവർ ആശുപത്രിയിൽ എത്തി. നേരെ അവർ ഐസുവിൽ പോയിനോക്കി. അവിടെ അവരില്ല. റൂമിലേക്കു മാറ്റി എന്ന് സിസ്റ്റർ പറഞ്ഞു. room നമ്പർ 306 ലക്ഷ്യമാക്കി അവർ നടന്നു. ഓരോ ചവിട്ടടിയിലും സതീശന്റെ ഹൃദയം തുടുതുടാന്ന് ഇടിച്ചു കൊണ്ടേയിരുന്നു. ചിരി വരുന്നുണ്ട്. നല്ല ടെൻഷൻ ഉണ്ട്. റൂം എത്തി. വാതിൽ അടച്ചിരുന്നു. മെല്ലെ അവർ വാതിലിൽ മുട്ടി. വാതിൽ തുറന്നത് അവളുടെ കൂടെ ഉണ്ടായിരുന്ന കൊച്ചുപയ്യനായിരുന്നു." ചേച്ചി എവിടെ "അവർ അവനോട് ചോദിച്ചു. ചേച്ചി മരുന്ന് വാങ്ങാൻ പോയിട്ടുണ്ട് ഇപ്പൊ വരും. പറഞ്ഞു തീരുമ്പോയേകും ചേച്ചി എത്തി. പക്ഷെ അവളുടെ കയ്യിൽ ഒരു കുഞ്ഞുണ്ടായിരുന്നു. അവൾ ഇവരെ കണ്ടതും ചിരിച്ചു കൊണ്ട് ഇരിക്കാൻ പറഞ്ഞു."ഇതാരുടെ കുട്ടിയ". സുനിൽ അവളോട് ചോദിച്ചു. "ഇത് എന്റെ കുട്ടിയാണ് സാറേ. എന്നെ ഒരുത്തൻ കെട്ടിയിട്ടു വയറ്റിലാക്കി പോയതാ കള്ള തെണ്ടി അവനെ അന്വേഷിച്ച അച്ഛൻ ഇന്നലെ അവിടെ വന്നത് ചിട്ടികമ്പിനി നടത്തുന്ന സുജിത്.അറിയാമോ സാറേ ". ഇത് കേട്ടതും സതീശന്റെ നെഞ്ചിടിപ് നിലച്ചു. ചിരി മങ്ങി. മനസ്സിൽ ഒരുപാട് വിഷമം ഉണ്ടെങ്കിലും പുറത്തുകാണിച്ചില്ല."എന്ന ശരി "ഇതു കുട്ടിക്ക് കൊടുത്തേക് കയ്യിലുള്ള ലഡ്ഡുവും ജിലേബിയും കൊടുത്ത് അവർ അവിടെ നിന്ന് മടങ്ങി."പെട്ടെന്നാണ് സുനിലിന് ബ്രോക്കർ വിളിക്കുന്നത് അവർ നോക്കാൻ പോയ വീട്ടുകാർ സതീശന്റെ ഫോട്ടോ കണ്ട് ഇഷ്ടപെട്ടെന്ന്...... നടക്കുമോ ആവോ 😁
© junaida junaida ismail #