...

4 views

ഓർമ്മയിലെ വാകമരം
പതിവുപോലെ അവൾ വഴിയരികിലുടെ നടന്നു നീങ്ങി, എവിടെ നോക്കിയാലും വാക പുത്തിരിക്കുന്നു. അവൾ അവിടെ ഉണ്ടായിരുന്ന ഒരു മരബഞ്ചിൽ നിലയുറപ്പിച്ചു. പ്രഭാതത്തിന്റെ രശ്മികൾ  അവളുടെ  മുടിയിഴകളിൽ തഴുകി കടന്നു പോയി ,പലരും അതിലെ കടന്നുപോയി...എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കുന്നതായി അവൾക്കു തോന്നി .
അവൾ അപ്പോഴും തന്റെ മനസ്സിലുള്ള  
കണ്ണുകൾക്കായി കാത്തിരുന്നു .ഏറെ വൈകാതെ ദൂരെ നിന്നും ഒരു പുരുഷരൂപം തന്റെ അടുത്തെക്ക് വരുന്നതായി അവൾ കണ്ടു .അവൾ ദ്രുതഗതിയിൽ അവിടെ നിന്നും എണീറ്റു . പണ്ട്‌ വായനശാലയിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടായിരുന്ന ചിരിയും ഉത്സാഹവും ആ മുഖത്തും കണ്ണുകളിലും...