...

3 views

🥀🥀ഋതുനന്ദനം🥀🥀2️⃣
ഒരാഴ്ച കഴിഞ്ഞാണ് പിന്നെ ബീരാനിക്ക വരുന്നത്... അതും ശ്യാമിന്റെ ആലോചന കൊണ്ട് ....

അയാൾ പടിപ്പുര കടന്ന് വരുമ്പോൾ ഋതു ഉമ്മറത്തെ മാറാല അടിക്കുകയായിരുന്നു....

അവൾ വേഗം ചെന്ന് മാമിയെ
വിളിച്ചു....

മാമി ബീരാനിക്ക വന്നിട്ടുണ്ട്... ബീരാനിക്ക എന്നു കേട്ടതും അവർ വേഗം പുറത്തേക്ക് വന്നു.....

രമ കുഞ്ഞേ മോൾക്ക് നല്ലൊരു ആലോചന ഉണ്ട്... നല്ല തറവാട്ടുകാര കേട്ടിട്ടില്ലേ വിശ്വമംഗലം....

വിശ്വമംഗലം... ആ കേട്ടിട്ടുണ്ട് അതൊരു വലിയ തറവാട് അല്ലെ???

അതെ അവിടത്തെ വിശ്വനാഥന്റെ മകൻ ശ്യാം കൃഷ്ണൻ ആണ് പയ്യൻ....നല്ല പയ്യനാ...  മുപ്പത് വയസുണ്ട്.. MBA കഴിഞ്ഞതാ... ഇപ്പോൾ തറവാട്ടിലെ ബിസ്സിനെസ്സ് ഒക്കെ നോക്കി നടത്തുന്നു...വിശ്വനാഥൻ എല്ലാം മകനെ ഏൽപ്പിച്ചു സ്വസ്ഥമായി ഇരിക്കുകയാണ്...

പക്ഷെ ബീരാനിക്ക.... അവർ നമ്മളുമായി ഒരു ആലോചനക്ക് നിൽക്കുമോ എനിക്ക് സംശയമാ....

അത്... അവർ ഉറപ്പായും സമ്മതിക്കും.... കാരണം ചെറിയ ഒരു പ്രശ്നമുണ്ട്...

എന്ത് പ്രശ്നം???

അയാൾ ഒന്നു കല്യണം കഴിച്ചതാ രണ്ടര വയസുള്ള ഒരു കുഞ്ഞും ഉണ്ട്....ആൺകുട്ടിയാ...

ആ പെണ്ണ് മരിച്ചു പോയതാ..... ആ കുഞ്ഞിന്റെ പ്രസവത്തോടെ... അന്ന് മുതൽ കല്യാണം വേണ്ടന്ന് പറഞ്ഞു നിൽക്കുവായിരുന്നു.... ഇപ്പോൾ മാഡം പറയുന്നു... കുഞ്ഞ് വലുതാകും തോറും ചെറിയ താത്പര്യം ഉണ്ടന്ന്...

അപ്പോൾ ഞാൻ നോക്കിയപ്പോൾ ഇവിടത്തെ കൊച്ചാകുമ്പോൾ കുഞ്ഞിനെ നന്നായി നോക്കും.... ആ കൊച്ചിന് നല്ലൊരു ലൈഫും കിട്ടും.....ചിലപ്പോൾ അവള് വഴി നിങ്ങളും രക്ഷ പെട്ടാലോ???? നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക്...

ഇവിടേയും ഇനി മോളെ കെട്ടിക്കാനില്ലേ???

ഇക്ക ആ പറഞ്ഞത് ശരിയാ...

ഇക്ക എന്തായാലും ഈ ആലോചന മുൻപോട്ട് കൊണ്ട് പൊക്കോ.... ഞാൻ ശശി ഏട്ടനോടും ഒന്ന് സംസാരിക്കട്ടെ......അവരോടു ഒന്ന് വന്നു കാണാൻ പറ...

എല്ലാ കാര്യങ്ങളും അവരോട് പറയണം അതായത് സ്ത്രീധന കാര്യം ഉൾപ്പെടെ...

മ്മ്മ് അതൊക്കെ ഞാൻ പറഞ്ഞോളാം....

എന്നാൽ അവരോട് എത്രയും പെട്ടെന്ന് തന്നെ വരാൻ പറ....

അപ്പോഴേക്കും ഋതു ചായയുമായി എത്തി.. അവൾ എല്ലാം കേട്ടിരുന്നു പക്ഷെ അവരുടെ മുൻപിൽ അത് പ്രകടിപ്പിച്ചില്ല....

ബീരാനിക്കയുടെ കയ്യിൽ ചായ കൊടുത്തപ്പോൾ അയാൾ ഒന്ന് ചിരിച്ചു....

അവൾ അതെ പുഞ്ചിരി മടക്കി അകത്തേക്ക് നടന്നു.... അവിടെ നിന്നപ്പോൾ പരമാവധി കരയാതിരിക്കാൻ ശ്രമിച്ചു...

പക്ഷെ അകത്തേക്ക് നടന്നപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു......

നിറഞ്ഞു വന്ന കണ്ണുനീർ വലതു കൈകൊണ്ട് തട്ടി എറിഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു....

"ഇത്രയും വർഷങ്ങൾ തന്നെ നോക്കിയത് ഇവരാണ് ഇവർക്കൊരു ഭാരമാകാൻ പാടില്ല എന്ന് അവൾ തന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു..."
അവിടെ കുഞ്ഞിനെ നോക്കാൻ ആയ എങ്കിൽ ആയ.... അവൾ എന്തിനും മനസ് കൊണ്ട് തയ്യാറായി...

അത് കൊണ്ട് തന്നെ തന്റെ മനസിലെ ആഗ്രഹങ്ങളെ എല്ലാം മനസിന്റെ ഒരു കോണിൽ കുഴിച്ചു മൂടാൻ അവൾ തയ്യാറായിരുന്നു...

കുറച്ചു നേരം സംസാരിച്ചിരുന്നിട്ട് അയാൾ തിരികെ പോയി...

കുറച്ചു കഴിഞ്ഞപ്പോൾ ശശി എത്തി...... രമ അയാളോട് കാര്യങ്ങളെല്ലാം വ്യക്തമായി തന്നെ പറഞ്ഞു... പക്ഷെ അയാൾ ആദ്യം സമ്മതിച്ചില്ല...പിന്നെ രമ എങ്ങനെയൊക്കെയോ അയാളെ കൊണ്ട് സമ്മതിപ്പിച്ചു....

💕💕💕💕💕💕💕💕💕💕💕💕


ബീരാൻ അവിടുന്ന് നേരെ പോയത് വിശ്വമംഗലത്തേക്കാണ്.... അവിടെ വാതിലിൽ തന്നെ വിശ്വനാഥൻ ഇരിപ്പുണ്ടായിരുന്നു...

അയാളെ കണ്ടതും വിശ്വനാഥൻ കയ്യിലിരുന്ന ന്യൂസ്‌ പേപ്പർ മടക്കി വെച്ചു...


ആ ഇതാര് ബീരനോ??? എന്താ വിശേഷിച്ചു???കുറെ ആയല്ലോ കണ്ടിട്ട്...

അത് പറ്റിയ കല്യാണം ഒത്തു വരണ്ടേ...
വിശ്വനാഥൻ സാറേ മോനൊരു നല്ല കല്യാണ ആലോചന ഇപ്പോൾ വന്നിട്ടുണ്ട്....

എവിടുന്നാടോ????

മണത്തുപറമ്പ്...

ഓ...അത് വലിയ ദൂരം ഇല്ലല്ലോ....

കുട്ടി എങ്ങനെ??? നല്ല കുട്ടിയ കാഴ്ച്ചയിൽ...

അവരോടു നമ്മുടെ കാര്യങ്ങളൊക്കെ പറഞ്ഞോ??

അതൊക്കെ എല്ലാം വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്......

പിന്നെ അവർ സമ്മതിച്ചതെങ്ങനെയാ???

അകത്തു നിന്നും വിശ്വനാഥന്റെ ഭാര്യ പത്മിനി പുറത്തേക്ക് വന്നു....

അതൊക്കെ പറഞ്ഞു മേഡം ആ കൊച്ചൊരു അനാഥയാണ്....

ചെറുപ്പത്തിലേ അതിന്റെ അച്ഛനും അമ്മയും മരിച്ചു പോയതാ....പിന്നെ താമസം എല്ലാം മാമന്റെ കൂടെയായിരുന്നു... അവർ ആണ് ഇത്രയും കാലം നോക്കിയത്..

ആ ശശിയുടെ ഭാര്യ ഒരു വല്ലാത്ത സ്ത്രീയാണ്... ആ കൊച്ചിനെ ഇട്ട് ഒരുപാട് കഷ്ടപ്പെടുത്തുന്നുണ്ട്....

അതെങ്ങനെയെങ്കിലും രക്ഷപെട്ടോട്ടെ എന്നോർത്ത ഞാൻ ഇത് ഇവിടെ തന്നെ കൊണ്ട് വന്നത്... ആ കൊച്ച് കുഞ്ഞിനെ പോന്നു പോലെ നോക്കും അതിന് ഞാൻ ഗ്യാരണ്ടി....

മ്മ്മ്...

പത്മിനി ഒന്ന് ഇരുത്തി മൂളി.... അവർ മനസ്സിൽ പല കണക്കു കൂട്ടലുകളും നടത്തി....

സർ സമയം ഉള്ളത് പോലെ നിങ്ങൾ ഒരു ദിവസം അങ്ങോട്ട് ഇറങ്ങു....

നോക്കട്ടെ ആദ്യം ശ്യാമിനോട് ഒന്ന് സംസാരിക്കണം....

അപ്പോഴേക്കും ജോലിക്കാരി ചായയുമായി വന്നത്.....

അതും കുടിച്ചു അയാൾ അവിടെ നിന്നും ഇറങ്ങി......

💕💕💕💕💕💕💕💕💕💕💕

ഇതാണ് വിശ്വമംഗലം... വിശ്വനാഥന്റെ വീട്... വിശ്വനാഥൻ ആദ്യം കല്യാണം കഴിച്ചത് ഗോമതി യെ ആണ്.... അന്ന് അയാൾ ഒരു സാധാരണക്കാരനായിരുന്നു....അവരെ കല്യാണം കഴിച്ചതോട് കൂടിയാണ് അയാൾക്ക് ഈ സ്വത്തും പണവും എല്ലാം ഉണ്ടായത്....

കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞാണ് അവർക്കൊരു മോൻ ജനിച്ചത്... ആ കുഞ്ഞിനെ ഗോമതി പോന്നു പോലെയാണ് നോക്കിയത്.... അവനു ശ്യാം എന്നു പേരിട്ടു എങ്കിലും അമ്മയുടെ കണ്ണൻ ആയിരുന്നു അവൻ....

വിശ്വനാഥനും ഗോമാതിയും അവരുടെ കണ്ണനുമായുള്ള ജീവിതം വളരെ സന്തോഷത്തോടെ മുൻപോട്ട് പോക്കൊണ്ടെ ഇരുന്നു....

ആർക്കും അസൂയ തോന്നുന്ന ജീവിതം... ദൈവങ്ങൾക്ക് പോലും അസൂയ തോന്നിട്ടുണ്ടാകും...ശ്യാമിന് രണ്ട് വയസുള്ളപ്പോഴാണ് ഒരു ദിവസം ഗോമതി ഒന്ന് തലകറങ്ങി വീണു...

ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും വൈകിയിരുന്നു.... പ്രഷർ ഷൂട്ട്‌ ഔട്ട്‌ ആയി ഞരമ്പ് പൊട്ടിയാണ് മരണം എന്ന് പോസ്റ്റ്‌മാർട്ടം ചെയ്ത ഡോക്ടർ റിസൾട്ട്‌ എഴുതി....

പ്രസവ ശേഷം മിക്കവാറും പ്രഷർ ഷൂട്ട്‌ ഔട്ട്‌ ചെയ്യുന്ന പ്രോബ്ലം ഉണ്ടായിരുന്നു....
അതിനു ടാബ്‌ലറ്റ് എടുക്കുന്നുണ്ടായിരുന്നു... പക്ഷെ കുഞ്ഞ് ശ്യമിനെയും അവളുടെ പ്രിയപ്പെട്ട വിശ്വേട്ടനേയും തനിച്ചാക്കി അവൾ മറ്റൊരു ലോകത്തേക്ക് പോയി.,.


പിന്നെ കുറേകാലം വിശ്വന്റെ അമ്മയാരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്.... അവൻ ഓഫീസിൽ പോകുമ്പോൾ അമ്മ കുഞ്ഞിനേയും നോക്കി അവർക്ക് വേണ്ട ഹെല്പ് ചെയ്യുമായിരുന്നു...

പക്ഷെ കലക്രമേണ അവരും രോഗത്തിനടിമപ്പെട്ടു...

അതിനു ശേഷം എല്ലാവരും അവനെ ഒരു കല്യാണം കഴിക്കാൻ നിർബന്ധിച്ചു.... പക്ഷെ അയാൾ അതിനു സമ്മതിച്ചില്ല...

പക്ഷെ ജോലിയും കുഞ്ഞിന്റെ കെയർ ടേക്കിങ്ങും വീടിന്റെ മാനേജ്മെന്റ് എല്ലാം കൂടെ അവനു വലിയ ബുദ്ധിമുട്ടായി....

അവസാനം അയാൾ തന്നെ കല്യാണത്തിന് സമ്മതിച്ചു.. എന്നിരുന്നാലും അയാളെ തന്റെ ആദ്യ ഭാര്യയുടെ ഓർമ്മകൾ കാർന്നു തിന്നു കൊണ്ടേ ഇരുന്നു...

അപ്പോഴാണ് പത്മിനിയുട ആലോചന വരുന്നത്.... അവർ ആദ്യം ഒന്ന് കല്യാണം കഴിച്ചതായിരുന്നു.... രണ്ട് മക്കളും ഉണ്ടായിരുന്നു... ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും..

പെണ്ണ് കാണാൻ പോയപ്പോൾ വിശ്വൻ പത്മിനിയോട് ഒന്ന് മാത്രമേ ആവിശ്യപെട്ടുള്ളു... ശ്യാമിനെ നന്നായി നോക്കണം എന്ന്...
അത് പത്മിനി അക്ഷരം പ്രതി അനുസരിച്ചു. .

പത്മിനിയുടെ മക്കളും ആ വീട്ടിൽ വിശ്വന്റെ മക്കളെപ്പോലെ തന്നെ വളർന്നു..

ശ്യാമിന് സ്കൂളിൽ എല്ലാ ക്ലാസ്സിലും ഫസ്റ്റ് റാങ്ക് ആയിരുന്നു...

ശ്യാം പിജി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ കോളേജിലെ ആർട്സ് ഡേയ്ക്കാണ് അവൻ അവളെ അവളെ ആദ്യമായി കാണുന്നത്.,പ്രിയ, ഡിഗ്രി ഫസ്റ്റ് ഇയറിലെ പുതിയ കുട്ടിയാണ്...

അവൾ നന്നായി നൃത്തം ചെയ്യുമായിരുന്നു...അങ്ങനെ നൃത്ത വേദിയിൽ വെച്ചാണ് അവൻ അവളെ ആദ്യമായി കാണുന്നത്..

അതിലെ ഓരോ സ്റ്റെപ്പുകളും അവന്റെ ഹൃദയയത്തിലെക്കാണ്....

ശ്യാമിന് അവളെ വലിയ ഇഷ്ടമായി... അവൻ രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അവളെ പ്രൊപ്പോസ് ചെയ്തു...
പക്ഷെ അവൾ മറുപടി ഒന്നും കൊടുത്തില്ല...

അവൻ തന്നെ കൊണ്ടാകും വിധം അവളുടെ പുറകെ നടന്നു പക്ഷെ പ്രയോജനം ഉണ്ടായില്ല..

അതിനാൽ ശ്യാം അവന്റെ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അച്ഛനോട് പറഞ്ഞു... അവർക്കൊക്കെ ചെറിയ രീതിയിൽ സമ്മത കുറവുണ്ടായിരുന്നു.....

പിന്നെ ശ്യാം തന്റെ എല്ലാ ബുദ്ധിയും ഉപയോഗിച്ച് ഇരു വീട്ടുകാരെ കൊണ്ടും സമ്മതിപ്പിച്ചു....അവരുടെ ജീവിതവും വളരെ ഹാപ്പിയായി തന്നെയാണ് മുൻപോട്ട് പൊക്കൊണ്ടിരുന്നത്..
അപ്പോഴാണ് വിധി വീണ്ടും അവരെ പരീക്ഷിച്ചത്.....

പൂർണ ഗർഭിണി ആയ പ്രിയ സ്റെപിൽ നിന്നും സ്ലിപ് ആയി വീണു...

ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും പ്രിയ മരണപെട്ടിരുന്നു.... പക്ഷെ കുഞ്ഞിനെ പെട്ടെന്ന് സി സെക്ഷൻ ചെയ്തു വെളിയിലെടുത്തു.....

അമ്മയില്ലാത്ത ആ കുഞ്ഞിനെ കയ്യിൽ പിടിച്ചു ശ്യാം ദിവസങ്ങളോളം ആ മുറിയിൽ കഴിച്ചു കൂട്ടി......

അവസാനം എല്ലാവരും നിർബന്ധിച്ചാണ് അവൻ പുറത്തേക്ക് വന്നതും ബിസ്സിനെസ്സ് ഏറ്റെടുത്തും.....

പ്രിയയുടെ ആഗ്രഹമായിരുന്നു ജനിക്കുന്നത് ആൺകുട്ടി ആണെങ്കിൽ അതിന് മിഥുൻ കൃഷ്ണൻ എന്നു പേരിടണം എന്നുള്ളത്....

അത് ശ്യാം അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു....

അങ്ങനെ ദിവസങ്ങൾ കടന്നു പോയി... ആ കുഞ്ഞിന്റെ ചിരിയും കളിയും പതിയെ പതിയെ അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു... എന്നാലും അവന് മറ്റൊരു വിവാഹം കഴിക്കാതെ പ്രിയയുടെ ഓർമയിൽ കഴിയുന്നതായിരുന്നു ഇഷ്ടവും....
രണ്ട് മരണങ്ങൾ നടന്നതിനാൽ എല്ലാവരും ആ വീടിന്റെ കുറ്റമാക്കി പറഞ്ഞു.....

പക്ഷെ ശ്യാം അതൊന്നും കണക്കിലെടുത്തതെ ഇല്ല.. പക്ഷെ പത്മിനി ശ്യാമിനെ നിർബന്ധിച്ചു മറ്റൊരു വീട് വാങ്ങിപ്പിച്ചു..അതിൽ എല്ലാവരും കൂടി താമസവുമാക്കി.......

💕💕💕💕💕💕💕💕💕💕

ശ്യാം അന്ന് ഓഫീസിൽ നിന്ന് വന്നപ്പോഴാണ് പത്മിനി കല്യാണ കാര്യം എടുത്തിട്ടത്...


ശ്യാം..

എന്താ അമ്മേ??? മോനെ ആ ബ്രോക്കർ നിനക്കൊരു ആലോചന കൊണ്ട് വന്നിട്ടുണ്ട്..

ആലോചനയോ??

അതെ മിച്ചു മോനെ നോക്കാൻ ആരെങ്കിലും വേണ്ടേ...???പ്രിയ പോയി എന്നും പറഞ്ഞു ജീവിത കാലം മുഴുവൻ ഇങ്ങനെ കഴിയാനാണോ നിന്റെ പ്ലാൻ????ഞങ്ങളൊക്കെ എത്ര കാലം ജീവിച്ചിക്കും എന്നാണ് നീ കരുതുന്നത്....എന്നും കുന്നും ഇങ്ങനെ കഴിയാൻ പറ്റുമോ???

രാവിലെ എഴുന്നേറ്റാൽ ഓഫീസ് അത് കഴിഞ്ഞു വീട്... എന്നും ഇത് തന്നെ... നിനക്കും ഒരു മാറ്റമൊക്കെ വേണ്ടേ???

അമ്മ അങ്ങനെയല്ല അവളെ സ്നേഹിക്കാൻ എന്നെകൊണ്ട് കഴിയില്ല എന്തിനാ ഒരു പെൺകുട്ടിയുടെ ലൈഫ് ഇല്ലാണ്ടാക്കുന്നത്??എനിക്ക് പ്രിയേ അല്ലാതെ മറ്റൊരു പെണ്ണിനെ ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല...അല്ലാതെ മറ്റൊന്നും അല്ല അമ്മ....

അങ്ങനല്ല മോനെ ആ കുട്ടിടെ അച്ഛനും അമ്മയും വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി....ആരും ഇല്ലാത്ത കുട്ടിയാണ് .. അതിന്റെ മാമന്റെ കൂടെയാണ് ആ കുട്ടി അന്ന് തൊട്ട് താമസം.. മാമി അത്ര നല്ലതൊന്നുമല്ല എന്നാണ് കേട്ടത്...ആ കൊച്ചിനെ ഇട്ട് കഷ്ടപ്പെടുത്തുവ ആ വീട്ടിൽ....

അതിനൊരു ജീവിതം കിട്ടുമെങ്കിൽ അതൊരു പുണ്യമാണ്.....

ആ ബ്രോക്കർ പറയുന്നത് അവൾ മിച്ചുനെ പോന്നു പോലെ നോക്കും എന്നാണ്...

മ്മ്...

അവൻ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല....

(തുടരും )

#WritcoStoryChallenge
The streetlights were dim as the mist enclosed it in its mysterious grip. She peered out of her window into the darkness, was there someone out there or was it her imagination?