...

22 views

സ്മരണ.
പത്തുവയസ്സിനുള്ളിൽ മരിക്കുന്ന ഏതൊരു കുഞ്ഞും സ്വർഗ്ഗത്തിലാണെന്ന് പറഞ്ഞു പഠിപ്പിച്ച എന്റെ ഉമ്മ.. പതിനൊന്നാമത്തെ വയസ്സിൽ എന്നോട് പറഞ്ഞു, "നീ ബാങ്ക് കേട്ടില്ലേ? കളിച്ചത് മതി, കുളിച്ച് പള്ളിയിൽ പോകാൻ നോക്ക്.. "
ഉമ്മ എത്ര പള്ളിയിലേക്ക് പറഞ്ഞയച്ചാലും
നമസ്കാരം കഴിയുന്നത് വരേ വഴിയോരത്ത് കൂട്ടുകൂടി നടക്കുമായിരുന്നു,
നിസ്കരിച്ചു എന്ന് ഉറപ്പ് വരുത്താനായി പഞ്ചായത്ത് കിണറിൽ നിന്നും വെള്ളം കോരി കയ്യും മുഖവും കഴുകി വീട്ടിലേക്ക്‌ ചെല്ലും.. ഇതറിഞ്ഞ ഉമ്മ
ചോദ്യമൊന്നും ഇല്ലാതെ.. ഇറയത്തു ചീരിവെച്ച വടിയെടുത്ത് അടിച്ചതിന്നും ഓർമ്മയിലുണ്ട് ,
അന്ന്, തിരുമ്പ് കല്ലിനടുത്ത് ചെളിപിടിച്ഛ് കിടക്കുന്ന പത്രത്തിലേക്ക് വിരൽ ചൂണ്ടി ഉമ്മ പറഞ്ഞു,
നിനക്കിന്ന് ഭക്ഷണം ആ പത്രത്തിലാണെന്ന്.. !
ആദ്യം ഉമ്മയുടെ വാക്കുകൾ എനിക്ക് മനസ്സിലായില്ല, പിന്നെപ്പിന്നെ ഉപദേശങ്ങളിലൂടെ ഞാനറിഞ്ഞു.. ആ വാക്കിന്റെ മഹത്വത്തെ കുറിച്ച്.. അപ്പോഴേക്കും ഉമ്മ രോഗ ശയ്യയിലായി..
ഇന്ന് ഈ "മീസാൻ കല്ലിനരികിൽ" നിൽക്കുമ്പോഴും ഉമ്മയുടെ ആ വാക്കുകൾ
എന്നെ വേദനിപ്പിക്കുന്നുണ്ട്,
ഉമ്മയുടെ ആഗ്രഹം പോലെ ജീവിതത്തെ കൊണ്ടുപോകാൻ കഴിയുന്നില്ലല്ലോ എന്ന നിരാശയും ഉള്ളിലുണ്ട്..