...

7 views

പുനർജ്ജനി
പണ്ട് എന്നോ പറയാൻ മറന്നു പോയ... കാര്യങ്ങൾ ഓരോന്നായി.... തന്റെ പേപ്പറിൽ പതിയാൻ തുടങ്ങിയപ്പോൾ... അവൾ എഴുത്ത് നിർത്തി.... ഒന്ന് നടുവീർപ്പിട്ടു.... പണ്ട് താൻ ഒരു എഴുത്തുകാരിയായിരുന്നെന്നും.... തന്റെ കഥകൾ കേൾക്കാൻ കൊതിച്ചിരുന്നവർ ഒരുപാടുണ്ടായിരുന്നു എന്നൊക്കെ... സ്വയം ആലോചിച്ചു നിർവൃതി അണഞ്ഞു....!
സ്കൂളിലും.... കോളജിലും ഓക്കെ... അറിയപ്പെടുന്ന എഴുത്തുകാരിയായി... ഉയർന്നു നിന്നു... വാങ്ങാത്ത അംഗീകരങ്ങളില്ല.... ലഭിക്കാത്ത വാഴ്ത്തുക്കൾ ഇല്ല.... അങ്ങനെ ഭാവിയുടെ വാഗ്ദാനമായി ഉയർത്ത പെട്ടവരിൽ ഒരുവിഭാഗം... ജീവിതത്തിന്റെ ഏതോ കോണിൽ ഒറ്റപെട്ടവാരായി മാറിയിരിക്കും.... തനിക്ക് സംഭവിച്ചതുപോലെ......, അവൾ കുത്തി നിർത്തിയ തന്റെ പേനയെ... നിഷ്കളങ്കമായൊന്ന് നോക്കി....!
ആർത്തവം സമ്മാനിച്ച മുറിവുകളിൽ ഒന്നായി... അവളുടെ കോളേജ് വിദ്യാഭ്യാസതിന്ന് വിരാമമായി....സ്വന്തം കയ്പടയിലെഴുതിയ കഥകൾ പ്രണയലേഖനങ്ങലായി മാറിയപ്പോൾ... അവളിലെ എഴുത്തുകാരിക്ക്... ഒരുപാട് തലിചരടിന്റെ രൂപത്തിൽ മരണവും വന്നെത്തി..... !
ഏകാന്തതകൾ പലപ്പോഴും തിരിഞ്ഞു നോട്ടങ്ങൾക്ക് കാരണമകാറുണ്ട്... തന്റെ കടമകൾ എല്ലാം കഴിഞ്ഞെന്ന് തോന്നിയപ്പോൾ.... വാർദ്ധക്യത്തിന്റെ അനശ്വരതകളിൽ ഒറ്റപെട്ടപ്പോൾ അവർ വീണ്ടും തന്നിലെ എഴുത്തുകരിയെ കണ്ടെത്തി... അതിനൊരു പുനർജന്മം നൽകി... !
ഏറെ കാലത്തിനു ശേഷമുള്ള അവളുടെ ആദ്യ കഥക്ക് അവൾ 'പുനർജ്ജനി' എന്ന് പേരിട്ടു.... !!!