...

6 views

merlin santa.. the recall
ലെന എബിന്റെയും അലീനയുടെയും മുഖത്തേക്കു നോക്കി ഒരു സിപ് എടുത്ത ശേഷം അലീനയും എബിനും മൗനം വെടിയാതെ പരസ്പരം നോട്ടം കൊണ്ട് ന്തോ സംസാരിക്കും പോലെ ലെനക്ക് തോന്നി..
Guys r u listening or not...?
ചോദ്യത്തിനൊപ്പം ലെന കൈലിരുന്ന ചായ ഗ്ലാസ്‌ തെല്ലു ശബ്ദത്തോടെ ടേബിളിൽ വെച്ചു...
കണ്ണുകൊണ്ടുള്ള പരസ്പര സംവാദത്തിൽ നിന്നും പിന്തിരിഞ്ഞ എബിൻ തന്റെ സീറ്റിൽ അല്പം മുന്പോട്ട് ആഞ്ഞിരുന്നു..
ലെന..! നിന്നോട് മുന്നേയും പറഞ്ഞതാണ്.. നിന്റെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് അല്ല മീഡിയയുയുടേത് എന്ന്....!
ഇപ്പൊ ഉണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞിട്ട് ഒരു യൂട്യൂബ് ചാനല് കൊണ്ട് ലോകം നന്നാക്കാം എന്ന് വിചാരിക്കരുത്...thats a damn rubbish thought!
എബിന്റെ വാക്കുകളിൽ അവന്റെ രോഷം നന്നേ പ്രകടമായിരുന്നു...
എബിൻ ലോകം നന്നാക്കാൻ എനിക്ക് ഉദ്ദേശമില്ല പക്ഷെ എന്റെ പോളിസി അത് ഈ നശിച്ച മീഡിയ ഡെമോക്രസിയുടെ തലപ്പത്തിക്കുന്ന തമ്പ്രാൻമാരും അവരുടെ എച്ചില് തിന്നു ജീവിക്കുന്ന നായ്ക്കളും കൂടെ തീരുമാനിക്കുന്നത് പോലെ ആകരുത് എന്നെ എനിക്കുള്ളൂ.. അത്യാവശ്യം വ്യൂവേഴ്സിനെ കിട്ടിയാൽ ബാക്കി എനിക്കറിയാം... നീ അതിനെന്താണ് വഴി എന്ന് പറ... U guys are ma last hope man.. dont u get that?
അലീന ലനയുടെ തോളിൽ മെല്ലെ തട്ടി.
ഹേയ്...
താൻ വിചാരിക്കുന്ന പോലെ കാഴ്ച്ചക്ക് ആളു കൂടണമെങ്കിൽ കാര്യങ്ങൾ അല്പം കളർ അയാലേ പറ്റു...
ഇത് വരെ ഇറങ്ങിയ നിന്റെ സത്യാനേക്ഷണ കഥകളൊക്കെ വളരെ ചുരുക്കം ആളുകളിലേക്ക് മാത്രം എത്തിയത് അത് സത്യം മാത്രം ആയത് കൊണ്ടാണ്...!
നീ എന്താ ഉദ്ദേശിക്കുന്നത് അലീന...? എനിക്ക് മനസിലാകുന്നില്ല! ലെന അലീനയെ തന്നെ ഉറ്റു നോക്കി!
Relax ma boy! നിന്റെ ഇപ്പോഴത്തെ ഈ ട്രാക്ക് നമ്മളൊന്ന് മാറ്റി പിടിക്കുന്നു...
ബാക്കി ആളുകൾക്ക് കൂടി intrest ഉള്ള സബ്ജെക്റ്റുകളിലേക്ക് ഒരു കളർ മസാല പടം കാണുന്ന ഫീലിൽ വേണം അവരുടെ മുന്നിലേക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ... ഇത് മുംബൈ ആണ് ജാൻ.... ഇവിടെ നിന്നെ കാത്ത് ആർക്കുമറിയാത്ത കഥ പറയാൻ കാറ്റും കടലുമുണ്ട്...
നിനക്ക് പണ്ടേ mysteriouse ആയിട്ടുള്ള കാര്യങ്ങളുടെ ചുരുളുകൾ അഴിക്കാൻ ഇഷ്ടമാണെന്നു എനിക്കറിയാം... N know u posses a bitch soul..
കാര്യങ്ങൾ റിസ്ക് ആണ് ചത്തു തൊലയരുത്...
Just dig out some deep shits frm the gullys of mumbai...
മറ്റെന്തിനെക്കാളും അധോലോകങ്ങളുടെ കഥറിയാൻ വല്ലാത്ത ആവേശമാണ് മുബൈക്ക്!
അലീന പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു നീട്ടി ഒരു പുകയെടുത്ത ശേഷം അത് ലെനക്ക് നേരെ നീട്ടി...
ചായ ഉപേക്ഷിച്ച ലെന സിഗരറ്റ് വിരലുകൾക്കിടയിൽ തിരുകി കസേരയിലേക്ക് ചാരി ഇരുന്നു...
എവിടുന്ന് തുടങ്ങും എന്നറിയില്ല എബിൻ...
Im stil blank...!
എബിൻ ലെനയുട കൈയിൽ നിന്നും സിഗരറ്റ് വാങ്ങി..
അതെ നിങ്ങള് രണ്ടാളും കൂടെ ഈ സിഗരറ്റോക്കെ വലിച്ചു കേറ്റി കൊണ്ടിരുന്നാൽ ഇവിടിരിക്കുന്ന ആളുകൾ കരുതും ഞാൻ ആണ് പെണ്ണെന്നു .
എബിൻ മെല്ലെ സിഗരറ്റ് ചുണ്ടിനോട് അടുപ്പിച്ചു... എങ്കിലും ആദ്യമായിട്ടായത് കൊണ്ട് അവിടെ വെച്ച് ചുമക്കുകയോ മറ്റോ ചെയ്താൽ അപ്പോഴും താൻ നാണം കെടും എന്ന് തോന്നിയത് കൊണ്ട് അവൻ സിഗരറ്റ് നിലത്തിട്ട ശേഷം ബൂട്ട് കൊണ്ട് മെല്ലെ ചവിട്ടി.
ശേഷം എബിൻ കസേരയിൽ നിന്നും എണീറ്റു.
ഇന്നേക്ക് ഇത് പോരെ ലെന..?
നീ പറഞ്ഞ പോലൊരു hot subject നോക്ക്!
വ്യൂ കൂടുമോ എന്ന് നോക്കാം ?
മതിയെന്ന അർത്ഥത്തിൽ ലെന തലയാട്ടി..
അലീനയും എബിനും എണീറ്റു...
നിങ്ങള് എന്നാ ചെല്ല് ബില്ല് ഞാൻ കൊടുത്തേക്കാം ലെനയും അവർക്കൊപ്പം എഴുന്നേറ്റു... ബില്ലടച്ച ശേഷം എബിൻ പാർക്കിങ്ങിലേക്കും അലീനയും ലെനയും മെല്ലെ ഷോപ്പിന് വെളിയിലേക്കും നടന്ന് നീങ്ങി...
അപ്പോഴേക്കും എബിൻ ബൈക്കുമായി അവർക്കൊപ്പമെത്തി..
അലീന എബിന്റെ ബൈക്കിനു പുറകിലേക്ക് കേറി.. ലനയുടെ കൈകളിൽ മുറുകെ പിടിച്ച അവൾ ഒന്നൂടി അവളെ നോക്കി പറഞ്ഞു
Stay alive oky...
എബിൻ പോകയാണ് എന്ന അർത്ഥത്തിൽ കൈ വീശി... ബൈക്ക് മെല്ലെ ലനയുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു

ലെന ഒറ്റക്ക് മുന്നോട്ട് നീങ്ങി... ബാന്ദ്ര സ്റ്റേഷനിൽ നിന്നും പൻവേൽ വരെ ഏതാണ്ട് ഒന്നര മണിക്കൂർ 5:30നു റൂമിലെത്താം മുൻപേ ബുക്ക്‌ ചെയ്ത ടിക്കറ്റ് ലെന ഒന്ന്കൂടി ഫോണിൽ ചെക്ക് ചെയ്തു നോക്കി ഒക്കെയാണ്.... തിരികെ ഫോൺ പോക്കറ്റിലേക്ക് വെക്കുമ്പോൾ അപ്രതീക്ഷത്തമയാണ് ലെന പിറകിലേക് നോക്കിയത് പിന്നിൽ കണ്ട മുഖങ്ങളിൽ എന്തോ പന്തികേട് അവർ തന്നെ പിന്തുടരുകയാണോ..?
തെല്ല് ആശങ്കയോടെ അവൾ തിരിഞ്ഞു നോക്കാതെ സ്റ്റേഷനിലേക്ക് നടന്നു...

ഹൃദയമിടിപ്പിന്റെ താളം ചെറുതായി മാറിയോ...?
ഭയം തന്റെ തലച്ചോറിലേക്ക് മാർച്ച്‌ ചെയ്യുകയാണോ?? ലെനയുടെ കാലുകൾക്ക് അവളെറിയാതെ വേഗത കൂടി വന്നു നിസ്സാര സമയം കൊണ്ട് ലെന സ്റ്റേഷനിലെത്തി പ്ലാറ്റഫോം നമ്പർ 5... തിരിഞ്ഞു നോക്കാതെ തന്നെ ലെന മുന്നോട്ട് നടന്നു അരികെ ആപത്തുണ്ടെന്നു അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.. ലെന സ്ലീപ്പർ ബോഗിയിലേക്ക് കയറി പതിവിന് വിപരീതമായി തിരക്ക് കുറവാണു.. തന്റെ സീറ്റ്‌ നമ്പർ ആയ p15 തിരഞ്ഞു കൊണ്ട് ലെന മുന്നോട്ട് നീങ്ങി വഴിയിലെ ശൂന്യമായ കംപ്പാർട്മെന്റുകൾ ലെനയിൽ എവിടെയോ ഭയം വിതച്ചു സീറ്റിലേക്ക് കയറും മുന്നേ ലെന തിരിഞ്ഞു നോക്കി... തന്നെ പിന്തുടർന്നവർ സെയിം കമ്പർട്ടുമെന്റിലേക്ക് കയറുന്നത് കണ്ട് അവൾ വിറച്ചു.. ലെന സീറ്റ് ഉപേക്ഷിച്ചു ആളുള്ള കംപ്പാർട്മെന്റ് തിരഞ്ഞു മുന്നോട്ട് നീങ്ങി രണ്ടു ബോഗി അപ്പുറം ആരൊക്കയോ ഉണ്ട് നിഴല് കാണാം ലെന ആ ബോഗിയിലേക്ക് കയറി... അവൾ ചുറ്റും കണ്ണോടിച്ചു ശരിയാണ് രണ്ടു പേരുണ്ട്.. ഒരാൾ ചെറുപ്പക്കാരൻ ആണ് ലെന ഇരുവരെയും മാറി മാറി നോക്കി മറ്റെയാൾ തന്റെ കയ്യിലെ ബുക്കിലേക്ക് നോക്കി ഇരിപ്പാണ് ക്യാപ് ഉള്ളത് കൊണ്ട് മുഖം വ്യക്തമല്ല... ലെന അവർക്ക് എതിരായി ഇരുന്നു ബാഗിൽ മുറുക്കി പിടിച്ചു മടിയിലേക്ക് വെച്ച ശേഷം അവൾ ചെറുപ്പക്കാരനെ നോക്കി മെല്ലെ പുഞ്ചിരിച്ചു...
ആയാളും മെല്ലെ ചിരിച്ചു...
ടൈം കിതനാ ഹുവാ ഭായ്...?ലെന അയാളോടായി ചോദിച്ചു...!
സമയം അറിയാനായിരുന്നില്ല തന്റെ മേൽ അയാൾക്കൊരു ശ്രദ്ധ ഉണ്ടാകാൻ ലെന കരുതികൂട്ടി ഒരു ചോദ്യം എറിഞ്ഞതാണ്....

അയാൾ പോക്കറ്റിൽ നിന്നും മൊബൈൽ എടുക്കവേ ആ കമ്പാർട്മെന്റിന്റെ വാതിൽക്കലേക്ക് 3നിഴലുകൾ നടന്നടുക്കുന്നത് നടുക്കത്തോടെ ലെന അറിഞ്ഞു അവളുടെ ഉഹം ശരിയായിരുന്നു
തന്നെ പിന്തുടർന്നവർ ഇരയെ തേടി പിടിച്ചു കഴിഞ്ഞിരിക്കുന്നു...
ഇനി അറിയേണ്ടത് അവരുടെ വേട്ട എങ്ങനെ ആയിരിക്കുമെന്നാണ് വന്നവരിൽ രണ്ടു പേർ ലെനക്ക് ഇരു വശവും ഇരുന്നു ഒരാൾ ആ ചെറുപ്പക്കാരനും അപരിചിതന്റെയും നടുവിലായി ലെനക്ക് അഭിമുഖമായി ഇരുന്നു ഇരുന്ന പാടെ അയാൾ ലെനയുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി ഇരുന്നു...
ലെന എന്ത് സംഭവിക്കുമെന്നറിയാതെ പകച്ചിരുന്നു... എതിരെ ഇരുന്നായാൽ മുന്നോട്ട് ആഞ്ഞിരുന്നു..
"ഹം ലോക് കോ അപ്സെ കുച്ച് ലേന ദേന നഹി ഹെ".
ഹംകൊ അപ്കി പെഹല മാലിക് നെ ഏക് കാം ദിയാ ഹെ
വേ ലോക് ചാഹത്തെ കി ആപ്പ് കുച്ച് ദിൻ കെ ലിയെ യ ഹാമേശാ കെ ലിയെ ആപ് ക യെ നോക്കിരി ചോട് ലു ..
മുജേ മാലും ഹെ കി ആപ്പ് അപ്നി കാം സെ കിതനി ജൂടാ ഹുവാ ഹെ...

ക്യാ കരു ഭാബി ഹം ബി അപ്നി കാം സെ ബഹുത്ത് ലോയൽ ഹെ...

ചുറ്റും നടക്കുന്നത് അന്ധളത്തോടെ കണ്ടിരുന്ന ആ ചെറുപ്പക്കാരൻ ലെനയുടെ ഭയം തിരിച്ചറിഞ്ഞിരുന്നു..
അയാൾ ചാടി എഴുന്നേൽക്കാൻ തുനിയവെ എതിരെ ഇരുന്നവരിൽ ഒരാൾ അതി വേഗത്തിൽ അയാളുടെ നെഞ്ച് ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി സിറ്റിൽ നടു ഇടിച്ചു അയാൾ നിലം പതിച്ചു ലെനക്ക് എതിരെ ഇരുന്നായാൾ എണിറ്റു അരക്ക് പിന്നിൽ നിന്നും ഒരു കത്തി എടുത്തു...


അയാൾ ലെനയുടെ അടുത്തേക്ക് ചേർന്നു നിന്നു അയാളുടെ ശ്വാസം അവളുടെ മുടിയിഴകളെ കാതിൽ നിന്നും തള്ളി നീക്കി
അയാൾ അവളോടായി മന്ത്രിച്ചു...

സഹി ജഗ ചൂനെ ചാഹിയെ ദ അപ്കൊ ദേക് അബി അപ്കെ കാരൺ ദോ മാസും ലോക് കി ജാൻ ബി അബി ഖതരെ മെ ഹേയ്...

ഇത്രയും പറഞ്ഞ ശേഷം അയാൾ ആ അപരിചിതന് നേരെ തിരിഞ്ഞു കത്തിയുടെ ആഗ്രം കൊണ്ട് അയാൾ ആ ബുക്ക് താഴ്ത്തി
ലെന കഴുത്ത് ചെരിച്ചു നോക്കി...

4o=45 പ്രായം തോന്നിക്കുന്ന മുഖം നര കലർന്ന മുടിയിഴകൾ നീണ്ട താടിയിലും ഇടത് വശത്ത് നര വീണിരിക്കുന്നു.. നീണ്ട മുടിയിഴകൾ കൺപീലികളെ മൂടി വീണിരിക്കുന്നു ആ കണ്ണുകൾ മുടിയിഴകൾക്കിടയിലൂടെ തന്റെ ബുക്ക് താഴ്ത്തിയവനെ തറച്ചു നോക്കുകയാണ്...

മിന്നൽ വേഗത്തിൽ ആ ബുക്ക് മടങ്ങി.. ആഎതിരെ നിന്നവന്റെ കഴുത്തിൽ ആ ബുക്കിന്റെ പിറക് വശം കൊണ്ട് അയാൾ ആഞ്ഞു കുത്തി..വായുവിൽ അർത്ഥ വ്രത്തം തീർത്ത അയാളുടെ ഇടതു കൈ എതിരാളിയുടെ വാരിയെല്ലുകൾക്കിടയിൽ പതിച്ചു... തളർന്നു വീണ അവനെ അയാളുടെ ഇടതു കരം പിടിച്ചു നിർത്തി അവന്റെ വായിൽ നിന്നും ഒഴുകിയ ചോര അയാളുടെ കൈകളിലൂടെ ഒലിച്ചിറങ്ങി...

അയാൾക്കൊപ്പം നിന്നവർ മുന്നോട്ട് കുതിച്ചു എന്നാൽ മദ്യവയസ്കന്റെ അസാമാന്യ മെയ് വഴക്കം അവരെ കമ്പിളിപ്പിച്ചു ഒഴിഞ്ഞു നീങ്ങിയ അയാളുടെ കാലുകൾക്ക് കൊടും കാറ്റു വേഗമായിരുന്നു ആ കാലുകൾ കൂട്ടത്തിലൊരുവന്റെ കഴുത്തിൽ പതിച്ചത് കണ്ണിമ വേഗത്തിലായിരുന്നു ആ കാലുകൾ അയാളുടെ കഴുത്തിനെ സീറ്റിനോട് ചേർത്ത് അമർത്തി അയാൾ ശ്വാസം കിട്ടാതെ പിടഞ്ഞു..കാലുകൾ എടുക്കാതെ അയാൾ രണ്ടാമനെ ചവിട്ടി മെതിച്ചു കൊണ്ടിരിക്കെ തന്നെ പാഞ്ഞു വന്ന മൂന്നാമനെയും അയാളുടെ ബലിഷ്ട കരം കീഴടക്കി ആ കഴുത്തിലും അയാൾ പിടി മുറുക്കി... നിമിഷം കൊണ്ട് ആ ശരീരങ്ങൾ നിശ്ചലമായി..

ബോഗിയിൽ ചലനമറ്റ 4 ശരീരങ്ങൾ...
ലെന സത്ബ്ദയായി നിന്നു...

സ്ഥലകാലബോധം വീണ്ടെടുത്ത അവൾ വിറയലോടെ അയാളോട് ചോദിച്ചു

നാം ക്യാ ഹെ ആപ്പ് കാ.....?


(തുടരും )

part1

#malayalam story
#മലയാളം
#story
#malayalamquotes