...

6 views

ഇഷ്ടം
ഇന്ന് എന്റെ കല്യാണം ആയിരുന്നു എല്ലാം പെൺകുട്ടികളെ പോലെ വലിയാ ആകാംഷ ഒന്നും ഇല്ലായിരുന്നു എങ്കിലും നല്ല പേടി ഉണ്ടായിരുന്നു. വേറെ ഒന്നും അല്ലാട്ടോ പെണ്ണുകാണാൻ വന്ന ചെക്കന്റെ കൂട്ടുകാരനെ കല്യാണം കഴിക്കേണ്ടി വന്ന ഞാൻ. എന്നൽ ഒന്നു ഫ്ലാഷ് ബാക്കിലെക് പോയിട്ട് പെട്ടന്ന് വരാട്ടോ അന്നൊരു തിങ്കളാഴ്ച ആയിരുന്നു ഇന്നാണ് എന്റെ ആദ്യത്തെ പെണ്ണുകാണാൽ സുമുഖനും സുന്ദരനും ആയ ചെറുക്കനും വിട്ടുകാരും വരുന്നു അവർക്ക് ഞാൻ ചായകൊണ്ട് കൊടുക്കുന്നു ചെറുക്കാനും പെണ്ണും തമ്മിൽ സംസാരിക്കുന്നു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു പോകുന്നു. രണ്ടു ദിവസത്തിനുശേഷം അവർക്ക് കല്യാണത്തിന് താല്പര്യം ഇല്ലെന്നു വിളിച്ചു പറയുന്നു അങ്ങനെ ആ ചാപ്റ്റർ അവിടെ കഴിഞ്ഞു. പെട്ടന്ന് ഒരു ദിവസം പപ്പ പറയുന്നു നിന്റെ കല്യാണം ഉറപ്പിച്ചു ചെക്കൻ നിന്നെ കണ്ടിട്ടുണ്ട് വിട്ടുകാർക്കും സമ്മതം ഉടനെ കല്യാണം നടത്താൻ തീരുമാനിച്ചു നാളെ അവരെ ഇങ്ങോട്ട് വരുന്നുണ്ട്. പിറ്റേ ദിവസം കാണാൻ വന്ന ചെക്കനെ കണ്ട എന്റെ കിളികൾ കുടും നാടും വിട്ട് പറന്ന് പോയി. കാരണം എന്താണെന്നല്ലേ ലൈസൻസ് കിട്ടിയതിന്റ രണ്ടാം ദിവസം വണ്ടിയുമായി ഒന്നുകറങ്ങാൻ ഞാൻ തീരുമാനിച്ചു അങ്ങനെ ഒരു ധൈര്യത്തിന് നമ്മുടെ സൂപ്പർ ഹീറോയെ പിടിച്ചു പുറകിലിരുത്തി (ആരാണെന്ന് അല്ലെ വേറെ ആരാ എന്റെ സ്വന്തം അപ്പൻ )അല്ലെങ്കിലും നമ്മൾ പെൺപിള്ളേർക്ക് സൂപ്പർമാനും, ബാറ്റ്മനും, ശക്തിമാനും ഓക്കേ നമ്മടെ അപ്പന്മാരു തന്നെ ആണെലോ. അതെ പോകുന്നതൊക്കെ കൊള്ളാം മൂന്ന് അറ്റാക്ക് കഴിഞ്ഞ മനുഷ്യൻ ആ എന്ന ബോധം വേണം പോകുന്ന പോലെ ഇങ്ങുതിരിച്ചു വന്നേക്കണം.ആശാരീരി കേട്ടു ഞെടേണ്ട നമ്മുടെ സ്വന്തം പോരാളി ആണ്. എന്നെ പണ്ടേ ഭയങ്കര വിശ്വസം ആ.അങ്ങനെ ഞങൾ യാത്ര തിരിച്ചു കർത്താവിനെ മനസ്സിൽ വിചാരിച്ചു ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി മുന്പോട്ട് നീങ്ങി. എതിരെ വരുന്ന വണ്ടിയിലെ ചേട്ടൻ മാരും ചേച്ചിമാരും ഇതെന്ത് സാധനം എന്നാരീതിയിൽ അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവരുടെ വഴിക്ക് പോയി. ഇടവഴി കഴിഞ്ഞു മെയിൻ റോഡിലേക്കു കയറുന്ന ചെറിയൊരു വളവ് ഒന്നും നോക്കിയില്ല വണ്ടി  വളച്ച് അങ്ങ് എടുത്തു ടപ്പേ ഒറ്റ ഇടി ഭാഗ്യം ഒന്നും പറ്റിയില്ല.എന്നു പറഞ്ഞു കണ്ണ് ചിമ്മി തുറന്നതും അതാ അജനുബാഹു ആയ ഒരു ചേട്ടൻ ഇപോൾ പിടിച്ചു വിഴുങ്ങും എന്ന ഭാവത്തിൽ എന്നെ നോക്കി ദഹിപ്പിക്കുന്നു.വേറെ ഒന്നും കൊണ്ടല്ല ഞാൻ ചെന്ന് ഇടിച്ചത് ചേട്ടന്റ സ്വന്തം ബുള്ളറ്റിനിട്ടണ് ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അയാൾ എന്നോട് ചോദിക്കുവാ നിന്റെ മുഖത്തു കണ്ണിലെ കൊച്ചേ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് എന്ന് ആ പറഞ്ഞത് എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല അല്ലെങ്കിലും ഇച്ചിരി പോകുന്ന എന്റെ കുഞ്ഞി കണ്ണുകൾ കഷ്‌ടപ്പെട്ട് എഴുതി വലുതാക്കി വച്ചേക്കുന്ന എന്നോട് ചോദിക്കാവുന്ന ചോദ്യം അന്നോ. ഞാൻ ശ്രെദ്ധിക്കുന്നില്ല എന്നുകണ്ട അയാൾ പിന്നെയും ദേഷ്യപ്പെടാൻ തുടങ്ങി. അവസാനം നമ്മുടെ സൂപ്പർ ഹീറോ അയാളെ അനുനായിപ്പിക്കാൻ ശ്രമം നടത്തി എങ്കിലും ഫലം കണ്ടില്ല എന്നു മാത്രം അല്ല അയാൾ പപ്പയോടും ദേഷ്യപ്പെടാൻ തുടങ്ങി. അതു വരെ പുച്ചകുട്ടി ആയിരുന്ന ഞാൻ പുലികുട്ടി ആകാൻ അതികം സമയം വേണ്ടി വന്നില്ല താൻ കൊണ്ടു കേസ് കൊടുക്കടോ താൻ ആരാ എന്ന തന്റെ വിചാരം ഇത്രക്ക് ബഹളം വയ്ക്കാൻ തന്റെ വണ്ടി തേഞ്ഞു പോയൊന്നും ഇല്ലാലോ എന്നെ എന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും പക്ഷെ എന്റെ അപ്പനെ വല്ലോം പറഞ്ഞാൽ ഒണ്ടാലോ തന്റെ നട്ടെല്ല് ഞാൻ ചവിട്ടി ഓടിക്കും. അല്ലെങ്കിലും പണ്ട് മുതലേ നട്ടെല്ല് എന്നിക്ക് ഒരു വീക്ക്‌നെസ് ആണ്. അങ്ങനെ വാക്ക് പോര് മുറുകികൊണ്ടിരുന്നു അപ്പയുടെ സമയോചിതം ആയ ഇടപെടൽ മൂലം ഒരുവിധം ഞങൾ വിട്ടിൽ എത്തി. ഹലോ ഞാൻ എൽജോ ips ഇപ്പോൾ അസിസ്റ്റന്റ് കമ്മിഷണർ ആണ്. എന്താ പുലികുട്ടീടെ നാക്ക് ഇറങ്ങിപ്പോയോ നീ എന്താ പറഞ്ഞത് എന്റെ നട്ടെല്ല് ചവിട്ടി ഓടിക്കും എന്ന് അല്ലെ. കല്യാണം ഒന്നും കഴിയട്ടെ നിന്നെ കൊണ്ട് ഞാൻ ക്ഷ വരപ്പിക്കും. അതിനു കല്യാണം കഴിഞ്ഞാൽ അല്ലെ ഞാൻ സമ്മതിക്കില്ല അതിനു നിന്റെ സമ്മതം ആർക് വേണം നിനക്ക് വന്ന കല്യാണ ആലോചന മുടക്കി ഇത് ഇവിടെ വരെ എത്തിക്കാൻ അറിയാമെങ്കിൽ നിന്നെ കെട്ടാനും എനിക്കറിയാം. ചേച്ചി ആലോചിച്ചു ആലോചിച്ചു പരിസരബോധം നഷ്ടപ്പെട്ട എന്നെ ഉണർത്തിയത് ആ വിളിയാണ്. ചേച്ചി വിഷമിക്കണ്ട ഇച്ചായനെ ചേച്ചീനെ ഭയങ്കര ഇഷ്ടമാ അതുകൊണ്ടാ ചേച്ചിയെ മാത്രമേ കേട്ടുള്ളു എന്നു വാശിപിടിച്ചത്. പിന്നെ ആദ്യം ചേച്ചീനെ പെണ്ണും കാണാൻ വന്നത് ഇച്ചായന്റെ കൂട്ടുകാരനാ അതുകൊണ്ടാ അവര് കല്യാണത്തിന്നു മാറിയത് ഇച്ചായൻ പറയുന്നേ കേട്ടുവാണേൽ എന്തെടി എന്നു ചോദിച്ചാൽ ഏത്അട എന്നുചോദിക്കുന്ന പെണ്ണാക്കണം എന്ന . ഇത്രേം കേട്ടപ്പോൾ കുറച്ചു സമാധാനം ആയെങ്കിലും എന്തും വരട്ടെ എന്നും പറഞ്ഞു ഞാൻ പള്ളിയിലേക്കു നടന്നു കയറി പുതിയ ജീവിതത്തിലേക്കും.


© Bincy C. Sunny