...

0 views

ബദർ യുദ്ധം
      മക്കാ ക്യുറൈശികളുടെ ഉപജീവന മാർഗ്ഗം പ്രധാനമായും ശാമിലേക്കും യമനിലേക്കും അവർ നടത്താറുള്ള കച്ചവടയാത്രകളെ ആശ്രയിച്ചായിരുന്നു . ( ഇതു സംബന്ധിച്ചു സൂറത്തു കൂറൈശിൽ വിവരിച്ചിട്ടുണ്ട് . )  ഹിജ രണ്ടാം കൊല്ലത്തിൽ അബൂസുഫ്യാന്റെ നേതൃത്വത്തിൽ  ഒരു കച്ചവട സംഘം ശാമിലേക്കു പോയി . കുറൈശികളായ ഓരോ ആണും പെണ്ണും തങ്ങളാൽ കഴിയുന്നത്ര സംഖ്യ മുതൽ മുടക്കിക്കൊണ്ടുള്ള ഒരു വമ്പിച്ച കച്ചവട യാത്രയായിരുന്നു അത് .. ഈ യാത്രമൂലം ലഭിക്കുന്ന നേട്ടങ്ങൾ അവർ മുസ്ലിംകൾക്കെതിരെ വിനിയോഗിക്കുവാൻ ഉപയോഗപ്പെടുത്തുകയും ചെയ്തേക്കും . കച്ചവടസംഘം ശാമിലേക്കു പോകുന്ന വിവരമറിഞ്ഞപ്പോൾ , അവരെ വഴിമദ്ധ്യേ തടയുവാൻ നബി ( സഅ  ) യും കുറേ ആളുകളും കൂടി പുറപ്പെട്ടുപോയി . പക്ഷേ , അപ്പോഴേക്കും കച്ചവട സംഘം  കടന്നുപോയിരുന്നു . അവരുടെ മടക്കം നബി ( സഅ  ) കാത്തിരുന്നു . മടക്കവിവരം അറിഞ്ഞപോൽ , അവരെ നേരിടുവാൻ നബി ( സഅ  ) സഹാബികളെ പ്രോൽസാഹിപ്പിച്ചു . വാഹനവും മറ്റും തയ്യാറുള്ളവർ പോന്നുകൊള്ളട്ടെ എന്നു പറഞ്ഞതല്ലാതെ , അധിക സമ്മർദ്ദമൊന്നും നബി ( സഅ  ) ചെലുത്തിയിരുന്നില്ല . അതിനാൽ , ഒരു യുദ്ധത്തിന്റെ ഉദ്ദേശ്യമില്ലെന്നു ധരിച്ച് പലരും മുന്നോട്ടു വന്നില്ല . തയ്യാറെടുത്തവരെയും കൊണ്ടു നബി ( സഅ  ) പുറപ്പെട്ടു .
മുന്നൂറ്റി പതിമൂന്നു പേരായിരുന്നു അവർ . അവരിൽ 240 ൽപരം ആളുകൾ അൻസാരികളും ബാക്കി മുഹാജിറുകളുമായിരുന്നു . വാഹനങ്ങൾ രണ്ടു കുതിരകളും ഏഴു ഒട്ടകങ്ങളും മാത്രം . അവയെ അവർ മാറിമാറി ഉപയോഗിച്ചിരുന്നു .വർത്തക സംഘം നബി ( സഅ   ) യുടെയും സഹാബികളുടെയും പുറപ്പാടിന്റെ വിവരം മണത്തറിഞ്ഞു . അബൂസുഫ്യാൻ സഹായാർത്ഥന ചെയ്തുകൊണ്ടു മക്കയിലേക്കു ആളയച്ചു . അതിനെത്തുടർന്നു . കുറൈശികൾ വളരെ വീറോടു കൂടി ഒരു വമ്പിച്ച സൈന്യസന്നാഹം നടത്തി . അബൂജഹ്ലിന്റെ നായകത്വത്തിൻ കീഴിൽ ആയിരത്തോളം വരുന്ന ഒരു പട്ടാള സംഘം തയ്യാറായി പുറപ്പെട്ടു . മിക്ക കൂറൈശീ നേതാക്കളും സംബന്ധിച്ചിരുന്ന ആ സൈന്യത്തിൽ നൂറു കുതിരകളും , എഴുനൂറു ഒട്ടകങ്ങളും ഉണ്ടായിരുന്നു . നബി ( സഅ ) "റൌഹാള് " എന്ന സ്ഥലത്തെത്തിയപ്പോൾ മാത്രമാണു പട്ടാള സംഘത്തിന്റെ വരവിനെപ്പറ്റി അറിവായത് . അടുത്ത ദിവസം കച്ചവട സംഘം "ബദ്റി"ൽ എത്തുമെന്നും കേട്ടു .....

തുടരും