നിന്റെ കൂടെ..... 💕💕💕 (അധ്യായം 31)
"അത് ചേട്ടായീടെ ഫ്രണ്ടിന്റെയാ...... ", ആ സമയത്ത് അവൾ അത് എടുക്കാൻ നോക്കി, അപ്പോൾ ജോൺ പറഞ്ഞു, "അത് എടുക്കണ്ട....., അവിടെ വെച്ചേക്ക്.... ", മീര ഗിറ്റാർ പെട്ടിക്കകത്തു തന്നെ വെച്ചു, ഈ സമയത്ത് ജോൺ വളരെയധികം ദേഷ്യപ്പെട്ടു കൊണ്ട് ജെറിയോട് പറഞ്ഞു, "നിന്നോട് ഞാൻ പറഞ്ഞില്ലേ ഇവിടെ ഒന്നും വെക്കാൻ പാടില്ലെന്ന്, മര്യാദക്ക് അതൊക്കെ എടുത്ത് കട്ടിലിനടിയിൽ തന്നെ വെക്ക്, എന്നിട്ട് വേഗം പോയേ...., നിന്നെ കൊണ്ട് എന്തൊരു...