...

0 views

മൈ ഇമേജിനറി ലൗവർ [ഭാഗം -7]
ലൂക്കോ: "കയറി ഇരിക്ക് സീനി."

ലൂക്കോസ്, നിൻസിയെ നോക്കി : "നിൻസി...., നീ പോയി സൂസിയെ വിളിക്ക്."

നിൻസി അകത്തേയ്ക്ക് പോയി. സീനിയ ഉമ്മറത്തേക്ക് കയറി അവിടെയുള്ള  കസേരയിലിരുന്നു.

ലൂക്കോസ്, സീനിയയോട് : "മോള് , ചായ കുടിച്ചായിരുന്നോ? "

സീനിയ :  'ഉവ്വ്.'

നിൻസിക്കൊപ്പം സൂസി ഉമ്മറത്തേയ്ക്ക് വന്നു.

സൂസി, സീനിയയെ നോക്കി : " അറിഞ്ഞു സീനി ; ഇന്നലെ കോളേജിൽ നടന്നത്. മോളെ, പ്രശ്നങ്ങൾ പലതും വരും. എന്നാൽ , ചില പ്രശ്നങ്ങളെ നമ്മൾ വീണ്ടും വീണ്ടും അഭിമുഖീകരിച്ച് ലഘൂകരിക്കാൻ സമയം കളയാതെ അതിൽ നിന്നും ഉഴിഞ്ഞു മാറി കൊണ്ട് വേറെ വഴി തിരഞ്ഞെടുത്ത് നമ്മുടെ ജീവിത വഴി ഭദ്രവും സുഖമവുമാക്കണം. എൻ്റെ പോളസി അങ്ങനെയാണ്. ഉദാഹരണം; ഈ കുക്കിങി എനിക്ക് എത്ര ആനന്ദകരമാണ്. അതുകൊണ്ട് ഞാനിത് ചെയ്യുന്നു, ഒപ്പം ടെൻഷൻ ഫ്രീ ലൈഫും. "

ലൂക്കോ, സീനിയയെ നോക്കി: " ജീവിതത്തിൽ എല്ലാ കാര്യവും ഒരു സന്തോഷവുമില്ലാതെ കഷ്ടപ്പെട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ഇഷ്ടപ്പെടുന്നതും സമ്മർദ്ദങ്ങൾ കൊണ്ട് തളർത്താതതുമായ ഇടങ്ങളിൽ പഠനവും ജോലിയും ചെയ്യുന്നതാണ്. സമ്മർദ്ദങ്ങൾ മനസിനെ പിരിമുറുക്കങ്ങളിൽ എത്തിച്ച്, മാനസിക നിയന്ത്രണം നഷ്ടപ്പെട്ട് ജീവിതത്തിലെ ഭാവി, വർത്തമാനം എന്നീ ജീവിതരംഗങ്ങളെ ഇല്ലാതാക്കി കളയും  . പിന്നീടുള്ള അത്തരം മനുഷ്യരെ സമൂഹം  മനസിക രോഗികൾ എന്നേ വിളിക്കത്തുള്ളൂ ."

ലൂക്കോസ് വ്യസനത്തോടെ  തൻ്റെ മുഖത്തെ കണ്ണട മാറ്റി മിഴിനീർ  നിറഞ്ഞത്  കൈകൊണ്ട് തുടച്ചു കൊണ്ട് :"എൻ്റെ ഭാര്യ അന്ന പോയപ്പോൾ ..... "   
അയാൾ തുടർന്ന് വിതുമ്പാൻ തുടങ്ങി.

നിൻസി ലൂക്കോസിൻ്റെ അരികെച്ചെന്ന്  : "ചാച്ഛാ അതെന്നും ഇപ്പോൾ ഓർക്കേണ്ട."

സീനിയയും അയാളുടെ അരികെ ചെന്നു : "അങ്കിൾ കരയല്ലേ ."

സൂസി, ലൂക്കോയുടെ അരികെ വന്ന്   അവളുടെ കുക്കിങ് ഗൗണിൻ്റെ കീശയിൽ നിന്നും ഒരു ടർക്കിയെടുത്ത് ലൂക്കോയുടെ മിഴിനീരൊപ്പി.

ലൂക്കോയും സൂസിയും പരസ്പരം ദുഖത്താൽ നോക്കി. ലൂക്കോസ്, സൂസിയെ പെട്ടെന്ന് അന്നയായി കണ്ടു.  : "അന്നാ നീ വന്നോ? "

നിൻസി : "അയ്യോ ഇത് അമ്മച്ചിയല്ല സൂസിയാൻ്റിയാണ്."

സൂസി :" സാരമില്ല. ലൂക്കോസേട്ടൻ്റെ ചിന്തകൾക്ക് അല്പം റെസ്റ്റ്  കൊടുത്ത് റിയൽ വേൾഡിലേയ്ക്ക് വായോ എല്ലാം പതിയെ ശരിയാകും."

ലൂക്കോസ് : "സോറി സൂസി. പെട്ടെന്ന് നിൻ്റെ പരിചരണം കണ്ടപ്പോൾ ഞാൻ നിൻ്റെ മുഖത്ത് എൻ്റെ അന്നയെ കണ്ടു. "

സൂസി :" നോ പ്രോബ്ലം ലൂക്കോസേട്ടൻ . അത്രയ്ക്കും...