...

14 views

സത്യവും നുണയും -
സത്യം സത്യം എന്ന വാക്ക് കേട്ട് വിഷമിച്ച് നുണ രണ്ടും കല്പിച്ച് സത്യത്തിനോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുവാൻ തീരുമാനിച്ചു.
നുണ സത്യത്തിനെ സമീപിച്ച് ചോദിച്ചു-
നിന്നെ എത്ര പേരാണ് പുകഴ്ത്തുന്നത്. നീ കാരണം ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥയാണ്.

ഇത് കേട്ട് ചിരിച്ച് സത്യം പറഞ്ഞു തുടങ്ങി-
സത്യത്തിൽ ഞാനൊന്നും സത്യം പറയാറില്ല. അത് മനുഷ്യർ തീരുമാനിക്കുന്നതല്ലേ. അവർ പറയുന്നതിൽ പലപ്പോഴും ഒരു സത്യവുമില്ലെന്നു പറയാം. ഓരോരുത്തരും അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കുന്നു. അവർ ചെയ്യുന്നതെല്ലാം സത്യമാണെന്നു പറയുന്നു. കുറെ പേർ അവരെ പിന്തുണയ്ക്കുന്നു എന്നതാണ് സത്യം. ഞാൻ സത്യത്തിൽ ഇതിൽ ഇടപെടാറില്ലതന്നെ. കരയുന്ന മനസ്സുമായി വെറുതെ വിഷമിക്കേണ്ട. നീയാണ് സത്യത്തിൻെറ കാവൽക്കാരൻ. നീ യഥാർത്ഥത്തിൽ നിരപരാധിയാണെന്നും എനിക്കറിയാം.
നുണേ നീയാണ് സത്യവാൻ.
എന്നാൽ നിന്നെ ആരും വിശ്വസിക്കുന്നില്ല എന്നതും യാഥാർത്ഥ്യം. എത്ര നല്ലവനായിരുന്നാലും പലകാര്യങ്ങളും അവർ മറച്ചു പിടിച്ചു തന്നെയാണ് സംസാരിക്കുന്നതും ജീവിക്കുന്നതും. ഇത് എനിക്ക് മറ്റുള്ളവരോട് പറയുവാൻ കഴിയില്ല എന്നതാണ് യഥാർത്ഥ സത്യം.

- സലിംരാജ് വടക്കുംപുറം.

© Salimraj Vadakkumpuram