...

28 views

മണ്ണിന്റെ അവകാശികൾ.


ക്ലോക്കിൽ മണി പത്തടിച്ചു. റശീദ അടുക്കളയിൽ പാത്രങ്ങൾ കഴുകി വെക്കുന്ന തിരക്കിലാണ്., ഉറങ്ങാനായി മുറിയിലേക്ക്‌ കടക്കുന്നതിനിടെ പുറത്ത് നിന്നും പതിവില്ലാത്ത ശബ്ദം.. ജനൽ പാളി യിലൂടെ പുറത്തേക് നോക്കി, "ജമാൽക യുടെ "കടത്തിണ്ണയിൽ ആരോ കിടന്നുറങ്ങാൻ ഉള്ള ഒരുക്കത്തിലാണ്,
വേഷം കണ്ടപ്പോൾ സ്ത്രീയാണെന്ന് മനസിലായി,
രാത്രിയിൽ കട അടച്ച് പോകുന്ന "ബാപ്പുട്ടി ക്കാ "ടോർച്ചിന്റെ വെളിച്ചത്തിൽ ചോദിക്കുന്നുണ്ട്.. ആരാ... ഈ നേരത്ത് എന്താ ഇവിടെ..?
ചോദ്യം കേട്ട്..
ഇത് ഞാനാ.. കാളി.. !
ങ്ഹാ.. കാളിയോ.. എന്ത് പറ്റി..
മറുപടി ഒന്നും പറയാതെ പരിഭവത്തോടെ കാളി പുതച്ചു മൂടി കിടന്നു..
എന്തോ പന്തികേട് തോന്നിയപ്പോൾ ബാപ്പു ട്ടിക്കാ തിരിഞ്ഞ് നടന്നു..
പാവം കീരന്റെ അമ്മ.. വല്ലാതെ ക്ഷീണിചിരിക്കുന്നു,, അന്ന് കണ്ടപ്പോൾ പറഞ്ഞിരുന്നു.. തടികൊണ്ട് വയ്യാതായി.. ഇപ്പോ എങ്ങോട്ടും പോകാറില്ല എന്നൊക്കെ..
വരുമ്പോഴോക്കെ വല്ലതും കൊടുക്കാറുണ്ട്, വാങ്ങുന്നതിന് മുമ്പ് എന്റെ മുഖത്തേകൊന്ന് സൂക്ഷിച്ച് നോക്കും.. ചിലപ്പോൾ ആ കണ്ണുകൾ നിറയുന്നത് കാണാം.. !
"കീരനെ "കുറിച്ചുള്ള ഓർമകളാണ് കാ ളിയുടെ മനസ്സ് നിറയെ.. !എങ്ങനെ ഇല്ലാതിരിക്കും... നേർച്ചയും വഴിപാടുകളും നടത്തി ദൈവത്തിന്റെ വരദാനം പോലെ കിട്ടിയതായിരുന്നില്ലേ ഒരാൺ കുഞ്ഞിനേ..
എന്തൊക്കെ പ്രതീക്ഷകളോടെ ആയിരുന്നു വളർത്തി വലുതാക്കിയത്,പാടത്തുപണി യെടുത്തും, പുല്ലരിഞ്ഞും,
അല്ലാത്ത സമയത്ത് കറ്റ തല്ലാൻ പോയും.. ചേറിൽ കുതിർന്ന ജീവിതമായിരുന്നില്ലേ അവരുടേത്, എല്ലാം ഈ മക്കൾക്ക് വേണ്ടി ആയിരുന്നു ....എന്നിട്ടും ആ മക്കൾ ജീവിച്ചിരിക്കെ അനാഥയെ പോലെകടത്തിണ്ണയിൽകിടക്കേണ്ടി വരിക.!ഏതൊരമ്മയാണിത് സഹിക്കുക.. !
ഇല്ല.. അവനുണ്ടായിരുന്നങ്കിൽ ഇങ്ങിനെഒന്നും സംഭവിക്കില്ലായിരുന്നു,
എന്തൊരു സ്നേഹമായിരുന്നു അവന് കുടുംബത്തോട്, .
പഠിപ്പിലൊന്നും താല്പര്യം കാണിക്കാത്ത വനായിരുന്നു അവൻ, അന്ന് "തുറയിൽ മീൻ പിടിക്കാനായി "നഞ്ഞു " കലക്കുന്ന സമയത്ത് അവൻ പറഞ്ഞവാക്കുകൾ ഇന്നും ഓർമ്മ യിലുണ്ട്.. ! "എനിക്ക് അധ്വാനിക്കണം.. . എന്റെ അമ്മയെ പൊന്നുപോലെ നോക്കണം..ആ വീടൊന്ന് നന്നാക്കി സഹോദരിമാരെ നല്ല ആരെയെങ്കിലും കൂടെ പറഞ്ഞയക്കണം..
"നിന്റെ കൂടെ എന്നെയും കൊണ്ട് പോവോ ബഷീറേ .." അങ്ങു് ഗൾഫിലേക്ക്‌...?
കണ്ണുനീർ കലർന്ന വാക്കുകൾ..
ആഗ്രഹങ്ങളൊക്കെ സാധിപ്പിക്കാമെന്ന്
അവന് ഉറപ്പ് കൊടുത്തെങ്കിലും... വിധി മറിച്ചായിരുന്നു.. പിറ്റേദിവസം ഹാജിയാരുടെ വീട്ടിൽ തെങ്ങ് തുറക്കാൻ പോയതാ.. തോല് വെട്ടുന്നതിനിടെ മരത്തിൽ നിന്നും താഴേ വീണു., നട്ടെല്ലിന്റെ ക്ഷതം അവനെ തളർത്തി കളഞ്ഞു, ആശു പത്രികിടക്കയിൽ പാതി ചലന മറ്റശരീരവുമായി അവൻ പൊട്ടി കരയുക യാണ്.. കണ്ടപ്പോൾ എനിക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഓപ്പറേഷൻ നടത്താൻ ഉടനെ പണം കെട്ടിവെക്കണം, വിവരം അറിഞ്ഞ റഷീദ കഴുത്തിലെ സ്വർണ മാല അഴിച്ചുതന്നു.... !
ഓപ്പറേഷൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാതെ ഡോക്ടർമാർ കൈ മലർത്തി... !
അവന്റെ വേർപാടിൽ ആ കൂടുമ്പം അനാഥമായി.. !
നാട്ടുകാരുടെ സഹായത്തോടെ അവന്റെ രണ്ട് സഹോദരിമാരെയും അവർ ഇഷ്ട പെട്ടവർക്ക് തന്നെ വിവാഹം ചെയ്തു കൊടുത്തു... അന്നുമുതൽക്കേ ആ വീട്ടിൽ പ്രശ്നങ്ങളാണ്.. !
മുറിയിലേക്ക്‌ കടന്നുവന്ന റഷീദ.. ഇക്ക കിടന്നില്ലേ..?
ഇല്ല... നീ കണ്ടോ. "കീരന്റെ അമ്മ "
എല്ലാം അറിഞ്ഞതോടെ റഷീദ..
ഇക്കാ.. നല്ല മഴക്കാറുണ്ട്.. മഴയെങ്ങാനും പെയ്താൽ .?...പാവം.. തീരേ സുഖമില്ലാത്തതാ... നമുക്കവരെ ഇങ്ങോട്ട് കൂട്ടിയാലോ..
കോണി പടികൾ ഇറങ്ങി അമ്മയുടെ അടുത്തേക് നടന്നു , കാലടി ശബ്ദം കേട്ടിട്ടാവാം.. സ്വയം മുഖത്തെ പുതപ്പ് മാറ്റിക്കൊണ്ട്.. ആരാ...? അമ്മയുടെ വിറയലോടെയുള്ള ശബ്ദം.. !
ഇത് ഞാനാ.. ബഷീറ്.."കാളി പതുക്കെ വിരിപ്പിൽ എഴുന്നേറ്റിരുന്നു ,
അമ്മയെന്താ ഇവിടെ കിടക്ക്‌ണ്..?
നിനക്കറിയാല്ലോ മോനേ.. ആ വീട്ടിൽ ഞാനിപ്പോ ഒരധികപ്പറ്റാ... മക്കളാണെന്ന്‌ പറഞ്ഞിട്ടെന്താ... "എല്ലാം എഴുതി വാങ്ങി,
ഒടുവിൽ...
"ന്റെ മോനുണ്ടായിരുന്നങ്കിൽ... "
സങ്കടം സഹിക്കാനാവാതെ പുതപ്പ് കൊണ്ട് കണ്ണുപൊത്തി കരയുകയാണവർ..
വീട്ടിലേക്ക് വിളിച്ചെങ്കിലും.. വരാൻ കൂട്ടാക്കിയില്ല.. അവസാനം... ന്റെ ചങ്ങാതി ആയിരുന്നില്ലേ കീരൻ "ന്നെ ങ്ങളെ മോനെ പോലെകാണ്ടാമാതി.. അമ്മ വാ.. !
അതോടെ പതുക്കെ എഴുന്നേറ്റു.. അരിവാൾ തഴമ്പുള്ള ആ ശുഷ്ക്കിച്ച വിരലുകൾ എന്റെ കയ്യോട് ചേർത്ത് പിടിച്ച് കൂടെവന്നു ,
റഷീദ ഗേറ്റിനരികിൽ നില്പുണ്ട്.. രണ്ടുപേരും കൂടി അമ്മയെ അകത്തെ മുറിയിലെ കട്ടിലിൽ ഇരുത്തി.. ആ മുഖത്ത് എന്തെന്നില്ലാത്തൊരു സന്തോഷം.. എന്റെയും റഷീദയുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്നുണ്ടായിരുന്നു അവർ.. . ഞാൻ ഓർത്തു പോയി.. ! അവന്റെ ആഗ്രഹങ്ങളായിരുന്നില്ലേ ഇതൊക്കെ.. !
അമ്മയെ കിടത്തി.. സംതൃപ്തി യോടെ ഞങ്ങളും ഉറങ്ങാൻ കിടന്നു ,
റഷീദ അതി രാവിലെ എഴുനേറ്റ് കാപ്പി ഇടാ നായി അടുക്കളയിലേക്ക്‌ ചെന്നപ്പോൾ.. അമ്മ കിടന്ന മുറി തുറന്ന് കിടക്കുന്നു, അമ്മയെ കാണുന്നില്ല , ഉടനെ അവരുടെ വീട്ടിലേക്ക് ഓടി... എല്ലാവരും നല്ല ഉറക്കിലാണ്.. കതകിന് മുട്ടാനായി ഒരുങ്ങവേ.. വീടിന്റെ വടക്കേ മൂലയിൽ.. കീരന്റെ കുഴി മാടത്തിലേക്ക് തല ചായ്ച്ചു കിടക്കുന്ന അമ്മ. ഓടിച്ചെന്ന് എഴുനെല്പിക്കുമ്പോഴേക്കും ആ നിശ്ചലമായ ശരീരം എന്റെ കൈകളിലേക്ക് വീണു... "


© musthafachelavoor