ബാക്കിപത്രം
ഹൈറ മോളേ... നിനക്കെന്താ പണി.നീ ഒരു ഗ്ലാസ് വെള്ളം കൊണ്ടു വരുമോ.ഉമ്മാക്ക് നല്ല പനി... ഇതാ ഉമ്മാ ഞാനെത്തി.ചൂടുള്ള ഒരു ഗ്ലാസ് ചായയുമായി ഹൈറ ഓടിയെത്തി.നോക്കട്ടെ ഉമ്മാ, നല്ല പനിയാണോ.ഉമ്മാൻ്റെ നെറ്റിത്തടത്തിൽ കൈവെച്ച ഹൈറ പെട്ടെന്ന് കൈ പിറകോട്ട് വലിച്ചു.നല്ല പനിയാണല്ലോ ഉമ്മാ .നമുക്ക് ഉപ്പാനെ വിളിക്കാം.വേഗം ഹോസ്പിറ്റലിൽ പോവണം. ഹൈറ വേഗം ഉപ്പയുടെ നമ്പർ ഡയൽ ചെയ്തു .കുറേ തവണ ബെല്ലടിച്ചു പക്ഷെ ഉപ്പ ഫോണെടുക്കുന്നില്ല. എനി എന്തു ചെയ്യും.അവൾ ശങ്കിച്ചു നിന്നു ഇടക്കവളുടെ ഫോൺ റിങ് ചെയ്തു.ഉപ്പയാണ് വിളിക്കുന്നതെറിഞ്ഞപ്പോൾ അവൾ ആശ്വസിച്ചു.ഹലോ ഉപ്പാ ഞാനൊരുപാടുവിളിച്ചു.ഉപ്പ ഫോണെടുക്കുന്നില്ല. ഹലോ ഇതാരാണ് ഹസനിക്കയുടെ മകളാണോ. മറുതലക്കൽ ഒരു സ്ത്രീയുടെ ഷബ്ദം കേട്ട് ഹൈറ ഒന്ന് നെട്ടി. അതെ ഞാൻ ഹസനിക്കയുടെ മകൾ ഹൈറ.നിങ്ങളാരാണ്? ഞാൻ സിറ്റി ഹോസ്പിറ്റലിലെ ഒരു സ്റ്റാഫാണ്.നിങ്ങൾക്ക് കഴിയുമെങ്കിൽ എത്രയുo വേഗം...