...

1 views

ഭാഗം 18
ഭാഗം 18

_നിലനിൽപ്പിനുള്ള അവകാശം______
സാറ് അവകാശങ്ങളൊക്ക പഠിച്ച് ഉന്നത ബിരുദമെടുത്ത ആള്. ഉണ്ണിക്കുട്ടൻ ആറാം ക്ലാസ്. എന്നാലും സെമിനാറിൽ പറയുന്ന കുറെ കാര്യങ്ങളുടെ നോട്ട് ഉണ്ണിക്കുട്ടൻ എഴുതി വെച്ചു. അത് ഇപ്രകാരമാണ്.

'മനുഷ്യാവകാശങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായത്, ജീവിക്കുവാനുള്ള അവകാശമാണ്. വെറുതെ ജീവൻ
നിലനിർത്തി, ദു:ഖിച്ച്, കഷ്ടപ്പെട്ട്, സഹിച്ച്,
ശപിച്ചുകൊണ്ട് മരണംവരെ നരകിച്ചു
ജീവിക്കുക എന്നതല്ല; മറിച്ച് ശാരീരികവും
മാനസീകമായ പൂർണ ആരോഗ്യത്തോടെ,
ഉല്ലസിച്ച്, സഹജീവികൾക്കും സമൂഹത്തിനും പ്രയോജനപ്രദമായ
രീതിയിൽ ജീവിച്ചു മരിക്കുക എന്നതാണ്.

ഒരു മനുഷ്യന് ജീവിക്കണമെങ്കിൽ, ഏറ്റവും
അത്യാവശ്യമായത് വായു, വെള്ളം, ഭക്ഷണം എന്നിവയാണ്. ഈ പ്രാഥമിക
ആവശ്യങ്ങൾക്കു ശേഷമാണ്, വസ്ത്രം,
പാർപ്പിടം, ആരോഗ്യം, സുരക്ഷിതത്വം,
വിദ്യാഭ്യാസം, ആശയവിനിമയോപാധികൾ
ഇണ, ഗതാഗത സൗകര്യം,വിനോദോപാധികൾ, ജോലി,
പദവി, സമ്പത്ത് തുടങ്ങിയ മറ്റ് ആവശ്യങ്ങൾ വരുന്നത്.

ഇത്തരം ആവശ്യങ്ങൾ പ്രകൃതിക്കുമുണ്ടോ?
പ്രകൃതിക്കും നിലനില്പിനു വേണ്ടി ചില
ഘടകങ്ങൾ വേണ്ടി വരുമല്ലോ.അത്
നിസ്സാരനായ മനുഷ്യന്റെ ആവശ്യങ്ങൾ
ആയിരിക്കില്ല. പ്രകൃതിയുടെ അടിസ്ഥാന
ആവശ്യങ്ങൾ എന്താണെന്ന്, പൂർണമായും നമ്മൾ മനസ്സിലാക്കിയിട്ടു-
മുണ്ടാവില്ല. എങ്കിലും നമ്മുടെ സാധാരണ
ബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ, പ്രകൃതിക്കും
1. നിലനില്ക്കണം
2. പൂർണ സ്വാസ്ഥ്യമുണ്ടാവണം.
3. പ്രകൃതി ചക്രങ്ങൾക്ക് മുറിവേൽക്കരുത്.
4. അതിന്റെ പരിശുദ്ധി നിലനിർത്തണം.
5. അതിന്റെ പ്രശാന്തിക്ക് ഭംഗം വരരുത്.
6. സ്വയം മുറിവുകളുണങ്ങാൻ സമയം
വേണം, തടസ്സമുണ്ടാവരുത്.
7. പ്രകൃതി ബന്ധങ്ങളുടെ ഊഷ്മളത നിലനിൽക്കണം.
8. മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ
പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലാവരുത്.

ഇത്തരം കാര്യങ്ങളിൽ മനുഷ്യനെന്തെല്ലാം
ചെയ്യാൻ കഴിയും? സ്വന്തം ബുദ്ധി,
നശീകരണപ്രവർത്തനങ്ങക്ക് ഉപയോഗിക്കുന്ന  ഒരേയൊരു ജീവി,
മനുഷ്യനാണല്ലോ. പ്രകൃതിയെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത്,
മനുഷ്യന്റെകൂടി ആവശ്യമാണ്. അതിനു
വേണ്ടി:
1. കൃത്രിമ മലിനീകരണം ഉണ്ടാക്കരുത്.
2. പ്രകൃതി വിഭവങ്ങൾ,ആർത്തിയോടെ
ചൂഷണം ചെയ്ത് നശിപ്പിക്കരുത്.
3. പ്രകൃതി ചക്രങ്ങൾക്ക് തടസ്സം
നില്ക്കരുത്.
4. പ്രകൃതിതാളം മാറ്റിമറിക്കരുത്.
5. അതിന്റെ ശാന്തത നശിപ്പിക്കരുത്.
6. അതിനെ വ്രണപ്പെടുത്തരുത്.
7. വികസനപ്രവർത്തനങ്ങൾ, പ്രകൃതിയെ തകർത്തുകൊണ്ടാവരുത്.
8. ഊർജചക്രങ്ങളുടെ ഗതി മാറ്റരുത്.

ഉയർന്ന ഊർജരൂപങ്ങളുടെ ഉപഭോഗവും
ഊർജോല്പാദന ഉപാധികളും മലിനീകരണവും ഇടിച്ചുനിരത്തലും
വിഭവചൂഷണവും അമിതമാവരുത്.
സാങ്കേതിക വിദ്യയുടെ ഉപയോഗം
വേണ്ടന്നല്ല, അത് പ്രകൃതിസൗഹൃദമാക്കണം.

നമ്മുടെ ജീവിതശൈലി, പ്രവർത്തനങ്ങൾ
എന്നിവ ഏതുതരത്തിൽ പ്രകൃതിയുടെ നിലനില്പിനെ ബാധിക്കും എന്ന് തുടർന്ന്
പരിശോധിക്കാം.'

(തുടരും)
© Rajendran Thriveni