...

6 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 27)
നിതിനെ കണ്ട് മടങ്ങുന്ന വഴിയായിരുന്നു, റോഡിൽ വണ്ടികളുടെ വലിയൊരു തിരക്ക് തന്നെയായിരുന്നു, ആ ബഹളത്തിനിടയിൽ ജോണിന്റെ ബൈക്കിനെ ഒരു കാർ വന്നിടിച്ചു, അവനും അവന്റെ ബൈക്കും താഴെ വീണു, മാത്രമല്ല കാർ നിർത്താതെ വേഗത്തിൽ പോകുകയും ചെയ്തു, ജോൺ വേദനയിൽ പുളഞ്ഞു, ആൾക്കാരൊക്കെ കൂടാൻ തുടങ്ങി, ആ സമയത്ത് മീരയും അവിടെ ഉണ്ടായിരുന്നു, ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു അവൾ, ബഹളം കണ്ട് അവളും അങ്ങോട്ടേക്ക് പാഞ്ഞു, വീണു കിടക്കുന്ന ജോണിനെ കണ്ട് അവൾ ഞെട്ടി പോയി, നിലത്തു വീണുകിടക്കുന്ന അവനെ അവൾ വിളിച്ചു, "ഏയ്....., കണ്ണ് തുറക്ക്........, പ്ലീസ് ആരെങ്കിലും ഒന്ന് ഹെൽപ് ചെയ്യൂ ഇങ്ങനെ നോക്കി നിൽക്കാതെ............... ".
"ആ ഹെലോ മീര ഞാൻ ഹോസ്പിറ്റലിൽ എത്തി, എവിടെയാ ഉള്ളത്......, ആ ഞാൻ കണ്ടു തന്നെ ", ടോണി കൈ കാണിച്ചു, മീര അത് കണ്ടു, അവൻ പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് നീങ്ങി, മീര അവനെ ജോൺ കിടക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി.
"മച്ചാനെ......., ഇത് എന്ത് കെടപ്പാ മച്ചാനെ, ഓ ദുരന്തങ്ങൾ വരുന്ന ഒരു വഴിയേ......, ഇപ്പം എങ്ങനെ..... ", "കുഴപ്പമില്ല....... ",
അവൻ ചോദിച്ചു "ഇത് എങ്ങനെയാ പറ്റിയെ.....? ",
"ഒരു കാർ വന്നു ഇടിച്ചു പോയി......, അത്ര തന്നെ..... " , "ഇത് ആരോ മനപ്പൂർവം ചെയ്തതാ......... ", "ആർക്കാ ജോണിനോട് ഇത്ര വെറുപ്പ്........ " , "അയാൾ എന്നെ മനപ്പൂർവ്വം ഇടിച്ചതൊന്നും ആയിരിക്കില്ല..... " , "പിന്നെ എന്തിനാ വണ്ടി നിർത്താതെ പോയത്, ഒരു അല്പം കണ്ണിൽ ചോരയുണ്ടെങ്കിൽ വണ്ടി നിർത്തി നിന്നെ ഹോസ്പിറ്റലിൽ എത്തിക്കേണ്ടതല്ലേ....., ഏതായാലും ഞാൻ ഇത് വെറുതെ വിടാനൊന്നും പോവില്ല, കണ്ടു പിടിക്കും ഏതവൻ ആയാലും ശെരി......... " , "കാലിന്റെ എല്ല് ഒന്ന് പൊട്ടി, പിന്നെ നെറ്റിയിലെ ഈ മുറിവ് ചെറുതാ...... , അമ്മയേയും അച്ഛനേയും വിളിക്കണ്ടേ ടോണി......? ", "ഓ...., ഞാൻ അത് വിട്ടു പോയി, ഭയങ്കര ടെൻഷൻ ആയിരുന്നു വരുന്ന വരേയും......, ഞാൻ ഇപ്പം തന്നെ വിളിക്കാം....... ", ടോണി വിളിക്കാൻ ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ ജോൺ പറഞ്ഞു, "എടാ...., അവരെല്ലാം പാലക്കാട്‌ പോയിരിക്കുകയാണ്, അമ്മച്ചിയുടെ ഒരു ബന്ധു മരിച്ചു, ഇനി നാലഞ്ചു ദിവസം കഴിഞ്ഞിട്ടേ വരൂ.... ", "എന്തായാലും അവരോട് പറയണ്ടേ........ ", "ഇപ്പോൾ പറയണ്ട അമ്മച്ചി ടെൻഷൻ അടിക്കും, അപ്പച്ചനും......... ", "ഡോക്ടർ പറഞ്ഞത് ഇന്ന് ഏതായാലും ഇവിടെ കെടക്കണം എന്നാ........ ", "അത് കുഴപ്പമില്ല മച്ചാന്റെ കൂടെ ഞാൻ ഉണ്ടല്ലോ, ടീച്ചർ വിട്ടോ, ഇപ്പൊ തന്നെ മണി ആറ് കഴിഞ്ഞു ", "ഞാൻ കുറച്ച് കഴിഞ്ഞിട്ട് പോകാം, പിന്നെ ഇവിടെ എന്റെ സ്കൂളിലെ ഒരു ടീച്ചറുടെ അമ്മ ഓപ്പറേഷൻ കഴിഞ്ഞിട്ട് കിടക്കുകയാണ് ഞാൻ അവരെ ഒന്ന് കണ്ടിട്ട് വരാം........ ", ജോൺ പറഞ്ഞു "ഓക്കെ മീര, താൻ കണ്ടിട്ട് വാ..... ".
മീര പുറത്തേക്ക് പോയി, "മച്ചാൻ കാർ ഓടിച്ച ആളെ ശെരിക്കും കണ്ടോ ", "ഏയ്യ് ഇല്ല...., പക്ഷെ ഇടിച്ചത് കാർ ആണെന്ന് അറിയാം, ഭാഗ്യത്തിന് ടീച്ചർ അവിടെ എത്തിയത് നന്നായി..... , ആ സമയത്ത് കാൽ നല്ല വേദന ഉണ്ടായിരുന്നു, ഇപ്പൊ നല്ല കുറവുണ്ട്...... ", ചിരിച്ചു കൊണ്ട് ടോണി പറഞ്ഞു, "എത്തും മച്ചാൻ ഉള്ള എല്ലായിടത്തും എത്തും....., മച്ചാന്റെ മാലാഖ അല്ലെ അത്, ജോണിന്റെ മാലാഖ മീര..........., സത്യം പറയട്ടെ മച്ചാന് ശെരിക്കും ഇല്ലേ, പ്രേമം...... ", "പോടാ....., നിനക്ക് വട്ടാ........ ", "എന്തോ എങ്ങനെ......, കാലം കുറച്ച് ആയി ഞാൻ കാണാൻ തുടങ്ങിയിട്ട്, ഈ മനസ്സ് എനിക്ക് അറിയില്ലേ............ ".
© ANJU