...

3 views

ദിയ
"താൻ എന്നെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടോ.. ആരും ഇല്ലായെന്ന തോന്നൽ ഉള്ളിൽ ഉടലെടുത്തിട്ടുണ്ടോ?"

കാർത്തിക്കിന്റെ ചോദ്യത്തിന് ദിയയുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരിന്നു.

"ഇല്ലായെന്ന് പറഞ്ഞാൽ അതൊരു കള്ളമായി മാറും.. ചെറുപ്പ കാലത്ത് അമ്മയുടെ അച്ഛന്റെയും ആസാമിബ്യം എന്നെ തികച്ചും ഒറ്റപ്പെടുത്തിയിരിന്നു.ഒരു അനാഥയെന്ന പേര് സമൂഹം മുദ്രകുതി. ഓരോരുത്തരുടെയും കണ്ണിൽ ഞാൻ കണ്ടത് സഹതാപം മാത്രമായിരിന്നു. കുഞ്ഞിലേ തന്നെ ആരും ഇല്ലാതെയായ ഒരു കുഞ്ഞിനോട്  തോന്നുന്ന സഹതാപം.
സ്കൂളിൽ പോവുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് എന്റെ സഹപാടികളെ വിളിക്കാനായി വരുന്ന മാതാപിതാക്കളെ.. പക്ഷെ ഒരിക്കൽ പോലും എന്നെ വിളിക്കാനായി ആരും വന്നിട്ടില്ല. അതിൽ എനിക്ക് അന്ന് വിഷമം തോന്നിയിട്ടുണ്ട് പക്ഷെ ഇന്നില്ല കാരണം അവർ എന്നെ വിട്ടുപോയത് എന്റെയോ അവരുടെയൊ തെറ്റുകൊണ്ടല്ലോലോ.."

"തനിക്ക് എങ്ങനെയാഡോ ഇത്രക്ക് കൂൾ ആയി സംസാരിക്കാൻ കഴിയുന്നെ?"

"അനുഭവങ്ങളല്ലേ കാർത്തിക് മനുഷ്യനെ പഠിപ്പിക്കുന്നത്.. ഞാൻ എന്ന വ്യക്തി...