...

23 views

പൂങ്കനി

"കാട്ടിൽ ആയിക്കോട്ടെ, നാട്ടിൽ ആയിക്കോട്ടെ, പുൽമേട്ടിൽ ആകട്ടെ പൂങ്കാവനത്തിൽ ആകട്ടെ,, പൂവ്‌ എന്നും അഴകുള്ളതായിരിക്കും."
ചെറിയൊരു മോട്ടായി, കരവലയത്തിൽ. ചെടിയുടെ സ്നേഹകൂപമായി. ഒരു പോക്കുവെയിൽ പിന്നിട്ട് പ്രഭാതമാകുമ്പോൾ ഇതൾ വിടരർതുന്നു. സൂര്യകിരണങ്ങൾ അവളെ ഉമ്മവെക്കുന്നു സ്നേഹം പകരുന്നു. കുളിര്കാറ്റു അവൾക് താരാട്ടു പാടുന്നു. മഴ അവൾക്കൊപ്പം നൃത്തം ചെയ്യുന്നു..അവർക്കെല്ലാം അവൾ പൊന്നോമനയായി അങ്ങനെ....
അവൾ എത്ര സുന്ദരിയാണല്ലേ. മൃദുലമായ ഇതളുകൾ. സുഗന്ധം അവൾക്കു ചുറ്റും പരക്കുന്നു. പൂങ്കൊടിയിൽ ഒളിപ്പിച്ച തേൻ.
ഹൃദയേശ്വരൻ വരും തേൻ കവരാൻ. വർണ്ണങ്ങൾ ചിറകിലേക്ക് ആവാഹിച്ച സുന്ദരൻ. ആ ചിറകുകൾ അങ്ങനെ വായുവിൽ ഉയരുന്നത് കാണാൻ തന്നെ എന്തൊരഴകാണ്. ചുറ്റുമുള്ള എല്ലാരും അവനെ തന്നെയാനു നോട്ടം.
എല്ലായിടവും ഒന്ന് പാറിപ്പറന്നിട്ട് അവൻ വന്നു.അവളെ തേടി വന്നു. സ്വപ്‌നങ്ങൾക്കു വിരാമമിട്ട് കാത്തുകാത്തു ഇരുന്നതാണെങ്കിലും അവന്റെ ചിറകടി കേട്ടപ്പോൾ ഒരു തുടിപ്പ്. വിരലുകൾ ഇതളുകളിൽ തൊട്ടപ്പോൾ മാന്ത്രികത !!!!!തേനിനെന്താ ഒരു രുചി..
സൂര്യൻ ഉദിച്ചുയരുന്നു. കാറ്റു ഇക്കിളി കൂട്ടുന്നു. മാരിവില്ലു ഉയർന്നു . കിളിനാദം. പുഴയുടെ കളകളാരവം. വിവാഹം ഭൂമിയിലോ... ??
മഴ പെയ്യുന്നു. അവളുടെ കൺനീരുമുണ്ടോ മഴയിൽ. നിമിഷങ്ങൾ എണ്ണപ്പെടുകയാണ്. വാട്ടം ഓർക്കാനെ വയ്യ. ഇവിടം എത്രയോ മനോഹരമായിരുന്നു. ആരെയും പിരിയാൻ വയ്യ...
പിരിയുന്നത് ഓർക്കാനും വയ്യ.......
"" ഞാൻ പറഞ്ഞില്ലേ മൃദുലേ,ചേറ്റിലാണെങ്കിലും നോക്കു, ഈ പൂവിനു എന്തൊരഴകാണല്ലേ. അതയിങ് ഇറുത്തോ നമ്മൾക്ക് കനിക്ക് കൊടുക്കാം ""
ഒരു നിമിഷം കിളി പാട്ടു മറന്നോ, പുഴ നിലച്ചോ, സുര്യനെ മേഘം മൂടിയോ, കാറ്റെവിടെ ഓടി ഒളിച്ചോ, വർണ്ണചിറകുകൾ എവിടെ??? ഇപ്പോൾ കാണുന്നത് വിരലുകൾ മാത്രം. എവിടേക്കോ പോകയാണ് ആരോടും യാത്ര പോലും പറഞ്ഞില്ല. . അനുഗ്രഹം വാങ്ങിയില്ല.
പിന്നീട് അവൾ കാണുന്നത് ഒരു പുഞ്ചിരിയാണ്. ആദ്യമായാണ് ഇങ്ങനെയൊരു അത്ഭുതം ലോകത്തുണ്ടെന്ന് അറിഞ്ഞത്. ഇതളുകൾ പോലെ കണ്ണുകൾ , മേഘങ്ങൾ കൊരുത്തു വെച്ചപോലെ കുഞ്ഞിരിപ്പല്ലുകൾ, പുൽക്കൊടി പോലെ ഇരുവശത്തേക്കും മുടി. ചിരിച്ചിട്ട് ചുണ്ടുകൾ തുറന്നപ്പോൾ ഒരു വല്ലാത്ത മണം. അരോചകമായത്....! സൂര്യനെപ്പോലെ മിന്നുന്ന ഒരാൾ കൊഞ്ചിക്കുന്ന കാറ്റായി ഒരു അമ്മ.. കനി പുഞ്ചിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടേം കണ്ണിൽ ഒളിഞ്ഞിരിക്കുന്ന ദൈന്യത. കനി ദീർഘ നിശ്വാസം എടുത്തു .
അവളുടെ ശരീരവും വാടിത്തുടങ്ങി, എന്തോ ഒരു വൈഷമ്യം പോലെ. ജനൽ ചില്ലിനപ്പുറെ വർണ്ണചിറകുകൾ. *പുഞ്ചിരി :എന്റെ ജീവിതം ധന്യമായി ഹൃദയേശ്വരാ.. ഈ ഒരു നിമിഷം എന്റെ ജീവിതം ധന്യമാക്കി !!!!!!*
പൂങ്കനി വാടിവീണു.