...

2 views

ഞങ്ങളുടെ മാലാഖ ❤
അപ്രതീക്ഷിതമായിരുന്നു അവളുടെ വരവെങ്കിലും, തറവാട്ടിലെ ഓരോ വ്യക്തിയുടെയും മനസ്സിൽ അവളുടെ സാങ്കല്പിക മുഖമായിരുന്നു...
വർഷങ്ങളോളം ആശുപത്രി വരാന്തയിൽ തുടർച്ചയായി നടക്കുന്ന ഒരു സംഭവത്തിന് അവൾ മാറ്റമുണ്ടാക്കി!
പ്രസവ മുറിയിൽ അവളുടെ ഉമ്മി വേദന എടുത്ത് പിടയുമ്പോഴും, ഓരോരുത്തരുടെയും പ്രാർത്ഥന ഒരു സുന്ദരി ആവണം എന്നായിരുന്നു...
അങ്ങനെ ഒരു ഇതിഹാസം എന്ന പേരിൽ അവൾ ഞങ്ങളുടെ" ഇശൽ എമറ്റ് "ഭൂമിയിലേക് കാല് കുത്തി..
അവളുടെ ആദ്യത്തെ ആ കരച്ചിൽ ആയിരുന്നു ഞങ്ങളുടെ തറവാടിന്റെ ഐശ്വര്യം..
ഡിസംബർ മൂന്ന് ഞങ്ങളിലെ ഓരോരുത്തരുടെയും ഇഷ്ട്ട ദിവസം തന്നെയാകും..
അവൾ ജനിച്ചിട്ടുണ്ട് എന്ന് കേട്ടപ്പോൾ എല്ലാവരിലും ആനന്ദം കൊള്ളും അശ്രു ആണ് പൊഴിഞ്ഞത്,
പിന്നീട് അവളുടെ പാൽ പോലുള്ള മുഖം കണ്ടപ്പോൾ സ്വർഗം ഭൂമിയിലേക് ഇറങ്ങി വന്നപോലെയായി...
അതിന് ശേഷം ഉള്ളതൊക്കെ സ്വപ്നമാണെന്ന തോന്നലായിരുന്നു... അവൾ വന്നിട്ടുണ്ട് എന്ന് കേട്ടപ്പോൾ, ആശുപത്രിയിലേക് തിരമാല അടിക്കും പോലെയായിരുന്നു... ചരിത്രമാണ് അവൾ മാറ്റി കുറിച്ചത്... എന്നിലേക്കു അവളുടെ മുഖം ആദ്യം തടഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു.. ശെരിക്കും പറഞ്ഞാൽ അയാൻ ജനിച്ചു വീണപ്പോൾ ഉള്ള അതെ ആനന്ദം...

എന്തായാലും വർഷങ്ങൾക്കു ശേഷം കിട്ടിയ ഞങ്ങളുടെ കണ്മണി, വളരട്ടെ... വില്ലൂന്നിയുടെ രാജകുമാരി ആയിട്ട് അവൾ ഭരിക്കട്ടെ!