...

3 views

വായനക്കാരൻ ഇല്ലാത്ത പുസ്തകം

ചിലപ്പോൾ തോന്നും ഒരുപാട് യാത്രകൾ പോകണമെന്ന്.
മറ്റു ചിലപ്പോൾ തോന്നും ഒരുപാട് കഥകൾ കേൾക്കണമെന്ന്.
എന്നാൽ എല്ലായിപ്പോഴും തോന്നാറുണ്ട്, ഇവയെല്ലാം എഴുതണമെന്ന്. ആരോരും വായിക്കാൻ ഇല്ലെങ്കിലും കണ്ടതും കേണ്ടതും അനുഭവിച്ചതുമെല്ലാം ഒരു കടലാസ്സിലേക് ഭംഗിയായി പകർത്തണമെന്ന്. ഒരുപക്ഷെ, തിരിഞ്ഞുനോക്കാൻ ആരോരുമില്ലാതെ ആ പുസ്തകങ്ങൾ മാറാല പിടിച്ചിരിക്കാം. എന്നാലും എന്റെ കഥകൾ കേൾക്കാനായി മാത്രം കാത്തിരിക്കുന്ന അതിനെ നിരാശ പെടുത്താതെ വീണ്ടും എഴുതണം. ഒരു പിടി ചാരം അല്ലെങ്കിൽ ചിതലിനു ആഹാരം, അതായിരിക്കും അതിന്റെ അന്തിമ വിധി. എന്നാലും ഞാൻ എഴുതുകയാണ്. മഷിയുടെ നിറം നോക്കാതെ, താളിന്റെ എണ്ണം നോക്കാതെ...... എന്റെ മനസ്സ് തുറന്ന് എഴുതുകയാണ്, വായനക്കാരനില്ലാത്ത ഒരു പുസ്തകം.