...

0 views

മൈ ഇമേജിനറി ഗേൾ [ഭാഗം - 1]





[ഈ കഥയും കഥാപാത്രങ്ങളും സ്ഥലങ്ങളും എല്ലാം സാങ്കൽപ്പികം മാത്രം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നുകയാണെങ്കിൽ അത്‌ യാദൃശ്ചികം മാത്രം.]

വർഷം :2000

മൈസൂർ റയിൽവേ സ്റ്റേഷൻ,  പ്ലാറ്റ് ഫോമിനോട് ചേർന്ന് നിന്നിരുന്ന ഒരു തീവണ്ടിയിൽ യാത്രക്കാർ ധൃതിയിൽ കയറികൊണ്ടിരിക്കുകയാണ്. ആ തിരക്കിനിടയിൽ ഒരു യുവാവും യുവതിയും ആശ്ലേഷിച്ചു ഇരു കവിളുകളിലും പരസ്പരം ചുംബനം കൊടുത്തു. അവൾ പുഞ്ചിരി തൂകി അപ്പോഴേക്കും തീവണ്ടി പോകാനുള്ള വിസിൽ മുഴക്കി. അവൾ ഉടനെ അതിലേക്ക് കയറി. അവൾ  അതിന്റെ വാതിൽക്കൽ നിന്നു അവനെ നോക്കി. അവൻ പ്ലാറ്റ് ഫോമിലൂടെ പതിയെ നീങ്ങാൻ തുടങ്ങിയ തീവണ്ടിക്കൊപ്പം അവളെയും നോക്കി ഒപ്പം നടന്നു. തീവണ്ടിക്ക് വേഗത കൂടിയപ്പോൾ അവൻ  നിന്നുകൊണ്ട് അവൾക്ക് റ്റാറ്റ കൊടുത്തു അവൾ തിരിച്ചും. അവൾ അവന്റെ ദൃഷ്ടിയിൽ നിന്നും അകന്നു അകന്നു പോയി. തീവണ്ടി മുഴുവനായും സ്റ്റേഷൻ പരിധി വിട്ടു പോകുന്ന വരേയ്ക്കും ആ യുവാവ് പ്ലാറ്റ് ഫോമിൽ നിലയുറപ്പിച്ചു കൊണ്ട്  വണ്ടി പോകുന്ന ദിശയിലേക്ക് നോക്കി നിന്നു. പിന്നെ അയാൾ എക്സിറ്റ് ഡോർ വഴി സ്റ്റേഷനിൽ നിന്നും പുറത്തേക്ക് നടന്നകന്നു.


ഇപ്പോൾ പ്ലാറ്റ് ഫോമിൽ അങിങ്ങായി യാത്രക്കാർ കുറച്ച് മാത്രം ഇരിക്കുന്നുണ്ട്. ഇതു വീക്ഷിച്ചിരുന്ന  അവിടുത്തെ പ്ലാറ്റ്ഫോമിലെ  ബഞ്ചിൽ ഇരുന്നിരുന്നയാൾ ചിന്തിച്ചു 'ഒരു ഗാനം എഴുതുയാലോ' എന്ന്. അവൻ ബാഗിൽ നിന്നും ഒരു ചെറിയ പുസ്തകമെടുത്തു മടിയിൽ വച്ചു പിന്നെ പോക്കറ്റിൽ ഉണ്ടായിരുന്ന രണ്ട് പേനകളിൽ ഒന്നും എടുത്തു ആ പുസ്തകത്തിൽ എഴുതാൻ തുടങ്ങി.

മൂന്ന് നാല് വരികൾ എഴുതി പുസ്തകം തിരികെ ബാഗിൽ വച്ചു. ആ സമയത്ത് അവന്റെ അരികിലേക്ക് വന്നയാൾ :"ഹലോ ടിനു…."

ബാഗിൽ നിന്നും ദൃഷ്ടിയെ മാറ്റി ടിനു അയാളെ നോക്കി അതിശയിച്ചുക്കൊണ്ട്: "ഹല്ലോ പ്രേം!. എന്താ ഇവിടെ?"

പ്രേം: "ഒരു ചെറിയ കറക്കം."

ടിനു: "നന്നായി. പിന്നെ ഒരു കാര്യം, നിന്റെ കല്ല്യാണത്തിന് വരാൻ എനിക്ക് പറ്റിയില്ല. സോറി."

പ്രേം: "അന്ന് ഞാൻ ക്ഷണിക്കാൻ ചെന്നപ്പോൾ നിന്റെ അമ്മ പറഞ്ഞു സീരിയൽ എഴുത്തുക്കാരനായി അതിന്റെ തിരക്കിൽ ഏതോ ലൊക്കേഷനിൽ  പോയിരിക്കുകയാണെന്ന്. ഇനി ഒരു മാസത്തേക്ക് നിന്നെ കാണുകയുമില്ല എന്ന്."

ടിനു:"മികച്ചത് ഒരുക്കാൻ ഞങ്ങൾ ചില്ലറ കഷ്ടപ്പാടൊന്നുമല്ല എടുക്കുന്നത്. എന്നിട്ടും പോരാ എന്നുള്ള പരാധിയാണ് പല പ്രേക്ഷകർക്കും. എന്നാലും...