...

2 views

രുചി മാറാത്ത സ്നേഹാമൃതം

കഥ

=========================

ചുമലിൽ പുസ്തകക്കെട്ടും കുടയും കയ്യിൽ
തൂക് പാത്രവുമായി സ്കൂൾ വിട്ട് മടങ്ങുമ്പോൾ ഉമ്മർകാന്റെ പെട്ടിക്കടയിലെ ബുൾ ബുൾ മിഠായി.. വായിൽ വെള്ളമൂറും വിധം ആ ഭരണിയിലേക്ക് തന്നെ നോക്കിനിന്നു,
ഇതുകണ്ട ചാത്തൻകുട്ടി ചോദിച്ചു,
വേണോ.. വാങ്ങിത്തരട്ടെ..?
ചോദ്യം കേട്ടതോടെ ഉമ്മയുടെ വാക്കുകൾ ഓർമ്മവന്നു,
"ന്റെ മോൻ ആര് എന്ത് ചോദിച്ചാലും വേണ്ടാന്ന് പറയണം ട്ടൊ..നമ്മുടെ ഇല്ലായ്മകളൊന്നും മറ്റാരും അറിയരുത്,
പെട്ടന്ന് വേണ്ടെന്ന് തലയാട്ടി,"പച്ചരി കഞ്ഞി ആയിരുന്നെങ്കിലും ഉമ്മകുടിക്കാതെ എനിക്ക് വേണ്ടി മാറ്റി വെക്കും,
രാത്രിയിലെ വിശപ്പടക്കിയിരുന്നത്അതായിരുന്നു ,
എന്റെ വളർച്ചയെ അത്ഭുതത്തോടെകണ്ടിരുന്ന ഉമ്മ,
വർഷങ്ങൾ കടന്നുപോയി..."മരുഭൂമിയിലെ മണൽ കാറ്റേറ്റ് ദാഹനീരിന് കൊതിക്കുമ്പോഴും ഉമ്മ എന്നിൽ അമൃതായ് പെയ്തിരുന്നു,
ഇന്ന് വീട്ടിലെ തീൻ മേശയിൽപലതരം വിഭവങ്ങൾ..
പക്ഷേ ഒരു ഭക്ഷത്തിനും ഉമ്മ കോരിതന്ന ആ കഞ്ഞിയുടെ രുചിയില്ല, ഞാൻ വിളമ്പാൻ തുടങ്ങിയപ്പോഴേക്കും ഉമ്മ രോഗിയായികഴിഞ്ഞിരുന്നു ,
ഞാനും ഉമ്മയും അനേകം കിലോമീറ്ററുകളുടെ അകലം.. നിസ്സഹായത ഉടലെടുത്ത നിമിഷങ്ങൾ..
പരിചരിക്കാനാവാതെ,
വയറ് നിറയാതെ പള്ളിയുടെ തെക്കേ മൂലയിൽ കുതിർന്ന മണ്ണിന്റെ തണുപ്പേറ്റ് ഉമ്മ ഉറങ്ങുകയാണ് ...
ഒരിക്കലും ഉണരാത്ത നിദ്രയിൽ...!