...

63 views

കർമ്മങ്ങൾ
പിഴച്ചുപെറ്റൊരു പൈതലേ
നിന്നെ ഞാൻ വളർത്തിയതെന്റെ തെറ്റോ? അച്ഛനാരാണു നീ വാവിട്ട് ചോദിച്ച നാൾതൊട്ടിന്നുവരെ

നിനക്ക് നൽകാനുള്ള മറുപടി ഞാൻ എന്നോട് ചോദിച്ചപ്പോളെനിക്കുകിട്ടിയ ഉത്തരം എന്നിലെ മൗനമാണ്. അവ മാത്രമാണ് നിനക്ക് കിട്ടാവുന്ന എന്നിലെ വലിയ ഉത്തരം. നീ ചോദിച്ചതിനുള്ള മറുപടിയും.
നിന്നെ പെറ്റനാൾതൊട്ട് കൊല്ലുവാൻ ശ്രമിക്കുന്ന ഹൃദയമായപ്പോൾ........ പിന്നീടെപ്പോഴോ ഞാനറിഞ്ഞിരുന്നു നിന്നിലേകടുക്കുന്ന എന്റെ ഹൃദയത്തെ.
പെറ്റൊരു കുഞ്ഞിനെ കൊല്ലാനു- യരുന്ന ഹൃദയത്തെ വെറുത്തു ഞാൻ

അറിയാതെ നിന്നെ വളർത്തി. ചോദ്യങ്ങൾ ചോദിക്കുവാൻ നിൻ നാവ് ഉയരുമ്പോൾ അറിഞ്ഞിരുന്നില്ല നിന്നിലെ ഞാൻ എന്ന വെറുപ്പ് വളരുന്നത്.

വേശ്യയായി പിറന്നത് എന്റെ തെറ്റോ?

അപ്പോൾ വേശ്യ ആക്കി മാറ്റിയവരോ? അവരുടെ തെറ്റുകൾ ആരുമറിയില്ല..........☺️ മറഞ്ഞിരുനോ ഇന്നു നിങ്ങൾ മറവിയാണെനിക്കിന്നും. നിങ്ങളുടെ പേര് വെളിപ്പെടില്ല.സത്യങ്ങൾക്കെന്നും പുതുമയാണ്. അസത്യങ്ങളാൽ ഞാൻ ജീവിക്കുന്നത് കാണുമ്പോൾ പുച്ഛിക്കുന്നവരെ......... നിങ്ങൾക്കുമു- ണ്ടിവിടെ പഴമ........
അച്ഛനാലെന്നെ അശുദ്ധിയാകുമ്പോൾ..... അമ്മയ്ക്കൊരറിവുമില്ല... സ്വന്തം മകളുടെ മാനം കാത്തുസൂക്ഷിക്കേണ്ടവൻ
മാനം കളഞ്ഞപ്പോളറിഞ്ഞോ ഞാനെന്ന കൗമാര തുടിപ്പ് നിലച്ചത്‌.
സ്വന്തം സഹോദരനെ വിശ്വസിച്ചതെന്റെ തെറ്റാ.............
അച്ഛനിൽനിന്നും കിട്ടിയപ്പോ പഠിക്കാതെ വീണ്ടും നിലച്ചു പോയേന്റെ......... കൗമാരം
പാഴായിപ്പോയ ഈ..... ശരീരത്തെ ആർക്കു നൽകുമീന്നു ഞാൻ......!
അല്ല, അവിടെ എനിക്ക് തെറ്റുപറ്റി പോയി. പെണ്ണെന്ന ബോധമില്ലാതെ ഞാൻ തെരുവിലേകോടി. അവിടെയും സുരക്ഷിതമെന്ന് മതിലടഞ്ഞിരുന്നു.
നായ എന്ന വില പോലും നൽകിയില്ല അവരെനിക്ക്.. ഓടിയൊളിക്കാനും സാധിച്ചില്ല. പിന്നീട്.... മരണം എന്ന സ്വർഗ്ഗമതിലിൽ ഞാൻ തട്ടിയപ്പോലെനിക്കു ദൈവത്തിനു കിട്ടിയ ഉത്തരം..... മരണ മതിലടഞ്ഞു സമയത്തിന് വന്നില്ലയെന്ന്.....
മരിച്ച ഈ ശരീരത്തെ നോക്കി പിന്നെയും കൊല്ലരുതേനെ നീ. തെറ്റുപറ്റി പോയി അല്ല....... തെറ്റു മാത്രമേ പറ്റിയിട്ടുള്ളൂ. തെറ്റു ചെയ്യാതെയും.......!

മകളേ മാപ്പ്..............





-സൂര്യസുകുമാരൻ -
© suryasukumaran