...

0 views

മാടപ്പോത്ത്
മാടപ്പോത്ത്
അപ്പൂപ്പന്‍ ഒരു മാടപ്പോത്തിന്റെ കഥ പറയാമെന്നു പറഞ്ഞില്ലേ. ഇന്നതുപറഞ്ഞാ മതി. ആതിരയാണ് മിക്കവാറും കഥ നിശ്ചയിക്കുന്നത്.

ശരി ഇന്നതുതന്നാകട്ടെ--പക്ഷേ വൈകിട്ടു ഗോമൂത്രം കോരി വെള്ളവും ചേര്‍ത്ത് പയറിന് തളിക്കണം. പിന്നെ രണ്ടു ദിവസത്തേക്ക് കൈയ്യിലേ വാട പോത്തില്ല. രാമിന്റെ പരാതി--

വല്ല കല്ലു പിടിക്കുവോ മറ്റോ ആണെങ്കില്‍ മൂപ്പര്‍ക്ക് പെരുത്തു സന്തോഷമാണ്.

പയറു പുഴുങ്ങിത്തിന്നുമ്പോള്‍ അതങ്ങു മാറും.

അതുപോട്ടെ. കുന്നത്തു മനയ്ക്കലെ പണിക്കാരനാണ് ചാത്തന്‍ ‍. വെളുപ്പിനു നാലു മണിക്കു പണിക്കെത്തണം. എന്നു വന്നാലും തമ്പ്രാന്‍ ഭജിക്കുകയാണെന്ന പല്ലവിയാണ് കേള്‍ക്കുന്നത്. നേരം വെളുക്കുന്നതുവരെ ഒരു ഭജിക്കല്‍--എന്താണീഭജിക്കല്‍--ചാത്തന് ആലോചിച്ചാലോചിച്ച് ഭ്രാന്തു പിടിച്ചു. എന്തായാലും തമ്പ്രാനോട് ചോദിക്കണം.

അങ്ങനെ ധൈര്യം സംഭരിച്ച് ഒരു ദിവസം വൈകിട്ടു പാടത്തുനിന്നും കയറി വരുമ്പോള്‍ ചാത്തന്‍ ചോദിച്ചു--തമ്പ്രാ ഈ രാവിലേ തമ്പ്രാ എന്താ പജിക്കുന്നേ.

തമ്പ്രാനു പുച്ഛം--അടിയാനുഭജിക്കുന്നതറിയണം--പോത്തിനെ പൂട്ടുന്നവന് ഭഗവത്ഭജനം! അയാള്‍ ഗൌരവത്തില്‍ പറഞ്ഞു-ഞാന്‍ മാടപ്പോത്തിനെയാണ് ഭജിക്കുന്നത്- എന്താ നിനക്കും ഭജിക്കണോ?

അടിയന്‍ ഭജിച്ചാ പോത്ത് പ്രസാദിക്കുമോ തമ്പ്രാ.

പിന്നേ പ്രത്യക്ഷപ്പെടും-പുച്ഛസ്വരത്തില്‍ പറഞ്ഞിട്ട് അയാള്‍ പോയി.

ചാത്തനു സന്തോഷമായി. തമ്പ്രാന്റെ അനുവാ‍ദം കിട്ടിയല്ലോ-ഇനിമുതല്‍ അവനും ഭജിക്കും.

അന്നുമുതൽ വെളുപ്പിനേ ജോലിക്കു പോകുന്നതിനു മുമ്പ് ചാത്തന്‍ കുളികഴിഞ്ഞ് വിളക്കും--(അവനുമണ്ണെണ്ണവിളക്കേ ഉള്ളൂ--) അതിന്റെ മുമ്പില്‍ മാടപ്പോത്തിനെ ധ്യാനിച്ചുകൊണ്ടിരിക്കും. ജോലിക്കു വിഘ്നം വരാന്‍ പറ്റില്ലല്ലോ. അത് കറക്ടായിട്ടു തന്നെ നടന്നു. ദിവസം ചെല്ലുന്തോറും ധ്യാനം...