...

3 views

ഇതു വരെ
ഒരു കൂട്ടം തീവ്ര പുരോഗമന ടീംസ് ഉണ്ട് നമുക്ക് ചുറ്റിലും.അതിൽ കൂടുതലും സ്ത്രീകളാണ്. ഇവരുടെ പുരോഗമനം ചെരുപ്പ് പോലെ ആണ് വീടിന് പുറത്തിട്ടട്ടേ അകത്തു കയറൂ... മറ്റൊരാൾക്ക്‌ ഒരു തരത്തിലും ഉൾകൊള്ളാൻ സാധിക്കാത്ത കാര്യങ്ങൾ അവരോട് തുടരേ തുടരേ പറയുകയും അവർ അത്‌ അവഗണിക്കുന്നു ഗൗനിക്കുന്നില്ല എന്ന് കണ്ടാൽ മറ്റുള്ളവരോട് അവർ പറയും ഈ തലമുറയിൽ പെട്ട പെൺകുട്ടികൾ അങ്ങനെ ആണ്, ഒന്നും അവർ അംഗീകരിക്കില്ല മനസിലാക്കാൻ ശ്രമിക്കില്ല എന്നൊക്ക മറിച്ചാണെങ്കിൽ അവരുട ഗുഡ് സർട്ടിഫിക്കറ്റും കിട്ടും...
ചിലർ വളർന്നു വരുന്ന സാഹചര്യങ്ങൾ ആരോടും അധികം ഇടപെടാൻ താല്പര്യമില്ലാത്ത മാനസികാവസ്ഥ അതവരുടെ കുറ്റമല്ല. എല്ലാവർക്കും ഒരു പോലെ ആവാൻ കഴിയില്ലല്ലോ..
ഒരു മനുഷ്യനെ അങ്ങേയറ്റം തളർത്തി കളയാൻ നിങ്ങളുട ചില വേണ്ടത്ത സരോപദേശം കൊണ്ടോ സംസാര രീതി കൊണ്ടോ കഴിഞ്ഞേക്കാം... നിങ്ങളുടെ വാക്കുകൾക്ക് മൗനമായി മറുപടി കൊടുത്ത് അവളുടെ ഉള്ളിൽ കടൽ തല തല്ലി കരയുന്നുണ്ടാവും..ഈ കാരണത്താൽ കൊണ്ട് തന്നെ നിങ്ങളുടെ സമീപനം അവൾ ആഗ്രഹിക്കുന്നില്ല...
നിങ്ങൾ എങ്ങനെ ആണ് അവളെ നല്ലതെന്നും മോശമെന്നും വിലയിരുത്തുന്നെ??? അതിന് എന്തൊക്കയാണ് നിങ്ങൾ കല്പിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ??? നമ്മൾ കടന്നു വന്ന സാഹചര്യങ്ങൾ നമ്മൾക്ക് അനുഭവപ്പെട്ടതു പോലെ ആകില്ല മറ്റുള്ളവർക്ക് അനുഭവപെട്ടിട്ടുണ്ടാവുക.. നമ്മൾ ഓരോരുത്തരുടേം മെന്റൽ സ്ട്രെങ്ത്ത് വ്യത്യാസപെട്ടിരിക്കുന്നു...
നമ്മൾക്ക്‌ താമശ എന്ന് തോന്നുന്നത് മറ്റൊരാൾക്ക്‌ സീരിയസ് ആയി തോന്നും
അതു പോലെ മറിച്ചും...അതൊക്കെ സ്വഭാവികമായ കാര്യങ്ങൾ ഒക്കെ തന്നെ...
വിഷമിച്ചിരിക്കുന്ന മനുഷ്യനെ ജഡ്ജ് ചെയ്യുന്നതിനേക്കാൾ മോശമായ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല...എത്ര വിദ്യ സമ്പന്നരണേലും പലരും അവർക്ക് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാതെ അവരുടെ മനോനില എന്തെന്നറിയാതെ ശകാരിക്കാൻ ഒരുങ്ങും..വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ
ഭർതൃ വീട്ടിലെ കുല സ്ത്രീകൾ ചില നിബന്ധനകൾ വെക്കും ഇവിടെ ഇങ്ങനെ ഒക്കെ ആണ് ചടങ്ങുകൾ രീതികൾ എന്നൊക്ക അതിനനുസരിച്ചു പെൺകുട്ടികൾ പ്രീപേർഡ് ആകണല്ലോ... വിവാഹ ശേഷം പിന്നീട് ഉണ്ടാകും ചില ഓർമപെടുത്തലുകൾ ഇവിടെ ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടല്ലോ എന്നിങ്ങനെ...വ്യക്തി സ്വാതന്ത്ര്യം എന്നത് ഒരാൾ കനിഞ്ഞു നൽകേണ്ടതല്ല അതയാളുടെ അവകാശമാണ്....ഒട്ടു മിക്ക മിഡിൽ ഗ്രൂപ്പ്‌ ഫാമിലിയിലും പെൺകുട്ടികളോടും പറയപെടുന്ന ഒരു കാര്യമാണ് വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ രീതികൾക്കും ചിട്ടകൾക്കും അനുസരിച്ചു ജീവിക്കണം എന്നത് എത്ര ബാലിശമാണ്.. ഇങ്ങനെ മറ്റുള്ളവരുടെ ഇഷ്ട്ടങ്ങൾക്ക്‌ അനുസരിച്ചു ജീവിക്കുന്നതിനെ "അഡ്ജസ്റ്റ്മെന്റ്" എന്ന് വിളിക്കുന്നു...അങ്ങനെ ഉള്ളവർക്കേ ജീവിതം നല്ല രീതിയിൽ നില നിർത്താനാവു എന്ന മാനദ്ധണ്ടം കൂടി വെക്കുന്നു...ഇതും കൂടുതൽ മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ തന്നെ...ഇതൊന്നും അംഗീകരിക്കാൻ പറ്റാത്തവർക്ക് നേരെ ഒരു അക്രോശവും ഇതിനൊന്നും വയ്യെങ്കിൽ പിന്നെ കല്യണം കഴിക്കാൻ നിക്കരുത്...ഒരു നിബന്ധനകളും വെക്കാത്ത മനസ് നിറയെ സ്നേഹിച്ചാൽ അവളും നിങ്ങളെ നിബന്ധനകളില്ലാതെ തന്നെ സ്നേഹിച്ചു തുടങ്ങും...
കുറവുകൾ അവഗണിച്ചു ജീവിച്ചു കാണിക്കണം വാശിയോടെ മുന്നേറണം എന്നൊക്ക ചിലരൊക്കെ ആ സമയങ്ങളിൽ പറയും പക്ഷെ അവിടെയും മനസിന് കട്ടിയില്ലാത്തവർ വീണു പോകും..എത്ര വായിച്ചാലും പഠിച്ചെടുക്കാനാവാത്ത പുസ്തകങ്ങൾ പോലെയാണ് ചിലർ...അടുപ്പമുണ്ടോ എന്നു ചോദിച്ചാൽ അടുപ്പം ഉണ്ട്
എന്നാലും അളന്നുതിട്ടപ്പെടുത്താനാവാത്ത ഒരു കൈയാകലമവിടെ ബാക്കിയുണ്ടാകും...

© ardra@aathu