...

51 views

ഇന്നത്തെ ലോകം
ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് എനിക്ക് തന്നെ ഭയമാണ് തോന്നുന്നത്. എവിടെക്കാ ഇ പോക്ക് എന്റെ ദൈവമേ. എന്റെ അമ്മ ഇന്നുകൂടി പറഞ്ഞതേയുള്ളു സ്ത്രീകൾ അമ്പലത്തിൽ അല്ല, സോറി ശബരിമലയിൽ പോയതിന്നു ശേഷമാണ് ഈ കുഴപ്പങ്ങളൊക്കെ എന്ന്.

അമ്മ പറയുന്നത് കേട്ടപ്പോൾ എന്തോ എനിക്കവ ശെരിയാന്ന് തോന്നിപോയി കുറച്ചു സമയം. ഞാൻ അവയെ പറ്റി തന്നെയോർത്തുപോയി .ഞാനുമൊരു സ്ത്രിയാണ്. ഞാനും നേർത്തെ ശബരിമലയിൽ പോയ സ്ത്രീകളെ സപ്പോർട്ട് ചെയ്തിരുന്നു.ഇപ്പോ അമ്മയുടെ ഈ വാക്കുകൾ എന്തോ ആഴത്തിൽ പതിഞ്ഞതുപോലെ.

ദൈവത്തെ വിശ്വസിക്കുന്ന ഒരു വ്യക്തി തന്നെയാ ഞാനും അത് പക്ഷെയൊരു അന്ധ വിശ്വാസമല്ലത്താനും. ഇപ്പോഴത്തെ ഈ പോക്ക് കണ്ടിട്ട്.. അന്നു മുതലുള്ള പ്രശ്നമണോ എന്നൊക്കെ തോന്നിപോയി.. പിന്നെ അൽപ നേരം കഴിഞ്ഞപോൾ ഇവിടെ(കേരളത്തിൽ )മാത്രമല്ലാലോ ഈ പ്രശ്നങ്ങൾ എന്നും ചിന്തിച്ചു പോയി . ഒരുതരത്തിൽ പറഞ്ഞാൽ സ്ത്രികൾടെ മാത്രം കുറ്റം കൊണ്ടണോ ഈ പ്രശ്നങ്ങളൊക്ക? ഒരിക്കലുമല്ല .. ഈ സമൂഹത്തിലെ അല്ല ഈ ലോകത്തിലെ മനുഷ്യരുടെ പ്രവർത്തികൾ മാത്രമാണ് ഈ ദുരന്തതിന്നെല്ലാം കാരണം... ദൈവത്തെ അറിഞ്ഞു ജീവിക്കാത്തതിന്നാൽ ദൈവമറിഞ്ഞു നൽകിയത് സ്വികരിക്കുക അതെ നമ്മുക്കൊക്കെ സാധിക്കുകയൊള്ളു... ആരെയും കുറ്റപ്പെടുത്തുകയല്ല എല്ലാരും സാഹചര്യത്തോട് പൊരുത്തപ്പെട്ടു ജീവിക്കണം അല്ലാതെ അർകെന്തുസംഭവിച്ചാലും എനിക്കൊരു കുഴപ്പമില്ല എന്നാ ചിന്താഗതിയാണെകിൽ. പിന്നെയാർക്കും ഒന്നുംതന്നെ പറയാനില്ല..
© suryasukumaran