...

3 views

മെർലിൻ സാന്റ the recall
മെർലിൻ സാന്റ പാർട്ട്‌ 3...

ആർക്കും ഉത്തരമില്ലാത്ത കടം കഥ പോലെയാണ് പീറ്റർ ആ സ്ട്രീറ്റിൽ എല്ലാവരുടെയും ഇടയിൽ നില കൊണ്ടത് ഒരുമിച്ച് കലർന്നിട്ടും തിരിഞ്ഞു കിടക്കുന്ന കായൽ - കടൽ വെള്ളം പോലെ അയാളിൽ സ്ട്രീറ്റിലെ മറ്റുള്ള ആളുകളിൽ നിന്നും പ്രകടമായ അന്തരങ്ങൾ ഉണ്ടായിരുന്നെങ്കിലും അവൻ ബാലാജി സ്ട്രീറ്റിനെ മനസ്സിൽ കുറിച്ചിട്ട കിടയറ്റ ഡ്രൈവേഴ്സിൽ ഒരാളാണെന്ന് അറിയാവുന്നവർക്ക് യാത്രക്കും അത്യാവശ്യം ചരക്കുകൾ മാറ്റുന്നതിനും പീറ്ററിനേക്കാൾ മികച്ച ഓപ്ഷൻസ് ഇല്ലായിരുന്നു... പലപ്പോഴും മനസ്സിൽ തോന്നിയ തുകയാണ് കൂലിയായി വാങ്ങുക.. വാക്ക് തർക്കങ്ങൾ ഇല്ലാതെ പലരും അയാൾക്ക് ആ കൂലി കൊടുക്കുകയും ചെയ്തിരുന്നു.. ആവിശ്യം പോലെ ആളുകളുടെ വാഹനം ഡ്രൈവ് ചെയ്യാൻ പീറ്റർ തയ്യാറാണെങ്കിലും പീറ്റർ ഡ്രൈവർ ആകണമെങ്കിൽ സ്വന്തം ഡ്രൈവിംഗ് സീറ്റിലേക്ക് എത്തണം തന്റെ
1958 മോഡൽ ഷവർലെറ്റ് ഇമ്പാല കൂപ്പറിന്റെ ഡ്രൈവിംഗ് സീറ്റിൽ അയാൾ ഒരു അവതാര രൂപം എടുക്കും.. അലസമായി പിടിച്ചിരിക്കുന്ന സ്റ്റിയറിങ്ങിൽ കാട്ടു കുതിരയെ മെരുക്കുന്ന ട്രെയിനറിന്റെ വൈഭത്തോടെ അയാൾ ആ മെറ്റൽ ബീസ്റ്റിനെ സ്വന്ത വരുതിയിൽ നിർത്തി മനസ്സിനൊത്ത പോലെ സഞ്ചരിക്കും.... പകലുകൾ പീറ്ററിന്റെ ദിനചര്യയിൽ ഇല്ലാത്ത സമയമാണ്...
അന്നും പകൽ അയാൾക്ക് കാത്തു നിക്കാതെ കടന്നു പോയി...
9മണിയോടെ ഉറക്കത്തിന്റെ അലസ്യം കണ്ണിൽ നിന്നും മാറാതെ പീറ്റർ എഴുന്നേറ്റു.. മുടി വാരി ഒതുക്കിയ ശേഷം മുന്നോട്ട് നീങ്ങിയ പീറ്റർ അടുക്കളയിലെത്തി സ്റ്റവ്വിനു സൈഡിൽ ഇരുന്ന...