...

4 views

നിന്റെ കൂടെ.... 💕💕💕(അധ്യായം 44)
കല്യാണത്തിന് ശേഷം എല്ലാവരും പള്ളിയിൽ നിന്ന് ഇറങ്ങി, മീര എത്ര തിരഞ്ഞിട്ടും അവിടെ ഒന്നും ജോണിനെ കണ്ടില്ല, "കാര്യം പറയാതെ ഇരിക്കാൻ വേണ്ടി എന്നെ കണ്ടപ്പോൾ മുങ്ങിയത് ആയിരിക്കുമോ......, എന്തു വന്നാലും എനിക്ക് അറിഞ്ഞേ പറ്റൂ..... ", ആൾക്കാരുടെ തിരക്കിനിടയിൽ അവൾ പടിക്കെട്ടുകൾ ഇറങ്ങാൻ തുടങ്ങി, പെട്ടെന്ന് അവളുടെ കയ്യിൽ ആരോ വന്ന് പിടിച്ചു, ഒരു ഞെട്ടലോടെ ആളെ നോക്കി, "ആ അപ്പൊ ഇവിടെ ഉണ്ടായിരുന്നു അല്ലേ..... ", ജോൺ അവളുടെ കയ്യിൽ പിടിച്ച് പെട്ടെന്ന് പടിക്കെട്ടുകൾ ഇറങ്ങി, "മ്മ് കാറിൽ കയറ്.... ", മീര കയറി, ജോൺ വണ്ടി ഓടിക്കാൻ തുടങ്ങി, "നമ്മൾ ഇത് എങ്ങോട്ടാ പോവുന്നത്....? ", "ഉഗാണ്ടയിൽ....., എത്തിയാൽ കാണും..... ".
അവൾ പതുക്കെ പറഞ്ഞു, "തനിക്ക് പറ്റിയത് ഊളമ്പാറയാണ്....... ", "എന്തെങ്കിലും പറഞ്ഞോ ഇയാള്.......? ", "കുറേ പോകാനുണ്ടോ എന്ന് ചോദിച്ചതാ.... ", "തിരിച്ചു വീട്ടിൽ ചെന്നിട്ട് എന്തെങ്കിലും ഭരിച്ച പണിയുണ്ടോ.......? ", "ഒരു പണിയും ഇല്ല....., എനിക്ക് കാര്യം അറിഞ്ഞാൽ മതി....., ", "എനിക്ക് പറയാൻ മനസ്സില്ല...., അത് പറയാൻ ഒന്നും അല്ല ഞാൻ തന്നോട് കാറിൽ കയറാൻ പറഞ്ഞത്..... ", "പിന്നെ ഇയാള് എന്നെ ഇത് എവിടേക്കാ കൊണ്ട് പോകുന്നത്........? ".
© ANJU