...

50 views

പണിതീരാത്ത വീട്ടിലെ അന്യനായ ആതിഥേയൻ

പുറത്ത് ശക്തിയായ പോ ടിക്കാറ്റുണ്ട്.. കാർ മേഘം ഉരുണ്ടു കൂടിയിരിക്കുന്നു... !ഓഫീസിന്റെ ജനൽപൊളികൾ അടച്ചോ ആവോ..? 'അബുക്ക "അവധി യായ തു കൊണ്ട് അടച്ചു എന്നുറപ്പു വരുത്തി...
ഉച്ചഭക്ഷണം ഉണ്ടാകാനായി .. ! കിച്ചണിലേക്കു നീങ്ങി... "തെല്ലാജ"യിൽ നിന്നും കോഴി യെടുത്തു പുറത്തിട്ടു... ഓഫീസിലെ ഫോൺ ബെല്ലടിക്കാൻ തു ടങ്ങി... മാനേജർ സുഡാനിയുടെ ശബ്ദം..ഉടനെ "ബാബ്മക്കയിലെത്തണമെന്ന്പറഞ്ഞപ്പോൾ എന്തോ പന്തി കേടുള്ളത് പോലെ തോന്നി.... ! പെട്ടന്ന്തന്നെ പുറപ്പെട്ടു...നടക്കുന്നതിനിടയിൽ ദൂരെ നിന്നെ കാണാമായിരുന്നു അങ്ങിങ്ങായി ആളുകൾ കൂടി നിൽക്കുന്നതും... പോലീസ് വണ്ടികളും.ഒക്കെ... .തറയിൽ ആ രോവീണു കിടക്കുന്നതുപോലെ...!. ഞാൻ വരുന്നത് കണ്ട് മാനേജർ അടുത്തേക്കുവന്നു.. !എന്റെ ചുമലിൽ കൈ വെച്ച്... യാ സലിം...
"ബക്കർ തുവഫാ "ആ വാക്കുകൾ വിശ്വസിക്കാനായില്ല..പെട്ടന്ന് മൂടിയിട്ട തുണി ഒന്നുമാറ്റി നോക്കി...ഇന്നാലില്ലാഹ്... കവിളിലൂടെ ഒലിച്ചിറങ്ങിയരക്‌തം തുടക്കാനായി ശ്രമിക്കുമ്പോൾ.. പോലീസുകാരന്റെ വിളി.. ലാ ലാ.. യാ.. സദീഖ്... !അതുകേട്ടു സുഡാനി എന്റെ കൈ പിടിച്ച് സൈഡിലേക്ക് നിർത്തി"...! മനസ്സിനെ നിയന്ദ്രികാൻ പാടുപെട്ടു .. രണ്ടു ദിവസം കഴിഞ്ഞ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നുഅയാൾ !അതിനു മുമ്പേ.... എന്തല്ലാം പ്രതീക്ഷ കളായി രുന്നു അയാളുടെ മനസ്സിൽ.... ഇന്നലെ രാത്രിയിലും കിടക്കുന്ന സമയത്തു പറഞ്ഞി രുന്നു ... ആറു മാസത്തെ കോഴ്സ് കൂടി കഴിഞ്ഞാൽ മോന് ജോലി കിട്ടും... ആ വീടുപണികൂടിഒന്നുതീർക്കണം ..പിന്നെ നാട്ടിൽ കൂടണം... ! വലിയ പ്രതീക്ഷ യിലായിരുന്നു അയാൾ.. ഒടുവിൽ.... !ആംബുലൻസ് വരുന്നത് കണ്ട് പോലീസുകാർ കൂടിനിന്നവരെ മാറ്റിനിർത്തി.. ഈജിപ്ത് കാരൻ ഡോക്ടർ... പരിശോധനയിലൂടെ മരണമുറപ്പാക്കി.. ബോഡി മോർച്ചറിയിലേക്ക് മാറ്റി മാനേജർ എന്നെയും കൂട്ടി ഓഫിസിലേക്ക് മടങ്ങി.. !കാറിൽ വെച്ച് മാനേജർ,, സ്‌പോൺസറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... ബോഡി പെട്ടന്ന് റിലീസാക്കണം... വീട്ടിൽ വിവരങ്ങൾ അറിയിക്കണം.. മാനേജർ കൂടെ കൂടെ... പറയുന്നുണ്ടായിരുന്നു... !"ബക്കർ മിസ്കീൻ....വള്ളാഹി മിസ്കീൻ... സത്യമായിരുന്നി ല്ലേ അത്.. ആര് എന്തു പറഞ്ഞാലും.. ദേഷ്യത്തോടെ ആയാൽ പോലും , ചിരിച്ചു കൊണ്ടല്ലാതെ മറുപടി പറയാറില്ല... !എനിക്കിവിടെ വരാനായതും .. ഈ ജോലി കിട്ടിയതും അയാളിലൂടെ യല്ലേ.. !കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോൾ... ആ കട്ടിലിൽ അബുക്ക ഉള്ളത് പോലെ... !കട്ടിലിനടിയിൽ അയാളുടെ പെട്ടിയും സാധനങ്ങളും.. !ഒരുകവറിൽ കുറെ കത്തുകളും .. പാവം.. എഴുത്തും വായനയും അറിയില്ല.. ചെറുപ്പത്തിലേ ഉപ്പയുടെ വേർപാട്... മൂന്ന് സഹോദരിമാരെയും അബുക്കാനേ ഏല്പിച്ചിട്ടാണ് ഉമ്മയും പോയത്... അതോടെ പഠിക്കാൻ കഴിയാതെ... വരുന്ന കത്തുകളൊക്കയും ഞാൻ വായിച്ചു കേൾപിക്കും.. !. അന്നൊരിക്കൽഭാര്യ യുടെ ക്കത്തിലെ വരികൾ ഞാൻ ഓർക്കുന്നു... "ഇക്കാ... !എല്ലാ കടങ്ങളും വീടിയിട്ട് ഇനിഎന്നാ നമുക്കൊരുമിച് മക്കളോടൊപ്പം...പുതിയവീട്ടിൽ... വര്ഷങ്ങളേറെ യായില്ലേ...?പാതി മെയ്യകലെ..മരുഭൂവിൽ അലയുന്ന ഭർത്താവിനെ ഓർത്തോർത്തു തേ ങ്ങുന്ന ഒരു കുടുംബിനിയുടെ വാക്കുകൾ ... ! "കാത്തിരിപ്പിന്റെ നിസ്സഹായത "ആ വാക്കുകളിലൂടെ പ്രകടമായിരുന്നു അതുകേട്ടയാൾ...അടക്കം പറച്ചിലോടെ... എന്തൊക്കയോ പിറുപിറുത്തുകൊണ്ട്.. . ആഗ്രഹമില്ലാഞ്ഞിട്ടാണോസലീമേ.. ...? കുടുംബത്തെ കുറിച്ചോർക്കുമ്പോൾ....!.. ദിവസങ്ങൾ കടന്നുപോയി.. വീണ്ടും !പിന്നീടൊരു രാത്രിയിൽ മുറിയിലെ സീറോ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽഎനിക്ക് കാണാമായിരുന്നു.... ആ കട്ടിലിൽ ഉറങ്ങാതെ.... അസ്വസ്ഥനായി..വിഭ്രാന്തി യോടെ ഇരിക്കുന്ന അയാളെ... സഹോദരിയുടെ !കത്തിലൂടെഎനിക്ക് കാര്യം മനസ്സിലായി... തറവാടാ യുള്ള !എട്ടു സെന്റും പുരയിടവും ഭാഗം വെക്കണമെന്നുള്ള സഹോദരി മാരുടെ വാക്കുകൾ അയാൾക്കു താങ്ങാനായിരുന്നില്ല.. ഇക്കണ്ട കാലമത്രയും ഈ ചുട്ടു പൊള്ളുന്ന വെയിലേറ്റും മരുഭൂമിയിലെ മണൽക്കാറ്റു സഹിച്ചും ജീവിതം തള്ളിനീക്കിയത്‌ അവർക്കുവേണ്ടി ആ യിരുന്നില്ലേ... എങ്ങിനെ തോന്നി അവർക്കി ങ്ങിനെ എഴുതാൻ...രാത്രിയുടെ യാമങ്ങളിലും അയാൾ ഉറങ്ങിയില്ല...എന്നിലും ഭയം ഉടലെടുക്കാൻ തുടങ്ങി.. ഞാൻ ലൈറ്റിട്ടു.. ഇക്ക ഇനിയും ഉറങ്ങിയില്ലേ..? ഉള്ളകം ഉരുകുന്നസ്വരത്തിൽഅയാൾ ...പറയുന്നുണ്ടായിരുന്നു... ! . "ന്റെ... മക്കള്.. ഇനി.. !അവകാശം കൊടുക്കാൻ... ന്റെ കയ്യിൽ... കൈ മലർത്തികൊണ്ട് !ഇടറിയ ശബ്ദത്തോടെ അയാൾ എന്റെ മടിയിലേക്കു തലകുനിച്ചു... ആശ്വസിപ്പിക്കാനാകാതെ ഞാനും" "പിറ്റേ ദിവസം തന്നെഎംപാമ് ചെയ്ത ബോഡിയുടെ കൂടെ നീപോകണമെന്ന് പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം.. മരണാനന്തര ചടങ്ങുകളിലൊക്കെ പങ്കെടുക്കുകയും ആ കുടുംബത്തെ സമാശ്വസിപ്പിക്കുകയും ചെയ്യാമല്ലോ... കരിപ്പൂരിൽ എത്തിയപ്പോഴേക്കും ആരൊക്കയോ ചിലർ ആംബുലന്സുമായി കാത്തു നില്പുണ്ടായിരുന്നു.. !യാത്രാമധ്യേ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ദുർഗന്ധം വമിക്കാതിരിക്കാനായി.. എംപാമ് ചെയ്‌ത പെട്ടി ഒന്നുതുറന്നു വെച്ചു... !ആംബുലൻസ് വഴിമാറി സഞ്ചരിച്ചപ്പോൾ.. അടുത്തിരിക്കുന്ന ആളോട് ഞാൻചോദിച്ചു...വഴിമാറിയോ... വീട്ടിലേക്കല്ലേ..? അയാൾ പതിഞ്ഞ ശബ്ദത്തിൽ... അല്ല.. മദ്രസാ ഹോളിലാണ് വെക്കുന്നത്.. !കാര്യമെന്തെന്നറിയാതെ ഞാൻ... എന്റെ മുഖഭാവം കണ്ടതോടെ അയാൾ... "പണിതീരാത്ത വീടല്ലേ..താമസമാകാത്തതു കൊണ്ട്... ആദ്യം തന്നെ മയ്യിത്ത് വീട്ടിൽ വെക്കണ്ട എന്നാണ് മക്കളും കുടുംബങ്ങളുംപറയുന്നത്.. അതുകൊണ്ടാ... !സുബ്ഹാനള്ളാഹ് "... അറിയാതെ മൊഴിഞ്ഞു പോയി....ഭൂമി കീഴ്മേൽ മറിയുന്നത് പോലെ... തലയിൽ കൈവെച്ചു ആകാശം കേൾകുമാറുച്ചത്തിൽ പൊട്ടി കരായണമെന്നു തോന്നിയ നിമിഷങ്ങൾ....ഇന്നലെ വരെ .. ആ വീടിനെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു അയാളുടെ മനസ്സിൽ... ഇക്കണ്ടകാലമത്രയും അതിനുവേണ്ടി ആയിരുന്നില്ലേ അയാൾ ജീവിച്ചതു്... എന്നിട്ട്സ്വന്തം മക്കളും കുടുംബവും ... ആമയ്യത്തിനോട് പോലും ക്രൂരത കാണിക്കുന്നോ...? എങ്ങിനെ സാധിക്കുന്നു അതിന്..? അത്രക് കടുത്തു പോയോ ഇവരുടെ ഹൃദയം...? ഇവർക്കു വേണ്ടിയായിരുന്നോ അയാൾ ജീവിച്ചത്.....? മനസ്സ് മരവിച്ചതുപോലെ.. വരേണ്ടിയിരുന്നില്ല എന്ന്‌പോലും തോന്നിപോയി..... !പള്ളിയുടെ തെക്കേപറമ്പിന്റെ മൂലയിലെ ഖബറിൽ അവസാന മൂടു കല്ലും വെച്ച്... ഇലകൾ കൊണ്ട്ഓരായം അടക്കുമ്പോൾ.. ഞാൻ ഓർത്തു.. ദീർഘ കാലങ്ങൾക്കു ശേഷം അയാൾ ശാന്ത മായി ഉറങ്ങുകയാണ് ! ഈ കല്ലറക്കുള്ളിൽ ..! തനിച്ച്.. മക്കളില്ല... കുടുംബമില്ല.. ബന്ധുക്കളില്ല.. ബാധ്യതകളില്ല ... !ദിവസങ്ങൾ കഴിയുന്നതോടെഅയാൾ ഈ മണ്ണിൽ ഇഴുകി ചേരും.. സഹോദരങ്ങളായിഅയാൾക് കൂട്ടിന് .. മരിച്ചവർ മാത്രം.... !"